AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chicken Buying Tips: നിറം നോക്കി ചിക്കൻ വാങ്ങാം! ഫ്രഷ് ചിക്കൻ എങ്ങനെ തിരിച്ചറിയാം?; അറിയേണ്ടതെല്ലാം

Fresh Chicken Buying Tips And Tricks: സൂപ്പർമാർക്കറ്റുകളിൽ നിന്നോ ഇറച്ചിക്കടകളിൽ നിന്നോ ചിക്കൻ വാങ്ങുമ്പോൾ പലപ്പോഴും പഴകിയതോ രാസവസ്തുക്കൾ കലർന്നതോ ആയവ മാറിവാങ്ങാൻ സാധ്യതയുണ്ട്. ഇറച്ചിയുടെ നിറം, മണം, സ്പർശനം എന്നിവയിലൂടെ ഫ്രഷ് ചിക്കൻ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാമെന്ന് നോക്കാം. ഇറച്ചിയുടെ നിറം മങ്ങി വിളറിയ മഞ്ഞയോ, ചാരനിറമോ അല്ലെങ്കിൽ പച്ച കലർന്ന പാടുകളോ കണ്ടാൽ ആ ചിക്കൻ യാതൊരു കാരണവശാലും വാങ്ങാൻ ശ്രമിക്കരുത്.

Neethu Vijayan
Neethu Vijayan | Published: 19 Oct 2026 | 10:44 AM
രുചികരവും ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കാൻ ആദ്യം വേണ്ടത് ഗുണനിലവാരമുള്ള നല്ല ഉല്പന്നങ്ങളാണ്. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് മാംസ ഭക്ഷണങ്ങളെയാണ്. എന്നാൽ സൂപ്പർമാർക്കറ്റുകളിൽ നിന്നോ ഇറച്ചിക്കടകളിൽ നിന്നോ ചിക്കൻ വാങ്ങുമ്പോൾ പലപ്പോഴും പഴകിയതോ രാസവസ്തുക്കൾ കലർന്നതോ ആയവ മാറിവാങ്ങാൻ സാധ്യതയുണ്ട്. ഇറച്ചിയുടെ നിറം, മണം, സ്പർശനം എന്നിവയിലൂടെ ഫ്രഷ് ചിക്കൻ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാമെന്ന് നോക്കാം. (Images Credit Source: Getty Images)

1 / 5
നിറം പരിശോധിക്കുക: ഫ്രഷ് ചിക്കനാണെങ്കിൽ നല്ല സോഫ്റ്റായ നേരിയ പിങ്ക് നിറമായിരിക്കും അവയ്ക്ക്. കൊഴുപ്പിന്റെ ഭാഗങ്ങൾക്ക് നല്ല വെളുത്ത നിറവും കാണാം. ഇറച്ചിയുടെ നിറം മങ്ങി വിളറിയ മഞ്ഞയോ, ചാരനിറമോ അല്ലെങ്കിൽ പച്ച കലർന്ന പാടുകളോ കണ്ടാൽ ആ ചിക്കൻ യാതൊരു കാരണവശാലും വാങ്ങാൻ ശ്രമിക്കരുത്. കാരണം അത് പഴകിയതിന്റെ വ്യക്തമായ ലക്ഷണ്ണമാണ്.

2 / 5
തൊട്ടുനോക്കാം: നല്ല ഫ്രഷ് ചിക്കനാണെങ്കിൽ ഇറച്ചിയിൽ മൃദുവായി വിരലമർത്തുമ്പോൾ അത് അമർന്നുപോകാതെ സ്വാഭാവികമായി പഴയപടിയിലേക്ക് തിരിച്ചുവരും. തൊടുമ്പോൾ ഈർപ്പമുള്ളതായി തോന്നും.  നേരെ മറിച്ച് പഴകിയതാണെങ്കിൽ, ഇറച്ചിയിൽ തൊടുമ്പോൾ വളരെ പശപശപ്പോ വഴുവഴുപ്പോ തോന്നുകയാണെങ്കിൽ അതിൽ ബാക്ടീരിയകൾ വളരാൻ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.

3 / 5
മണം നോക്കിയറിയാം: നല്ല ഫ്രഷ് ആയ കോഴിയറച്ചിക്ക് പ്രത്യേകമായ ദുർഗന്ധം ഒന്നും തന്നെ ഉണ്ടാകില്ല. ചിക്കനിൽ നിന്ന് സഹിക്കാൻ പറ്റാത്ത കടുപ്പമേറിയ അമോണിയയുടെയോ അമ്ലതയുടെയോ മണം വരുന്നുണ്ടെങ്കിൽ അത് കേടായ മാംസമാണ്. അവ പാകം ചെയ്യാനോ കഴിക്കാനോ നിക്കരത്. പഴകിയ ഇത്തരം മാംസാഹരങ്ങൾ കഴിക്കുന്നതിലൂടെ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക.

4 / 5
ഐസിന്റെ അളവ്: ഫ്രെഷായി വെട്ടി വിൽക്കുന്ന മാംസത്തിൽ കട്ടിയുള്ള ഐസ് കട്ടകളോ പാക്കറ്റിനുള്ളിൽ കട്ടി കൂടിയ കലങ്ങിയ വെള്ളമോ ഉണ്ടാകില്ല. പല ദിവസങ്ങളായി ഫ്രീസറിൽ സൂക്ഷിച്ച ചിക്കനാണെങ്കിൽ അതിൽ കട്ടിയുള്ള ഐസ് പാടകളും അമിതമായ വെള്ളക്കെട്ടും കാണാം. ഇത് ഇറച്ചിയുടെ രുചിയും ഗുണവും പൂർണ്ണമായും ഇല്ലാതാക്കുന്നു.

5 / 5
Follow Us