AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tapioca Buying Tips: നല്ല വേവുള്ള മരച്ചീനി എങ്ങനെ തിരിച്ചറിയാം?; അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകൾ

Tapioca Buying Tips And Tricks: കപ്പ വാങ്ങി പുഴുങ്ങുമ്പോൾ പലപ്പോഴും അത് എത്ര സമയം വേവിച്ചാലും വേവാതെ കല്ലുപോലെ കിടക്കുന്നത് വീട്ടമ്മമാരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ്. നല്ല പഞ്ഞിപോലെ വെന്തു കിട്ടുന്ന നല്ല നാടൻ മരച്ചീനി കടകളിൽ നിന്ന് എങ്ങനെ തിരിച്ചറിഞ്ഞു വാങ്ങാം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. കപ്പ വെന്തു കഴിഞ്ഞ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തീ അണച്ച ശേഷം കുറഞ്ഞത് 5 മിനിറ്റ് പാത്രം അടച്ചു വെക്കുക. ഇതിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ സൂത്രവിദ്യകൾ നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 25 Oct 2026 | 11:01 AM
കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ പ്രധാനിയാണ് കപ്പയും മീൻകറിയും. എന്നാൽ കപ്പ വാങ്ങി പുഴുങ്ങുമ്പോൾ പലപ്പോഴും അത് എത്ര സമയം വേവിച്ചാലും വേവാതെ കല്ലുപോലെ കിടക്കുന്നത് വീട്ടമ്മമാരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ്. നല്ല പഞ്ഞിപോലെ വെന്തു കിട്ടുന്ന നല്ല നാടൻ മരച്ചീനി കടകളിൽ നിന്ന് എങ്ങനെ തിരിച്ചറിഞ്ഞു വാങ്ങാം എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ഇതിനായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലളിതമായ സൂത്രവിദ്യകൾ നമുക്ക് നോക്കാം. (Image Credit Source: Social Media)

1 / 5
തൊലിയുടെ നിറം പരിശോധിക്കുക: കപ്പ വാങ്ങുമ്പോൾ അതിന്റെ പുറം തൊലി ചെറുതായി ഒന്ന് പൊളിച്ച് നോക്കുക. തൊലിക്കടിയിലെ മാംസളമായ ഭാഗം നല്ല പിങ്ക് അല്ലെങ്കിൽ ഇളം ചുവപ്പ് നിറത്തിലാണെങ്കിൽ അത് നല്ല വേവുള്ള മരച്ചീനിയാണെന്ന് ഉറപ്പിക്കാം. വെളുത്ത തൊലിയുള്ള കപ്പ ചിലപ്പോൾ വേവില്ലാതെ പോകാൻ സാധ്യതയുണ്ട്. തൊലി എളുപ്പത്തിൽ ഉരിഞ്ഞു പോരുന്നതും കട്ടി കുറഞ്ഞതുമായ മരച്ചീനിയാണ് പാചകത്തിന് ഏറ്റവും നല്ലത്. തൊലിക്ക് കട്ടി കൂടുതലാണെങ്കിൽ അത് വേവാനും കുറേ സമയമെടുക്കും.

2 / 5
മുറിച്ചു നോക്കിയുള്ള പരിശോധന: കടകളിൽ നിന്ന് കപ്പ വാങ്ങുമ്പോൾ അതിന്റെ അഗ്രഭാഗം ചെറിയൊരു കഷ്ണം ഒടിച്ചു നോക്കുക. ഉള്ളിൽ കറുത്ത വരകളോ പുള്ളികളോ ഇല്ലാതെ നല്ല പാൽവെളുപ്പ് നിറത്തിൽ കാണപ്പെടുന്നത് നല്ല ഗുണനിലവാരമുള്ള കപ്പയുടെ ലക്ഷണമാണ്. അമിതമായി വലിപ്പമുള്ള കപ്പകൾ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഒരേ കനത്തിലുള്ള ഇടത്തരം വലിപ്പമുള്ള മരച്ചീനിയാണ് നന്നായി വെന്തു കിട്ടുക.

3 / 5
കപ്പ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം തിളച്ച വെള്ളത്തിലിട്ട് വേവിക്കുക. ഇത് കപ്പ പെട്ടെന്ന് മൃദുവാകാൻ സഹായിക്കും. വേവിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്താൽ കപ്പയ്ക്ക് നല്ല മഞ്ഞ നിറവും മികച്ച രുചിയും ലഭിക്കും. കപ്പയുടെ കട്ടി നീക്കാനും കൂടുതൽ മൃദുവാക്കാനും, പകുതി വേവാകുമ്പോൾ ആദ്യത്തെ വെള്ളം ഊറ്റിക്കളഞ്ഞ് വീണ്ടും തിളച്ചവെള്ളം ഒഴിച്ച് വേവിച്ചെടുക്കുന്നത് നല്ലതാണ്.

4 / 5
കപ്പ വേവിക്കുമ്പോൾ രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയോ അല്പം ജീരകമോ ചതച്ചത് ചേർത്താൽ കപ്പയ്ക്ക് നല്ല മണവും ദഹനം എളുപ്പമാകാനും സഹായിക്കും. കപ്പ വെന്തു കഴിഞ്ഞ ശേഷം വെള്ളം ഊറ്റിക്കളഞ്ഞ്, തീ അണച്ച ശേഷം കുറഞ്ഞത് 5 മിനിറ്റ് പാത്രം അടച്ചു വെക്കുക. ആ ആവിയിൽ കിടന്ന് കപ്പ കൂടുതൽ മൃദുവായി മാറും. പിന്നീട് ഇതിലേക്ക് തേങ്ങയും ചെറിയ ഉള്ളിയും ജീരകവും ചതച്ചത് ചേർത്ത് നല്ല നാടൻ കപ്പ പുഴുക്കാക്കി കഴിക്കാം.

5 / 5
Follow Us