AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasmine Price: മുല്ലപ്പൂ മണക്കില്ലല്ലോ….കാറ്റില്‍…; പൊന്നുംവിലയല്ല പൊള്ളുംവിലയുണ്ട്

Jasmine Rate In Tamil Nadu and Kerala: വൈകാതെ മുല്ലപ്പൂ ഇല്ലാതെ എല്ലാ പരിപാടികള്‍ക്കും പോകേണ്ടതായി വരും. തമിഴ്‌നാടിന്റെ സംസ്ഥാന ആഘോഷമായ പൊങ്കലിന് മുന്നോടിയായി മുല്ലപ്പൂ റെക്കോഡ് ഉയരത്തിലേക്കാണ് കുതിക്കുന്നത്.

Shiji M K
Shiji M K | Updated On: 10 Jan 2026 | 05:11 PM
മുല്ലപ്പൂ തലനിറയെ ചൂടാതെ എങ്ങനെ വിവാഹം, സല്‍ക്കാരം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമാകും അല്ലേ? എന്നാല്‍ വൈകാതെ മുല്ലപ്പൂ ഇല്ലാതെ എല്ലാ പരിപാടികള്‍ക്കും പോകേണ്ടതായി വരും. തമിഴ്‌നാടിന്റെ സംസ്ഥാന ആഘോഷമായ പൊങ്കലിന് മുന്നോടിയായി മുല്ലപ്പൂ റെക്കോഡ് ഉയരത്തിലേക്കാണ് കുതിക്കുന്നത്. (Image Credits: Getty Images)

1 / 5
മുല്ലപ്പൂ ചൂടി പൊങ്കല്‍ കൂടുന്നത് അല്‍പം റിസ്‌ക്കാകും. മധുര മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 12,000 രൂപ കടന്നു. ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമായാണ് മധുര മുല്ലപ്പൂ കൂടുതലായി കൃഷി ചെയ്യുന്നത്. വിപണിയില്‍ എത്തുന്ന 70 ശതമാനം മുല്ലപ്പൂവിന്റെയും ഉറവിടം ഇവിടെ നിന്നാണ്. എന്നാല്‍ തണുപ്പ് കൂടിയത് ഉത്പാദനത്തിന് തിരിച്ചടിയായി.

2 / 5
ഇതിന് പുറമെ, ദിണ്ടിഗല്‍ ജില്ലയിലെ നിലക്കോട്ടൈ, വട്ടലക്കുണ്ടു എന്നിവിടങ്ങളില്‍ ഇത്തവണ കാര്യമായ വിളവ് ലഭിക്കാത്തത് വിലക്കുതിപ്പിന് കാരണമായി. മുല്ലപ്പൂവിന് പുറമെ കനകാംബരം, പിച്ചി എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കര്‍ഷകര്‍ക്ക് സമ്മാനിച്ചത് കനത്ത നഷ്ടമാണ്.

3 / 5
തമിഴ്‌നാട്ടിലെ വിലക്കയറ്റം കേരളത്തിലും പ്രതിഫലിച്ചു. ആറായിരത്തിനും ഏഴായിരത്തിനും ഇടയിലാണ് കേരളത്തില്‍ പലയിടങ്ങളിലും മുല്ലപ്പൂ വില. ഇത് വൈകാതെ ഇനിയും ഉയര്‍ന്നേക്കാം. കോയമ്പത്തൂര്‍, മധുര, സത്യമംഗലം, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി മുല്ലപ്പൂ എത്തുന്നത്.

4 / 5
ഒരു മുളം മുല്ലപ്പൂവിന് തന്നെ കേരളത്തില്‍ നിലവില്‍ 100 രൂപയ്ക്ക് മുകളില്‍ ഈടാക്കുന്നുണ്ട്. പൊങ്കലിുലേക്ക് അടുക്കുന്നത് ഇനിയും വില വര്‍ധിപ്പിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

5 / 5