AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal: കൗ ബോയ് ലുക്കിൽ സോഷ്യൽ മീഡിയ കത്തിച്ച് ലാലേട്ടൻ, കൂടെ ആ താരവും

Mohanlal's Viral Photo: ലോകകപ്പ് ഫുട്ബോൾ മത്സരം ഫൈനലിലേക്ക് കടക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു ഉത്സവകാലമാണ് ലോകകപ്പ്. ഈ ഉത്സവകാലത്തിന് കൂടുതൽ ആവേശം പകരാൻ മലയാളത്തിന്റെ സ്വന്തം നടൻ മോഹൻലാലും മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ നാട്ടിൽ അല്ല, അങ്ങ് മത്സരം നടക്കുന്ന അമേരിക്കയിൽ എത്തിയാണ് താരം ഫുട്ബോൾ ആവേശത്തിൽ പങ്കാളിയായത്.

Amal KV
Amal KV | Published: 18 Jul 2026 | 08:36 PM
ലോകകപ്പ് കാണുന്നതിനായി അമേരിക്കയിൽ എത്തിയ മോഹൻലാൽ പങ്കുവച്ച ഓരോ  വിശേഷങ്ങളും  ചിത്രങ്ങളും  സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. പ്രധാനമായും ലയണൽ മെസ്സിയുടെയും അർജന്റീനയുടെയും മത്സരങ്ങൾ കാണാനാണ് മോഹൻലാൽ  അമേരിക്കയിൽ  എത്തിയത്. സ്റ്റേഡിയത്തിൽ കാണിക്കൾക്കൊപ്പം മത്സര ആവേശത്തിന്റെ ഭാഗമായ താരം ഇടയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ അറിയിക്കുന്നുണ്ടായിരുന്നു. ( Image Credits to Social Media)

1 / 5
ഏറ്റവും ഒടുവിൽ നടന്ന അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള  സെമി ഫൈനൽ മത്സരം കാണാൻ മോഹൻലാലിനൊപ്പം  കേരളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും കൂടെയുണ്ടായിരുന്നു. മത്സരം കാണാൻ എത്തിയപ്പോൾ ഇരുവരും ചേർന്ന് പകർത്തിയ  ചിത്രം മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. 'ഹാറ്റ്സ് ഓഫ് ടു ഗുഡ് കമ്പനി' എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ഫോട്ടോ പങ്കുവെച്ചത്.

2 / 5
ഈ ഫോട്ടോയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കൗ ബോയി ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിലുള്ളത്.  മോഹൻലാലിനെ ഒരിക്കലും ഈ രൂപത്തിൽ ആരും പ്രതീക്ഷിച്ചിരുന്നില്ല.  അതുകൊണ്ടുതന്നെ വലിയ അത്ഭുതത്തോടെയാണ് ആരാധകർ ഈ ഫോട്ടോയെ ഏറ്റെടുത്തത്. അടിപൊളിയായിട്ടുണ്ട്, പൊളിച്ചു ലാലേട്ടാ എന്നു തുടങ്ങിയ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്.

3 / 5
അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ആവേശകരമായ മത്സര വേദിയിലാണ് മോഹൻലാൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഇങ്ങോട്ട് നടന്ന പ്രധാന  പോരാട്ടങ്ങൾ വീക്ഷിക്കാൻ താരം അമേരിക്കയിൽ തന്നെ തുടടർന്നു. ആന്റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം  മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. തങ്ങൾ ഇരുവരും ചേർന്ന് സ്റ്റേഡിയത്തിൽ ഇരിക്കുന്ന ഫോട്ടോയും അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന വീഡിയോയും ആന്റണി പെരുമ്പാവൂർ പങ്കുവെച്ചിരുന്നു.

4 / 5
അതുകൊണ്ടും തീന്നില്ല, പെരുമ്പാവൂരിന്റെ അടുത്ത പോസ്റ്റ് വന്നപ്പോഴാണ് മോഹൻലാലിന്റെ ഭാര്യ സുചിത്രയും ആന്റണിയുടെ ഭാര്യ ശാന്തിയും  അമേരിക്കയിൽ എത്തിയിട്ടുണ്ട് എന്ന വിവരം സോഷ്യൽ മീഡിയ അറിയുന്നത്. പിന്നീട് ഇവരൊരുമിച്ച് നിൽക്കുന്ന ചിത്രവും  ട്രെൻഡിഗ് ആയി മാറി.

5 / 5
Follow Us