AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Tips: ഉപ്പു ഉപയോ​ഗിച്ച് പച്ചക്കറികൾ കഴുകേണ്ടത് എങ്ങനെ? ശരിയായ രീതി അറിയാം

Vegetable Cleaning Tips: പച്ചക്കറികളുടെ പുറത്തുള്ള കീടനാശിനി നീക്കം ചെയ്യാൻ ഉപ്പുവെള്ളം ധാരാളമാണ്. പച്ചക്കറി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഉപ്പിൻ്റെ അളവ്, കുതിർത്തു വയ്ക്കുന്ന സമയം, തുടർന്നുള്ള കഴുകൽ എന്നിവ കൃത്യമായിരിക്കണം. കീടനാശിനികളും പൂർണ്ണമായും നീക്കം ചെയ്യാൻ ഉപ്പുവെള്ളം എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 22 Feb 2026 | 07:41 AM
നമ്മൾ വാങ്ങുന്ന പച്ചക്കറികളിൽ വിഷാംശങ്ങൾ സാധാരണമാണ്. കടയിൽ നിന്ന് വാങ്ങുന്ന പച്ചക്കറികൾ വെറുതെ വെള്ളത്തിൽ കഴുകുന്ന ശീലമുണ്ടെങ്കിൽ ഇന്നതോടെ നിർത്തിക്കോ. അങ്ങനെയെങ്കിൽ പച്ചക്കറികളിലെ വിഷാംശം നീക്കം ചെയ്യാൻ ഏറ്റവും എളുപ്പമുള്ള ഒരു വഴി നോക്കിയാലോ. നമ്മുടെ അടുക്കളയിലെ നിത്യോപയോ​ഗ വസ്തു ഉപയോ​ഗിച്ചാണ് ഈ പരീക്ഷണം. (Image Credits: Pexels)

1 / 5
പച്ചക്കറികളുടെ പുറത്തുള്ള കീടനാശിനി നീക്കം ചെയ്യാൻ ഉപ്പുവെള്ളം ധാരാളമാണ്. പച്ചക്കറി കഴുകാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഉപ്പിൻ്റെ അളവ്, കുതിർത്തു വയ്ക്കുന്ന സമയം, തുടർന്നുള്ള കഴുകൽ എന്നിവ കൃത്യമായിരിക്കണം. കീടനാശിനികളും പൂർണ്ണമായും നീക്കം ചെയ്യാൻ ഉപ്പുവെള്ളം എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്ന് നോക്കാം.

2 / 5
ഒരു വലിയ പാത്രത്തിൽ പച്ചക്കറികൾ പൂർണ്ണമായും മുങ്ങിക്കിടക്കാൻ ആവശ്യമായ അളവിൽ വെള്ളം എടുക്കുക. ഒരു ലിറ്റർ വെള്ളത്തിന് 1-2 ടീസ്പൂൺ ഉപ്പ് അല്ലെങ്കിൽ കല്ലുപ്പ് ചേർക്കുക. ഉപ്പ് വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്നത് വരെ ഇളക്കുക. പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ കുതിർക്കുന്നതിന് മുൻപ് ഒന്ന് കഴുകുക.

3 / 5
തയ്യാറാക്കിയ ഉപ്പ് ലായനിയിൽ പച്ചക്കറികൾ 10–15 മിനിറ്റ് വരെ കുതിർക്കാൻ വയ്ക്കുക. ചീര, കാബേജ് തുടങ്ങിയ ഇലക്കറികൾ കഴുകുമ്പോൾ ഇലകൾ സൗമ്യമായി വേർതിരിക്കാൻ ശ്രമിക്കണം. ശേഷം ഉരുളക്കിഴങ്ങ്, വെള്ളരി, വഴുതനങ്ങ, ക്യാരറ്റ് തുടങ്ങിയവയാണെങ്കിൽ കുതിർത്ത ശേഷം കൈകൾ കൊണ്ട് മൃദുവായി ഉരച്ച് കഴുകുക. ശേഷം വെള്ളത്തിൽ നന്നായി കഴുകുക.

4 / 5
ശേഷം പച്ചക്കറികൾ നന്നായി ഉണക്കാൻ വയ്ക്കുക. ഉണങ്ങിയ ശേഷം മാത്രമെ ഫ്രിഡ്ജിൽ സൂക്ഷിക്കാവു. അല്ലാത്തപക്ഷം അവ ചീത്തയായി പോകാനുള്ള സാധ്യത കൂടുതലാണ്. ഒരുപാട് നേരം പച്ചക്കറികൾ കുതിർക്കരുത്. കാരണം അത് അവയുടെ രുചിയേയും ഘടനയേയും ബാധിച്ചേക്കാം.

5 / 5
Follow Us