AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: കൈവിടാതെ വെളിച്ചെണ്ണ, ഒരു കിലോ കാത്തിരുന്ന വിലയിൽ

Coconut Oil Price in Kerala: കൊപ്രവിലയും താഴ്ന്നിട്ടുണ്ട്. ഓണക്കാലത്ത് കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില. ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നുണ്ട്.

Nithya Vinu
Nithya Vinu | Published: 08 Jan 2026 | 09:57 AM
മലയാളികൾക്ക് ആശ്വസമായി വെളിച്ചെണ്ണ വില. കുറച്ച് മാസം മുമ്പ് അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് കുതിച്ച വെളിച്ചെണ്ണ വില നിലവിൽ വൻ ഇടിവിലാണ്. തേങ്ങയുടെയും കൊപ്രയുടെയും ലഭ്യത കൂടിയതോടെയാണ് വെളിച്ചെണ്ണ വില കുറയാൻ തുടങ്ങിയത്. വില ഇനിയും താഴുമെന്നാണ് സൂചന.

1 / 5
നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണ ഏകദേശം 245 രൂപ മുതൽ ലഭിക്കുന്നതാണ്. കേരഫെഡിന്റെ വെളിച്ചെണ്ണയുടെ വില 360 രൂപയാണ്. കമ്പനികൾക്കനുസരിച്ച് വിലയിൽ മാറ്റം വരും. സാധാരണ വെളിച്ചെണ്ണ മില്ലുകളിൽ നിന്നും കടകളിൽ നിന്നും കിലോയ്ക്ക് ഏകദേശം 350 രൂപ മുതൽ 420 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാണ്.

2 / 5
കൊപ്രവിലയും താഴ്ന്നിട്ടുണ്ട്. ഓണക്കാലത്ത് കൊപ്രയ്ക്ക് 300 രൂപയായിരുന്നു മൊത്തവില. എന്നാൽ ഇപ്പോൾ കൊപ്രയുടെ മൊത്തവില കുറഞ്ഞ് 220 രൂപയിലെത്തിയിട്ടുണ്ട്. കേരളത്തിൽ തേങ്ങ വിലയും കുറഞ്ഞിട്ടുണ്ട്. പൊതിക്കാത്ത തേങ്ങ ഒന്നിന് 32 രൂപയും പൊതിച്ച തേങ്ങയ്ക്ക് 60 രൂപയായും കുറഞ്ഞിട്ടുണ്ട്.

3 / 5
ചെറുകിട വിപണിയിലടക്കം തേങ്ങ ധാരാളം എത്തുന്നുണ്ട്. കൂടാതെ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് കൂടി. ഇന്തോനേഷ്യയിൽ നിന്നുള്ള നാളികേരവും വിപണിയിലെത്തുന്നുണ്ട്. ഇതെല്ലാം തേങ്ങ വില കുറയാൻ പ്രധാനമായും കാരണമായിട്ടുണ്ട്.

4 / 5
അതേസമയം, പച്ചക്കറി, കോഴി ഇറച്ചി, മുട്ട വില കൂടുകയാണ്. ക്രിസ്മസും ന്യൂയറും കഴിഞ്ഞിട്ടും കോഴി ഇറച്ചി വില വർദ്ധിക്കുകയാണ്, 220- 230 രൂപ വരെയാണ് ഈടാക്കുന്നത്. പച്ചക്കറിയിൽ മുരിങ്ങക്കായ, തക്കാളി വില കൂടുന്നതും മലയാളികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.  (Image Credit: Getty Images)

5 / 5