AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kinetic DX : റേഞ്ച് കൂട്ടി! പുതിയ മോഡലുമായി കൈനറ്റിക്, ഇനി ഫുൾ ചാർജിൽ 132 കിലോമീറ്റർ

Kinetic DX Plus New Model Launch : കൈനറ്റിക് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ DX പ്ലസിന്റെ പുതിയ വലഭേ​ദം ഇന്ത്യയിൽ അവതരിപ്പിച്ചു. കൈനറ്റിക്കിന്റെ ഡി.എക്സ്. പ്ലസ് ( DX Plus ) 3.1 Kwhഎന്ന മോഡലിനെയാണ് കമ്പനി പുതിയതായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി പാക്ക് അപ്ഡേറ്റ് ചെയ്തുകൊണ്ട് DX എന്ന മോഡലിന്റെ റേ‍ഞ്ച് കൂട്ടിയാണ് പുതിയ വേരിയന്റ് ഇറക്കിയിരിക്കുന്നത്.

Amal KV
Amal KV | Published: 10 Sep 2026 | 03:28 PM
ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 132 കിലോമീറ്റർ വരെ IDC റേഞ്ച് ആണ് കമ്പനി വാ​ഗാദാനം ചെയ്യുന്നത്. പുതിയ DX Plus മോഡലിൽ  3.1 കിലോ വാട്ട് ബാറ്ററിയാണ് കമ്പനി നൽകിയിരികുന്നത്. ദൈനംദിന ആവശ്യങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഒരു നല്ല ഓപ്ഷനാണ് പുതിയ മോഡൽ  ( Image Credit Source Facebook/ Kinetic EV ).

1 / 5
നിലവിൽ കൈനറ്റിക് DX നിരയുടെ വില 1.18 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കുമ്പോൾ, പുതിയ DX Plus 3.1kWh മോഡലിന്റെ വില  1,27,650 മുതലാണ് എക്സ്-ഷോറൂം വില തുടങ്ങുന്നത്. ഒരു കാലത്ത് ഇന്ത്യൻ നിരത്തുകൾ ഭിരിച്ചിരുന്ന കൈനറ്റിക് കുറേ നാളുകളായി കളത്തിലില്ലായിരുന്നു.

2 / 5
ഒരു മാസം മുമ്പാണ് ഇലക്ട്രിക് പവർട്രെയിനിലൂടെ കമ്പനി തിരിച്ചുവരവ് നടത്തിയത്. പഴയ കൈനറ്റിക്കിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവത്തിൽ എത്തിയ വാഹനം ഏവർക്കും ഒരു നൊസ്റ്റാൾജിക് ഫീൽകുന്നു. DX Plus വകഭേദത്തിന് നിലവിലുള്ള  ബാറ്ററി പാക്കിന് ഒപ്പമാണ്  പുതിയ K3.1 kWh വകഭേദവും എത്തിയിരിക്കുന്നത്.

3 / 5
വാ​ഹനത്തിന്റെ അടിസ്ഥാന മോഡലായ  Kinetic DX 2.6 kWh  എന്ന ചെറിയ ബാറ്ററിയോടെ മാത്രമാണ് തുടർന്നും വിൽക്കുക. IDC  പ്രകാരം 105 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന DX Plus 2.6kWh മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, പുതിയ ബാറ്ററി പാക്ക് 27 കിലോമീറ്റർ കൂടി അധികമായി വാ​ഗ്ദാനം ചെയ്യുന്നു.

4 / 5
ദീർഘകാലത്തേക്ക് ഉപയോ​ഗിക്കാൻ കഴിയുന്ന  LFP ‍ബാറ്ററിയാണ് വാഹനത്തിൽ വരുന്നത് എന്നും ഇവ തെർമൽ സറ്റെബിലിറ്റി ഉറപ്പാക്കുന്നു എന്നും കമ്പനി പറയുന്നു. വേഗത, റോഡിന്റെ അവസ്ഥ, ഭാരം, ടയർ പ്രഷർ, അന്തരീക്ഷ താപനില, റൈഡ് മോഡ് എന്നിവയെ ആശ്രയിച്ച് യഥാർത്ഥ റേഞ്ചിൽ മാറ്റങ്ങൾ വരാം.

5 / 5
Follow Us