AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tomatoes Storage Tips: തക്കാളി ചീഞ്ഞുപോകാതിരിക്കാൻ സെല്ലോ ടേപ്പ്; ഫ്രിഡ്ജിൽ വയ്ക്കും മുൻപ് ചെയ്യേണ്ടത്

Tomatoes Storage Kitchen Tips: മാർക്കറ്റിൽ നിന്ന് വാങ്ങി ദിവസങ്ങൾക്കകം തക്കാളി ചീഞ്ഞുപോകുന്നതും വാടിപ്പോകുന്നതും വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ്. തക്കാളി മറ്റ് പച്ചക്കറികളുടെ ഒപ്പം വെച്ചാൽ ഈ വാതകം കാരണം ആ പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും. തക്കാളി ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് ഈ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചാൽ അവ ആഴ്ചകളോളം യാതൊരു കേടുപാടുകളും കൂടാതെ ഫ്രഷായി സൂക്ഷിക്കാൻ നമുക്ക് സാധിക്കും.

Neethu Vijayan
Neethu Vijayan | Published: 21 Oct 2026 | 11:02 AM
അടുക്കളയിൽ ദിവസവും ആവശ്യമുള്ള സാധനങ്ങളിലൊന്നാണ് തക്കാളി. എന്നാൽ മാർക്കറ്റിൽ നിന്ന് വാങ്ങി ദിവസങ്ങൾക്കകം തക്കാളി ചീഞ്ഞുപോകുന്നതും വാടിപ്പോകുന്നതും വീട്ടമ്മമാരുടെ സ്ഥിരം പരാതിയാണ്. തക്കാളി ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് ഈ ഒരു പ്രധാന കാര്യം ശ്രദ്ധിച്ചാൽ അവ ആഴ്ചകളോളം യാതൊരു കേടുപാടുകളും കൂടാതെ ഫ്രഷായി സൂക്ഷിക്കാൻ നമുക്ക് സാധിക്കും. (Image Credit Source: Getty Images)

1 / 5
ഞെട്ട് ഭാഗം താഴേക്ക്: തക്കാളി പെട്ടെന്ന് ചീഞ്ഞുപോകാനും ഈർപ്പം നഷ്ടപ്പെട്ട് വാടിപ്പോകാനും പ്രധാന കാരണം അതിന്റെ ഞെട്ടിന്റെ ഭാഗത്തുകൂടി വായുവും ഈർപ്പവും കയറിയിറങ്ങുന്നതാണ്. തക്കാളി ഫ്രിഡ്ജിൽ വെക്കുമ്പോൾ ഞെട്ട് താഴേക്ക് വരുന്ന രീതിയിൽ തലകീഴായി ഒരു പ്ലേറ്റിലോ പേപ്പർ ടവലിലോ അടുക്കിവെച്ചാൽ വായുകടക്കുന്നത് തടയാനും ബാക്ടീരിയൽ കയറുന്നത് ഒഴിവാക്കാനും സാധിക്കും.

2 / 5
ഈർപ്പം പൂർണ്ണമായും തുടയ്ക്കുക: ഫ്രിഡ്ജിൽ വെക്കുന്നതിന് മുൻപ് തക്കാളി കഴുകിയിട്ടുണ്ടെങ്കിൽ തുണികൊണ്ട് ഈർപ്പം പൂർണ്ണമായി തുടച്ച് ഉണക്കുക. തക്കാളിയിൽ വെള്ളത്തിന്റെ അംശമുണ്ടായാൽ അതിൽ പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്. തക്കാളി ഒരിക്കലും എയർടൈറ്റ് പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കരുത്. കാറ്റ് കയറുന്ന ട്രേയിലോ പേപ്പർ ബാഗുകളിലോ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

3 / 5
തക്കാളിയുടെ ഞെട്ട് ഭാഗത്ത് ചെറിയൊരു കഷ്ണം സെല്ലോ ടേപ്പ് ഒട്ടിച്ചു വെച്ചാലും ഈർപ്പം പുറത്തുപോകാതെ തക്കാളി ആഴ്ചകളോളം പുതിയതുപോലെ ഇരിക്കും. നന്നായി പഴുക്കാത്ത തക്കാളി ഫ്രിഡ്ജിൽ വെച്ചാൽ അത് പഴുക്കില്ലെന്ന് മാത്രമല്ല, അതിന്റെ രുചിയും ഗുണവും നഷ്ടപ്പെടുകയും ചെയ്യും. പഴുത്ത ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.

4 / 5
നന്നായി പഴുത്ത തക്കാളികൾ വീണ്ടും വെയിൽ അടിക്കുന്ന സ്ഥലത്ത് വെച്ചാൽ അവ അമിതമായി മൃദുവാകുകയും ഉള്ളിലെ നീര് വറ്റിപ്പോകുകയും ചെയ്യും. നന്നായി പഴുത്ത തക്കാളികൾ അടുക്കളയിലെ പ്രകാശമില്ലാത്തതും തണുപ്പുള്ളതുമായ ഭാഗത്തേക്ക് മാറ്റുക. തക്കാളിയിൽ നിന്ന് എഥിലീൻ എന്ന വാതകം പുറന്തള്ളുന്നുണ്ട്. ഇത് തക്കാളി വേഗത്തിൽ പഴുക്കാൻ സഹായിക്കുന്ന ഒന്നാണ്. എന്നാൽ തക്കാളി മറ്റ് പച്ചക്കറികളുടെ ഒപ്പം വെച്ചാൽ ഈ വാതകം കാരണം ആ പച്ചക്കറികളും പെട്ടെന്ന് ചീഞ്ഞുപോകാൻ കാരണമാകും.

5 / 5
Follow Us