AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: അടുക്കളയിൽ ഇനി പണം ലാഭിക്കാം! ആരും പറഞ്ഞുതരാത്ത കുക്കിംഗ് ട്രിക്കുകൾ

Cooking Tips: പാചകത്തിലും സാധനങ്ങൾ വാങ്ങുന്നതിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാസം നല്ലൊരു തുക മിച്ചം പിടിക്കാനാകും. പണവും സമയവും ലാഭിക്കാൻ സഹായിക്കുന്ന ചില സീക്രട്ട് പൊടിക്കൈകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.

Neethu Vijayan
Neethu Vijayan | Published: 15 Feb 2026 | 07:42 AM
നമ്മുടെ വരുമാനത്തിൻ്റെ വലിയൊരു ഭാഗവും ചിലവാകുന്നത് അടുക്കളയിലേക്കായിരിക്കും. എന്നാൽ പാചകത്തിലും സാധനങ്ങൾ വാങ്ങുന്നതിലും ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാസം നല്ലൊരു തുക മിച്ചം പിടിക്കാനാകും. പണവും സമയവും ലാഭിക്കാൻ സഹായിക്കുന്ന ചില സീക്രട്ട് പൊടിക്കൈകൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ. (Image Credits: Pexels)

1 / 5
ഇടയ്ക്കിടെ പോയി സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കുക. പരിപ്പ്, അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മാസത്തിലൊരിക്കൽ മൊത്തമായി വാങ്ങുക. ഏത് സീസണാണോ ആ സമയത്ത് വിപണികളിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും മാത്രം വാങ്ങുക. കാരണം വില കുറവാണെന്ന് മാത്രമല്ല അവ കൂടുതൽ ഫ്രഷ് ആയിരിക്കുകയും ചെയ്യും.

2 / 5
ഷോപ്പിംഗിന് പോകുന്നതിന് മുമ്പ് ഒരു ലിസ്റ്റ് തയ്യാറാക്കി വക്കുക. കാരണം ഇത് അനാവശ്യ സാധനങ്ങൾ വാങ്ങി പണം കളയുന്നത് ഒഴിവാക്കും. നിങ്ങൾക്ക് എന്താണോ ആവശ്യം അത് മാത്രം വാങ്ങാൻ ശ്രമിക്കുക. അതുപോലെ വാങ്ങുന്ന പച്ചക്കറികൾ പൂർണമായും ഉപയോ​ഗിക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് ഏത്തക്കയുടെ തൊലി കളയാതെ തോരൻ വെക്കുന്നത് രുചികരവും പോഷകസമൃദ്ധവുമാണ്.

3 / 5
അടുത്ത ഒരാഴ്ചത്തേക്ക് എന്ത് പാചകം ചെയ്യണമെന്ന് നേരത്തെ തന്നെ പ്ലാൻ ചെയ്യുക. അതിനനുസരിച്ച് സാധനങ്ങൾ വാങ്ങി സൂക്ഷിക്കുക. അതുപോലെ തന്നെ ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ഒരുമിച്ച് അരച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പാചക സമയം കുറയ്ക്കാം. പാചകം തുടങ്ങുന്നതിന് മുൻപ് എല്ലാ ചേരുവകളും അരിഞ്ഞും തയ്യാറാക്കിയും വെക്കുന്നതും പാചകം എളുപ്പമാക്കും.

4 / 5
വീട്ടുപടിക്കൽ സാധനങ്ങൾ എത്തുന്ന ഓൺലൈൻ ആപ്പുകൾ നമ്മളിൽ കൗതുകം ഉണർത്തുന്നതു പോലെ തന്നെ പോക്കറ്റും കാലിയാക്കാറുണ്ട്. നമ്മുടെ വീടിനടുത്തുള്ള സാധാരണ പലചരക്കു കടയിൽ പോയി സാധനം വാങ്ങുന്നതാണ് ഏറ്റവും ലാഭകരം. ഓൺലൈൻ ആപ്പുകൾ പലപ്പോഴും 'ഡിസ്കൗണ്ട്' എന്ന പേരിൽ നമ്മളെ ആകർഷിക്കാറുണ്ടെങ്കിലും, ഡെലിവറി ചാർജും മറ്റ് ഹിഡൻ ചാർജുകളും ചേർക്കുമ്പോൾ പണം ധാരാളമാകാറുണ്ട്.

5 / 5