AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayagan: ജനനായകൻ തിരഞ്ഞെടുപ്പിന് മുമ്പോ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Jana Nayagan Release Date: പൊങ്കൽ റിലീസായി ജനുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ ജനനായകൻ ഇതുവരെയും തിയറ്ററുകളിലെത്തിയിട്ടില്ല. റിലീസ് നീണ്ടുപോകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകളും ചിത്രം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി.

Nithya Vinu
Nithya Vinu | Updated On: 29 Mar 2026 | 09:18 PM
നടനും ടിവികെ നേതാവുമായ വിജയ്‍യുടെ ഏറ്റവും അവസാനത്തെ ചിത്രം എന്ന നിലയിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ജനനായകൻ. പൊങ്കൽ റിലീസായി ജനുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ ബോർഡ് അനുമതി ലഭിക്കാത്തതിനാൽ ജനനായകൻ ഇതുവരെയും തിയറ്ററുകളിലെത്തിയിട്ടില്ല.

1 / 5
റിലീസ് നീണ്ടുപോകുന്നത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ ഒടിടി പ്ലാറ്റ്ഫോമുകളും ചിത്രം ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി. ചിത്രം എന്നതിലുപരി തമിഴ്നാട് രാഷ്ട്രീയത്തെ പോലും ബാധിക്കുന്ന ഒന്നായി ജനനായകൻ മാറികഴിഞ്ഞു. ചിത്രം തിരഞ്ഞെടുപ്പിന് മുമ്പ് എത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

2 / 5
ഇപ്പോഴിതാ, ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ട് എത്തിയിട്ടുണ്ട്. യഷ് നായകനാകുന്ന ടോക്സിക് തിയറ്ററുകളിൽ എത്തിയതിന് ശേഷം മാത്രമേ ജനനായകൻ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ജനനായകന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തന്നെയാണ് ടോക്സിക്കിന്റെയും നിർമ്മാതാക്കൾ.

3 / 5
മുടങ്ങിക്കിടക്കുന്ന സെൻസറിം​ഗ് നടപടികളും വൈകാതെ പൂർത്തിയാക്കുമെന്നാണ് വിവരം. ഈ മാസം ഒന്‍പതിന് സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി ചിത്രം കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയതിനാൽ അത് നടന്നിരുന്നില്ല.

4 / 5
ജനനായകന്‍ ജൂണിലോ ജൂലൈയിലോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചും റിലീസ് ചെയ്തേക്കാം. ജൂണ്‍ 22 നാണ് വിജയ്‍യുടെ പിറന്നാള്‍. (Image Credit: Social Media)

5 / 5
Follow Us