AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ishaani Krishna: അഹാനയുടെ കൂടെ ആര്‍ക്കും കിടക്കാനാകില്ല, ഞങ്ങള്‍ക്കാര്‍ക്കും ഇഷ്ടമല്ല അത്: ഇഷാനി

Ishaani Krishna Talks About Ahaana Krishna's Sleeping Style: അഹാനയും മൂന്നാമത്തെ സഹോദരിയായ ഇഷാനിയും മലയാള സിനിമയില്‍ സജീവമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇരുവരും ഇതിനകം നിരവധി സിനിമകളുടെ ഭാഗമായി. നാലാമത്തെ മകള്‍ ഹന്‍സിക കൃഷ്ണയും ബാലതാരമായി സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

Shiji M K
Shiji M K | Published: 17 Feb 2026 | 09:07 PM
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ ഒത്തൊരുമയും സ്‌നേഹവുമെല്ലാം എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. നാല് പെണ്‍കുട്ടികളാണ് കൃഷ്ണകുമാറിന്. നാലുപേരും സമൂഹമാധ്യമങ്ങളിലും സജീവവുമാണ്. മക്കള്‍ക്ക് പുറമെ ഇവരുടെ അമ്മയായ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോകള്‍ പങ്കിടാറുണ്ട്. ആ കുടുംബത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം ഫാന്‍ ബേസുകളുമുണ്ട്. (Image Credits: Instagram)

1 / 5
അഹാനയും മൂന്നാമത്തെ സഹോദരിയായ ഇഷാനിയും മലയാള സിനിമയില്‍ സജീവമാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇരുവരും ഇതിനകം നിരവധി സിനിമകളുടെ ഭാഗമായി. നാലാമത്തെ മകള്‍ ഹന്‍സിക കൃഷ്ണയും ബാലതാരമായി സിനിമയില്‍ വേഷമിട്ടിട്ടുണ്ട്.

2 / 5
ഈയടുത്തിടെയാണ് ഇഷാനി കൃഷ്ണ നായികയായെത്തിയ ആശകള്‍ ആയിരം എന്ന സിനിമ റിലീസായത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം ധാരാളം അഭിമുഖങ്ങളും നല്‍കിയിരുന്നു. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് ഇഷാനി നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലാകുകയാണ്. അഹാനയെ കുറിച്ചാണ് താരം സംസാരിക്കുന്നത്.

3 / 5
അമ്മയ്ക്ക് നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ എല്ലാം അറിയാം, ഞങ്ങള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും എല്ലാം പറയാറുണ്ട്. ഞങ്ങളുടെ വീട്ടിലാര്‍ക്കും പ്രൈവസിയില്ല. ആര്‍ക്കും അത്ര സീക്രട്ടായിട്ടുള്ള കാര്യങ്ങളില്ല. ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അമ്മയ്‌ക്കോ അല്ലെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ അറിയാം, അതൊരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. ഞങ്ങള്‍ ഇപ്പോഴും എല്ലാവരും ഒരുമിച്ചാണ് കിടക്കുന്നത്. അമ്മയ്ക്ക് ഞങ്ങളെല്ലാവരും ഒരുമിച്ച് കിടക്കണം എന്നാണ്. ഓസി പോയപ്പോള്‍ ഇപ്പോള്‍ ബെഡില്‍ ഞാനും ഹന്‍സുവും മാത്രമേ ഉള്ളൂ. അമ്മുവും അമ്മയും താഴെ മെത്തയിട്ടാ കിടക്കുന്നത്.

4 / 5
അമ്മുവിന് ബെഡില്‍ കിടക്കാം, പക്ഷെ അമ്മുവിന്റെ കൂടെ നമുക്കാര്‍ക്കും കിടക്കാന്‍ ഇഷ്ടമല്ല. കാരണം, അമ്മുവും അമ്മുവിന്റെ രണ്ട് സൈഡിലുമായി ഒരു പില്ലോയും അവളുടെ വലിയ പട്ടിയുടെ ഡോളും ആയിട്ട് സിംഹാസനത്തില്‍ കിടക്കുന്നത് പോലെയാണ് കിടക്കുക. അപ്പോള്‍ അപ്പുറത്ത് കിടക്കുന്ന ആള്‍ക്ക് സ്ഥലം കിട്ടില്ല, അതുകൊണ്ട് നമ്മള്‍ പറയും അയ്യോ അമ്മു താഴെ കിടന്നാല്‍ മതിയെന്ന്. അമ്മുവിന്റെ കൂടെ ഹോട്ടലില്‍ പോയാലും ഇതാണ് അവസ്ഥ. ഹോട്ടലില്‍ എത്തിയാല്‍ റിസപ്ഷനില്‍ വിളിച്ച് പില്ലോ കൊണ്ടുവരാന്‍ പറയും. എന്നിട്ട് അതെല്ലാം ചുറ്റും വെച്ചാണ് കിടക്കുകയെന്ന് ഇഷാനി പറയുന്നു.

5 / 5
Follow Us