AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jackfruit vs. Breathalyzer: ചക്കപ്പഴം കഴിച്ചശേഷം വണ്ടി ഓടിക്കല്ലേ… പണികിട്ടിയ ചരിത്രം ഉണ്ട്

Jackfruit making issues: പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്‌ഥയിൽ കഴിക്കാൻ പ്രയാസമായിരിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.

Aswathy Balachandran
Aswathy Balachandran | Published: 27 Feb 2026 | 06:41 PM
ചക്കപ്പഴം കഴിച്ചാൽ ‘ഫിറ്റ്’ആകുമോ എന്നുറപ്പില്ല. പക്ഷെ നല്ല ചക്കപ്പഴം കഴിച്ചശേഷം വണ്ടി ഓടിച്ച ചിലർക്ക് പണി കിട്ടിയ ചരിത്രമുണ്ട്. ചക്കപ്പഴം കഴിച്ച ശേഷം വണ്ടി ഓടിച്ച് പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി കുടുങ്ങിയവരെപ്പറ്റിയാണ് പറയുന്നത്.

1 / 5
നല്ല മധുരമുള്ള ചക്കപ്പഴം പഴക്കം മൂലം പുളിച്ചാൽ അതിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിയും. പുളിക്കാൻ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങൾ ചക്കപ്പഴത്തിലുണ്ട്. എന്നാൽ ചക്കപ്പഴം ആ അവസ്‌ഥയിൽ കഴിക്കാൻ പ്രയാസമായിരിക്കും എന്നാണ് വിദഗ്‌ധർ പറയുന്നത്.

2 / 5
കഴിഞ്ഞ വർഷം പന്തളത്തുള്ള കെഎസ്ആർടിസിക്കാരെ വലയ്ക്കാനും ചക്കപ്പഴത്തിന് കഴിഞ്ഞിട്ടുണ്ട്. ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തനലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചിട്ടില്ലെന്നു മൂന്ന് ജീവനക്കാരും പറഞ്ഞതോടെ, ആദ്യം നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞ ജീവനക്കാരനെ വിളിച്ചു.

3 / 5
ചക്കപ്പഴം കൊടുത്ത ശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് മദ്യമല്ല ചക്കയാണ് പണി കൊടുത്തതെന്ന് തെളിഞ്ഞത്. അന്നത്തെ പ്രതി തേൻവരിക്കയായിരുന്നു.

4 / 5
 കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരൻ കൊണ്ടുവന്ന ചക്കപ്പഴം രാവിലെ 6ന് ഡ്യൂട്ടിക്കിറങ്ങും മുൻപ് കഴിച്ചവരാണ് അന്ന് കുടുങ്ങിയത്. ഇതോടെ ഡിപ്പോയിൽ ചക്കപ്പഴത്തിന് വിലക്കേർപ്പെടുത്തി എന്നാണ് കഥ.

5 / 5
Follow Us