AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Garden Tips: വെറുതെ മണ്ണ് കുത്തിനിറയ്ക്കല്ലേ!; ഗ്രോ ബാഗ് നിറയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്

Grow Bag Styling Tips: സ്ഥലത്തിൻ്റെ പരിമിതിയാണ് വീട്ടിലൊരു അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരകാർക്ക് ഗ്രോ ബാഗുകളിൽ ചെടികൾ വളർത്തുന്നത് വളരെ നല്ലൊരു മാർ​ഗമാണ്. എന്നാൽ കൃത്യമായ രീതിയിൽ ​ഗ്രോ ബാ​ഗ് തയ്യാറാക്കിയില്ലെങ്കിൽ ചെടികൾ വാടിപോവുകയും ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോവുകയും ചെയ്യാം. ഗ്രോ ബാഗുകളിൽ വെറുതെ മണ്ണ് മാത്രം കുത്തിനിറച്ച് ചെടി നടുന്നതാണ് ഇതിന് പ്രധാന കാരണം.

Neethu Vijayan
Neethu Vijayan | Updated On: 11 Sep 2026 | 04:06 PM
നമ്മുടെ വീടിൻ്റെ അടുക്കളയോട് ചേർന്നൊരു കുഞ്ഞ് കൃഷിയിടം സ്വപ്നം കാണാത്തവർ ചുരുക്കമാണ്. സ്ഥലത്തിൻ്റെ പരിമിതിയാണ് വീട്ടിലൊരു അടുക്കളത്തോട്ടം തുടങ്ങാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഇത്തരകാർക്ക് ഗ്രോ ബാഗുകളിൽ ചെടികൾ വളർത്തുന്നത് വളരെ നല്ലൊരു മാർ​ഗമാണ്. എന്നാൽ കൃത്യമായ രീതിയിൽ ​ഗ്രോ ബാ​ഗ് തയ്യാറാക്കിയില്ലെങ്കിൽ ചെടികൾ വാടിപോവുകയും ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോവുകയും ചെയ്യാം. (Image Credit Source: Getty Images)

1 / 5
ഗ്രോ ബാഗുകളിൽ വെറുതെ മണ്ണ് മാത്രം കുത്തിനിറച്ച് ചെടി നടുന്നതാണ് ഇതിന് പ്രധാന കാരണം. ചെടികളുടെ വേരുകൾ പടരാനും ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാനും ശരിയായ രീതിയിൽ പോട്ടിംഗ് മിക്സ് തയാറാക്കേണ്ടതുണ്ട്. ​ഗ്രോ ബാ​ഗിൻ്റെ ഒരു ഭാ​ഗം ചാണകപ്പൊടി/ കമ്പോസ്റ്റ്, മേൽമണ്ണ് ഒരു ഭാ​ഗം, ചകിരിച്ചോറ് എന്നിവ സമമായി ചേർത്ത് ഇളക്കുക. ഗ്രോ ബാഗിലെ മണ്ണ് കട്ടപിടിക്കാതിരിക്കാനും ഈർപ്പം നിലനിർത്താനുമാണ് ചകിരിച്ചോറ് നമ്മൾ ചേർക്കുന്നത്.

2 / 5
ചെടികളുടെ വേരുചീഞ്ഞുപോകുന്നത് തടയാൻ പോട്ടിംഗ് മിക്സിൽ അല്പം വേപ്പിൻപിണ്ണാക്കും ട്രൈക്കോഡെർമയും ചേർക്കുന്നത് നല്ലതാണ്. ഇവ രണ്ടും ജൈവ വളക്കടകളിൽ ലഭ്യമായവയാണ്. ചെടികൾ നല്ല രീതിയിൽ വളരാനും വേരുകൾ ആഴത്തിൽ ഇറങ്ങുന്നതിനും 100 ഗ്രാം വീതം എല്ലുപൊടി ഈ മിക്സിൽ ചേർക്കാം. അതുപോലെ തന്നെ ഇവയെല്ലാം കൂടെ ഒന്നിച്ച് മിക്സ് ചെയ്ത് വെറുതെ നിറച്ചാൽ പോരാ. ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

3 / 5
ഗ്രോ ബാഗിന്റെ താഴെയുള്ള ദ്വാരങ്ങൾ അടഞ്ഞിട്ടില്ലെന്ന് ഉറപ്പുവരുത്തുക. കാരണം ചെടികൾക്ക് നൽകുന്ന വെള്ളത്തിൻ്റെ അധികമുള്ള വെള്ളം വാർന്നുപോയില്ലെങ്കിൽ വേര് ചീഞ്ഞുപോകും. മണ്ണ് അമിതമായി അമർത്തി നിറച്ചാൽ വേരുകൾക്ക് ഓക്സിജൻ ലഭിക്കാതെ വരുന്നതും മറ്റൊരു പ്രശ്നമാണ്. ബാഗിന്റെ മുകൾഭാഗത്ത് 2-3 ഇഞ്ച് സ്ഥലം ബാക്കി വെക്കണം. അതായത് ബാ​​ഗ് മുഴുവനായി നിറയ്ക്കരുത്. ഇത് പിന്നീട് വളവും വെള്ളവും നൽകാൻ സഹായിക്കും.

4 / 5
മിക്സ് തയാറാക്കി 3- 4 ദിവസം തണലിൽ വെച്ച് ഈർപ്പം നിലനിർത്തിയ ശേഷം മാത്രമെ ചെടികൾ നടുക. അല്ലാതെ മിക്സ് തയ്യാറാക്കി വച്ച് ഉടൻ തന്നെ ചെടികൾ നടുന്നത് ശരിയായ രീതിയല്ല. ഗ്രോ ബാഗുകൾ നേരിട്ട് തറയിൽ വെക്കാതെ പ്ലാസ്റ്റിക് ഷീറ്റിലോ ഇഷ്ടികയുടെയോ മറ്റെന്തെങ്കിലും വസ്തുവിൻ്റെയോ മുകളിലായി ഉയർത്തി വെക്കുക. ഇത്തരത്തിൽ ശ്രദ്ധയോടെയും കൃത്യമായ രീതിയിലും ചെയ്താൽ ഉറപ്പായും നല്ല വിളവ് ലഭിക്കുന്നതാണ്.

5 / 5
Follow Us