AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വിവാഹം കഴിഞ്ഞതിന് ശേഷം മാതാപിതാക്കളോടൊപ്പം താമസിക്കരുത്; കാരണമെന്ത്?

Why Couples Need Space in the First Five Years: പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതിനുപകരം പരസ്പരം സംസാരിച്ച് പരിഹാരം കണ്ടെത്താനും ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ ഒരുമിച്ച് നേരിടുന്ന ഓരോ സാഹചര്യവും ദാമ്പത്യബന്ധത്തെ കൂടുതല്‍ ശക്തമാക്കും. വിവാഹത്തിന്റെ തുടക്കത്തില്‍ പരസ്പരം ഏറെ സ്‌നേഹിക്കുന്ന പല ദമ്പതികളും പിന്നീട് ഉത്തരവാദിത്തങ്ങളുടെ തിരക്കില്‍ പെട്ടുപോകാറുണ്ട്.

Shiji M K
Shiji M K | Published: 09 Sep 2026 | 12:16 PM
വിവാഹത്തിന് മുമ്പ് ഒരുമിച്ചുള്ള ഓരോ സംഭാഷണങ്ങളും വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതായിരിക്കും. ഓരോ കൂടിക്കാഴ്ചയും നമുക്ക് സന്തോഷം നല്‍കും. ഭാവിയെക്കുറിച്ചുള്ള ഓരോ സ്വപ്നവും പ്രതീക്ഷകള്‍ നിറഞ്ഞതായിരിക്കും. എന്നാല്‍ വിവാഹത്തിന് ശേഷം യാഥാര്‍ഥ്യ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ ആകെ മാറുന്നു. കുടുംബത്തിന്റെ പ്രതീക്ഷകള്‍, ഉത്തരവാദിത്തങ്ങള്‍, ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്നിവ പതിയെ ദാമ്പത്യജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങും. എന്നാല്‍ ദമ്പതികള്‍ക്കിടയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം അവരായിരിക്കില്ല, മറിച്ച് അവര്‍ക്ക് അവരായി ഇരിക്കാനൊരു ഇടമില്ലാത്തതാകും. (Image Credit Source: Getty Images)

1 / 5
വിവാഹം രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം മാത്രമല്ല, രണ്ട് വ്യക്തികള്‍ ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുതിയൊരു പങ്കാളിത്തം കൂടിയാണ്. ആദ്യ വര്‍ഷങ്ങളില്‍ പങ്കാളിയുടെ ശീലങ്ങള്‍, സ്വപ്നങ്ങള്‍, കഴിവുകള്‍, പരിമിതികള്‍ എന്നിവ മനസിലാക്കാന്‍ ദമ്പതികള്‍ക്ക് സമയം ആവശ്യമാണ്. ദൈനംദിന തീരുമാനങ്ങളില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ കൂടുതലാകുമ്പോള്‍ ദമ്പതികള്‍ക്ക് സ്വന്തമായൊരു ഇടം സൃഷ്ടിച്ചെടുക്കാനും പരസ്പരം മനസിലാക്കാനും സാധിക്കാതെ വരും. സ്വതന്ത്രമായി ഒരുമിച്ച് ജീവിക്കുന്നത് സ്വന്തം ശീലങ്ങളും ദിനചര്യകളുമെല്ലാം മനസിലാക്കാന്‍ സഹായിക്കും.

2 / 5
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നതിനുപകരം പരസ്പരം സംസാരിച്ച് പരിഹാരം കണ്ടെത്താനും ഇത് സഹായിക്കുന്നു.  ഇത്തരത്തില്‍ ഒരുമിച്ച് നേരിടുന്ന ഓരോ സാഹചര്യവും ദാമ്പത്യബന്ധത്തെ കൂടുതല്‍ ശക്തമാക്കും. വിവാഹത്തിന്റെ തുടക്കത്തില്‍ പരസ്പരം ഏറെ സ്‌നേഹിക്കുന്ന പല ദമ്പതികളും പിന്നീട് ഉത്തരവാദിത്തങ്ങളുടെ തിരക്കില്‍ പെട്ടുപോകാറുണ്ട്. വീട്ടുജോലികള്‍, സാമ്പത്തിക കാര്യങ്ങള്‍, കുടുംബ പ്രതീക്ഷകള്‍, സാമൂഹിക ബാധ്യതകള്‍ എന്നിവയ്ക്കിടയില്‍ പങ്കാളിക്കായി മാറ്റിവെക്കുന്ന സമയം കുറയാം.

3 / 5
ആരോഗ്യകരമായ ദാമ്പത്യബന്ധത്തില്‍ ഇരുവര്‍ക്കും തങ്ങളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാകണം. നിരന്തരമായ വിമര്‍ശനം, മറ്റുള്ളവരുമായി താരതമ്യം ചെയ്യല്‍, അമിതമായ നിയന്ത്രണം എന്നിവ ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കും. വീട്ടില്‍ പോലും നിരന്തരം വിലയിരുത്തപ്പെടുന്നതായി ഒരാള്‍ക്ക് തോന്നിയാല്‍ സ്വന്തം അഭിപ്രായങ്ങളും വ്യക്തിത്വവും മറച്ചുവെക്കാന്‍ പ്രേരിപ്പിച്ചേക്കും. പരസ്പരം പിന്തുണയ്ക്കുകയും വളരാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്ന അന്തരീക്ഷമാണ് ദീര്‍ഘകാല ദാമ്പത്യത്തിന് കൂടുതല്‍ നല്ലത്.

4 / 5
ദാമ്പത്യത്തില്‍ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രാത്രി വൈകിയുള്ള സംഭാഷണങ്ങള്‍, ഒരുമിച്ചുള്ള ചിരികള്‍, വിഷമഘട്ടത്തിലുള്ള പരസ്പര പിന്തുണ, തുറന്നുപറയുന്ന വ്യക്തിപരമായ കാര്യങ്ങള്‍ തുടങ്ങിയ ചെറിയ നിമിഷങ്ങളിലൂടെയാണ് പലപ്പോഴും യഥാര്‍ഥ അടുപ്പം വളരുന്നത്. എപ്പോഴും മറ്റുള്ളവരുടെ സാന്നിധ്യമോ ഇടപെടലുകളോ ഉണ്ടെങ്കില്‍ ഇത്തരം സ്വകാര്യ നിമിഷങ്ങള്‍ കുറയാം. പങ്കാളികള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും പരസ്പര വിശ്വാസം വളര്‍ത്താനും സ്വകാര്യത സഹായിക്കുന്നു.

5 / 5
Follow Us