AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: എണ്ണ പിടിക്കില്ല, പൂരി നന്നായി പൊന്തിവരണോ? ടിപ്സിതാ…

How to Make Perfectly Puffed Pooris at Home: വീട്ടിൽ പൂരി ഉണ്ടാക്കുമ്പോൾ അത് അല്പം കഴിയുമ്പോൾ റബർ പോലെ കട്ടിയായി മാറുകയോ എണ്ണ അധികമാവുകയോ ചെയ്യാറുണ്ട്. എന്നാൽ ഇനി മുതൽ സോഫ്റ്റായി നല്ല പെർഫെക്ട് ക്രിസ്പി പൂരി തയ്യാറാക്കാം. പൂരി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ...

Nithya Vinu
Nithya Vinu | Published: 18 Oct 2026 | 03:46 PM
ചൂടുള്ള പൂരിയും കിഴങ്ങ് കറിയും ആർക്കാണ് ഇഷ്ടമല്ലാത്തത്? എന്നാൽ പലപ്പോഴും നമ്മൾ വീട്ടിൽ പൂരി ഉണ്ടാക്കുമ്പോൾ അത് അല്പം കഴിയുമ്പോൾ റബർ പോലെ കട്ടിയായി മാറുകയോ എണ്ണ അധികമാവുകയോ ചെയ്യാറുണ്ട്. എന്നാൽ ഇനി മുതൽ സോഫ്റ്റായി നല്ല പെർഫെക്ട് ക്രിസ്പി പൂരി തയ്യാറാക്കാം.  പൂരി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞാലോ... (Image Credit source: Getty Images)

1 / 5
പൂരിക്ക് മാവ് കുഴയ്ക്കുമ്പോൾ ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അല്പം കൂടി കട്ടിയിൽ കുഴച്ചെടുക്കണം. മാവ് അധികം അയഞ്ഞുപോയാൽ പൂരി വറുക്കുമ്പോൾ ധാരാളം എണ്ണ കുടിക്കാൻ തുടങ്ങും. ചെറുചൂടുവെള്ളം ഉപയോഗിച്ച് മാവ് കുഴയ്ക്കുന്നത് പൂരി കൂടുതൽ സോഫ്റ്റാകാൻ സഹായിക്കും.

2 / 5
മാവ് കുഴച്ച ഉടൻ തന്നെ പൂരി പരത്താൻ തുടങ്ങരുത്. മാവ് കുഴച്ച ശേഷം കുറഞ്ഞത് 15 മുതൽ 20 മിനിറ്റ് വരെ ഒരു നനഞ്ഞ തുണികൊണ്ട് മൂടി വെക്കണം. ഇത് മാവ് പാകത്തിലാകാനും പൂരി നന്നായി പൊന്തിവരാനും സഹായിക്കും. പൂരി പരത്തുമ്പോൾ ഒട്ടിപ്പിടിക്കാതിരിക്കാൻ ധാരാളം ഉണങ്ങിയ മാവ്  ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് എണ്ണ പെട്ടെന്ന് കറുത്തുപോകാനും പൂരി കട്ടിയാകാനും കാരണമാകും.

3 / 5
പരത്തുമ്പോൾ ഒട്ടുകയാണെങ്കിൽ അല്പം എണ്ണ പുരട്ടി പരത്തുന്നതാണ് നല്ലത്. പൂരി വറുത്തെടുക്കുന്ന എണ്ണ നല്ലതുപോലെ തിളച്ച ചൂടിൽ ആയിരിക്കണം. എണ്ണയ്ക്ക് ആവശ്യത്തിന് ചൂടില്ലെങ്കിൽ പൂരി പൊന്താതെ എണ്ണ കുടിക്കും. അതേസമയം, പുകയുന്ന ചൂടിൽ ഇട്ടാൽ പെട്ടെന്ന് കരിഞ്ഞുപോകും എന്നതും ശ്രദ്ധിക്കുക.

4 / 5
പൂരി എണ്ണയിലേക്ക് ഇട്ടയുടൻ തന്നെ തവി വെച്ച് അമർത്തുകയോ തിരിച്ചിടുകയോ ചെയ്യരുത്. പൂരി തനിയെ എണ്ണയ്ക്ക് മുകളിലേക്ക് പൊന്തിവരുന്നതുവരെ കാത്തിരിക്കുക. അതിനുശേഷം ചെറുതായി തവി കൊണ്ട് അമർത്തിക്കൊടുത്താൽ പൂരി നല്ല പർവതം പോലെ പൊന്തിവരും.

5 / 5
Follow Us