AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vettu Cake Recipe: ഒരു നൊസ്റ്റാൾജിക് ചായക്കടിയായലോ! വെട്ടുകേക്ക് ഈസിയായി ഉണ്ടാക്കാം; കിടിലൻ കൂട്ട് ഇതാ

Tea Snacks Vettu Cake Recipe In Malayalam: ചായയെന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് വെട്ടുകേക്ക് തന്നെയാണ്. പുറമേ നല്ല മൊരിഞ്ഞതും ഉള്ളിൽ പഞ്ഞിപോലെ മൃദുവായതുമായ വെട്ടുകേക്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. വൈകുന്നേരത്തെ ചായക്കടിയായി തയ്യാറാക്കാവുന്ന ഏറ്റവും എളുപ്പമുള്ള വെട്ടുകേക്ക് റെസിപ്പി നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 26 Oct 2026 | 05:02 PM
പണ്ടുള്ള നാടൻ പലഹാരങ്ങളൊന്നും ഇന്ന് ഒരു കടകളിലും കിട്ടാതെയായിട്ടുണ്ട്. ഉഴുന്നുവടയും പരിപ്പുവടയുമാണ് പിന്നെയും ഇന്നും നിലനിൽക്കുന്നത്. ചൂടുചായയ്ക്കൊപ്പം കഴിക്കാൻ പണ്ടത്തെ നാടൻ ചായക്കടകളുടെ സ്വാദുള്ള ഒരു പലഹാരമാണ് വെട്ടുകേക്ക്. ഒരുപക്ഷേ പല നാടുകളിൽ പല പേരായിരിക്കാം. വൈകിട്ട് നല്ല മഴയത്ത് ചൂട് ചായയും വെട്ടുകേക്കും കഴിക്കാൻ കിട്ടിയാൽ ആരാണ് വേണ്ടെന്ന് പറയുന്നത്. (Image Credit Source: Social Media)

1 / 5
ചായയെന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് വെട്ടുകേക്ക് തന്നെയാണ്. പുറമേ നല്ല മൊരിഞ്ഞതും ഉള്ളിൽ പഞ്ഞിപോലെ മൃദുവായതുമായ വെട്ടുകേക്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതേയുള്ളൂ. വൈകുന്നേരത്തെ ചായക്കടിയായി തയ്യാറാക്കാവുന്ന ഏറ്റവും എളുപ്പമുള്ള വെട്ടുകേക്ക് റെസിപ്പി നമുക്ക് നോക്കാം.

2 / 5
ആവശ്യമായ ചേരുവകൾ: മൈദ- 500 ഗ്രാം, മുട്ട-3 എണ്ണം, പഞ്ചാസാര പൊടിച്ചത്- 2 കപ്പ്, നെയ്യ്- ഒരു ടേബിൾസ്പൂൺ, എലക്കാ അഞ്ചെണ്ണം പൊടിച്ചത് , വാനില എസൻസ്- അര ടീസ് സ്പൂൺ , സോഡാപ്പൊടി- കാൽ ടീസ് സ്പൂൺ, റവ- 100 ഗ്രാം എന്നിവയാണ് വെട്ടുകേക്കിന് ആവശ്യമായ ചേരുവകൾ. പലരുടെയും ബാല്യകാലത്തിന്റെ മധുരിക്കുന്ന ഓർമയും എന്നും നാവിൻതുമ്പത്ത് തെളിഞ്ഞുവരുന്നൊരു വികാരവുമാണ് വെട്ടുകേക്ക്.

3 / 5
തയാറാക്കുന്ന വിധം: മെദയും റവയും സോഡാപ്പൊടിയും കൂടി യോജിപ്പിച്ച് നന്നായി ഇളക്കി വയ്ക്കുക. ശേഷം മുട്ട നന്നായി അടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര, പാൽ, നെയ്യ്, വാനില എസൻസ്, ഏലയ്ക്കപ്പൊടി എന്നിവ കൂടി ചേർത്തിളക്കുക. ഇത് മൈദ, റവ മിശ്രിതത്തിൽ ചേർത്ത് ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണികൊണ്ട് കുറച്ച് സമയം മൂടി വയ്ക്കണം.

4 / 5
ഏകദേശം രണ്ട് മണിക്കൂറെങ്കിലും അത് അങ്ങനെ ഇരിക്കണം. ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരകഷ്ണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റേയും ഓരോ മൂല നടുക്കുനിന്നും താഴോട്ട് പിളർത്തി പൂവിന്റെ ഇതൾ പോലെയാക്കണം. അതിനുശേഷം തിളച്ച എണ്ണയിലേക്ക് ഇട്ട് ഇത് വറുത്തുകോരിയെടുക്കാം. നല്ല പൂപോലത്തെ വെട്ടുകേക്ക് റെഡി. കുട്ടികൾക്ക് ചായക്കൊപ്പം കഴിക്കാൻ വളരെ നല്ലൊരു പലഹാരമാണിത്.

5 / 5
Follow Us