AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Fish Fry Masala Recipe: മീൻ വറുക്കുമ്പോൾ മസാല ഇങ്ങനെ തയ്യാറാക്കണം; കടകളിലെ അതേ ടേസ്റ്റ് ഉറപ്പ്

Nadan Fish Fry Masala Mix Recipe: ചിലരുടെ പരാതി മസാല തേച്ചാലും മുഴുവൻ എണ്ണയിലേക്ക് വിട്ടുപോകുന്നുവെന്നത്. മീനിന്റെ പുറത്ത് നല്ല ക്രിസ്പിയായും ഉള്ളിൽ നല്ല ജ്യൂസിയായും മസാല പിടിച്ച് കിട്ടാൻ തട്ടുകടകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന ആ പ്രത്യേക മസാലക്കൂട്ട് ഇനി വീട്ടിൽ തയ്യാറാക്കിയാലോ. നല്ല മൊരിഞ്ഞ മീൻ വറുത്തത് തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം. മസാല മോശമാണെങ്കിൽ മീൻ വറുത്താൽ യാതൊരു രുചിയോ മണമോ കിട്ടില്ല.

Neethu Vijayan
Neethu Vijayan | Published: 06 Sep 2026 | 12:36 PM
വഴിയോരത്തുകൂടി പോകുമ്പോൾ കടകളിൽ നിന്ന് നല്ല കിടിലൻ മീൻ വറുക്കുന്നതിൻ്റെ മണം കിട്ടാറുണ്ട്. ഇത് വരുമ്പോൾ തന്നെ വായിലൂടെ കപ്പലോടിക്കാനുള്ള വെള്ളം വരും. പ്രത്യേകിച്ച് വിശന്നിരിക്കുകയാണെങ്കിൽ മീൻ വറുക്കുന്നതിൻ്റെ മണം വന്നാം സഹിക്കാൻ കഴിയില്ല. വീടുകളിൽ മീൻ വറുക്കുമ്പോൾ അതിന് രുചി കിട്ടണമെങ്കിൽ നല്ല മസാല ചേർത്ത് പെരട്ടിയെടുക്കണം. മസാല മോശമാണെങ്കിൽ മീൻ വറുത്താൽ യാതൊരു രുചിയോ മണമോ കിട്ടില്ല. (Image Credit Source: Getty Images)

1 / 5
ചിലരുടെ പരാതി മസാല തേച്ചാലും മുഴുവൻ എണ്ണയിലേക്ക് വിട്ടുപോകുന്നുവെന്നത്. മീനിന്റെ പുറത്ത് നല്ല ക്രിസ്പിയായും ഉള്ളിൽ നല്ല ജ്യൂസിയായും മസാല പിടിച്ച് കിട്ടാൻ തട്ടുകടകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന ആ പ്രത്യേക മസാലക്കൂട്ട് ഇനി വീട്ടിൽ തയ്യാറാക്കിയാലോ. നല്ല മൊരിഞ്ഞ മീൻ വറുത്തത് തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം.

2 / 5
ആവശ്യമായ ചേരുവകൾ: കാശ്മീരി മുളകുപൊടി: 2 ടേബിൾസ്പൂൺ, സാധാരണ മുളകുപൊടി: 1/2 ടീസ്പൂൺ എരിവ് കൂടുതൽ വേണമെങ്കിൽ മാത്രം,  മഞ്ഞൾപ്പൊടി: 1/2 ടീസ്പൂൺ, കുരുമുളകുപൊടി: 1/2 ടീസ്പൂൺ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾസ്പൂൺ, ചെറുനാരങ്ങ നീര് / വിനാഗിരി: 1 ടേബിൾസ്പൂൺ, അരിപ്പൊടി / കോൺഫ്ലോർ: 1 ടേബിൾസ്പൂൺ, വെളിച്ചെണ്ണ: 1 ടീസ്പൂൺ മസാല കുഴയ്ക്കാൻ, കറിവേപ്പില: ആവശ്യത്തിന് ചതച്ചത്, ഉപ്പ്: ആവശ്യത്തിന് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

3 / 5
തയ്യാറാക്കുന്ന വിധം: മീൻ കഴുകി വൃത്തിയാക്കിയ ശേഷം വശങ്ങളിൽ ആഴത്തിൽ വരഞ്ഞെടുക്കുക. ഇത് മസാല ഉള്ളിലേക്ക് പിടിക്കാൻ സഹായിക്കും. ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അരിപ്പൊടി അല്ലെങ്കിൽ കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ്, ചെറുനാരങ്ങ നീര് എന്നിവയെടുക്കുക. ഈ മസാലപ്പൊടികളിലേക്ക് ഒരല്പം വെളിച്ചെണ്ണയും ചതച്ച കറിവേപ്പിലയും ചേർത്ത് കുറച്ച് വെള്ളം മാത്രം ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് പരുവത്തിൽ കുഴച്ചെടുക്കുക. മസാല വെള്ളമായി പോകരുത്.

4 / 5
തയ്യാറാക്കിയ മസാല പേസ്റ്റ് മീനിന്റെ എല്ലാ ഭാഗത്തും വരഞ്ഞ വശങ്ങളിലും നന്നായി തേച്ചുപിടിപ്പിക്കുക. മസാല പുരട്ടിയ മീൻ കുറഞ്ഞത് 20 മുതൽ 30 മിനിറ്റ് വരെ മാറ്റി വെക്കുക. ഫ്രിഡ്ജിൽ വെച്ചാൽ മസാല കൂടുതൽ ഉറച്ചുനിൽക്കും. ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കറിവേപ്പില വിതറി മീൻ കഷ്ണങ്ങൾ ഇടുക. മീഡിയം ഫ്ലേമിൽ വെച്ച് ഇരുവശവും നന്നായി മൊരിയിച്ചെടുക്കുക.

5 / 5
Follow Us