AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Morning Walk vs Evening Walk: നടക്കാൻ ഏറ്റവും മികച്ച സമയം ഏതാണെന്ന് അറിയാമോ?

Comparing the Benefits of Morning and Evening Walks: ആരോഗ്യ സംരക്ഷണത്തിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ സ്ഥിരമായി നടന്നാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഭാരം നിയന്ത്രിക്കാനും സാധിക്കും. എന്നാൽ രാവിലെ നടക്കുന്നതാണോ വൈകുന്നേരം നടക്കുന്നതാണോ ആരോഗ്യത്തിന് കൂടുതൽ നല്ലത് എന്ന സംശയം പലർക്കുമുണ്ട്.

Sumeesh T Unneen
Sumeesh T Unneen | Published: 01 Sep 2026 | 03:35 PM
പ്രഭാത നടത്തം നിങ്ങളുടെ ഒരു ദിവസത്തെ കൂടുതൽ മികച്ചതാക്കും. രാവിലെയുള്ള ഇളംവെയിൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുകയും ഉറക്കം കൃത്യമാക്കാൻ സഹായിക്കുകയും ചെയ്യും. എൻഡോർഫിൻ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ ദിവസം മുഴുവൻ മികച്ച ഏകാഗ്രതയും സന്തോഷവും നിലനിർത്താനും രാവിലെയുള്ള നടത്തം സഹായിക്കും. വ്യായാമം പതിവാക്കാനും ഇത് മുടങ്ങാതെ കൊണ്ടുപോകാനും പ്രഭാത നടത്തമാണ് കൂടുതൽ അനുയോജ്യം. (Image Credit source: Getty Images)

1 / 5
വൈകുന്നേരങ്ങളിലെ നടത്തത്തിനും നിരവധി ഗുണങ്ങളുണ്ട്. പകൽ മുഴുവൻ വിവിധ ജോലികളിൽ ആക്ടീവായിരിക്കും എന്നതിനാൽ വൈകുന്നേരമാകുമ്പോഴേക്കും ശരീരത്തിലെ പേശികൾ കൂടുതൽ വഴക്കമുള്ളതായി മാറും. ഇത് വേഗത വർധിപ്പിക്കാനും കൂടുതൽ ദൂരം നടക്കാനും സഹായിക്കും. ജോലിത്തിരക്കുകൾക്ക് ശേഷമുള്ള സായാഹ്ന നടത്തം മാനസിക സമ്മർദ്ദം കുറയ്ക്കാനും മികച്ച ഉപാധിയാണ്

2 / 5
ശരീരഭാരം കുറയ്ക്കാൻ രാവിലെയും വൈകുന്നേരവുമുള്ള നടത്തം ഒരുപോലെ സഹായിക്കും. കൃത്യമായ ഡയറ്റിനൊപ്പം ദിവസവും നടക്കുന്നത് ഫലം വേഗത്തിലാക്കും. പ്രഭാതഭക്ഷണത്തിന് മുമ്പ് നടക്കുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. എന്നാൽ വൈകുന്നേരം നടക്കുമ്പോൾ ശരീരത്തിന് കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനാൽ ദീർഘനേരം നടക്കാനും അതുവഴി കൂടുതൽ കലോറി എരിയിച്ചു കളയാനും സാധിക്കും.

3 / 5
ഹൃദയാരോഗ്യത്തിൻ്റെ കാര്യത്തിലും രണ്ടു നേരത്തെയും നടത്തം വളരെ മികച്ചതാണ്. ഇവ രണ്ടും രക്തയോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോൾ കൃത്യമായി നിയന്ത്രിക്കാനും സഹായിക്കുന്നു. പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താൻ സ്ഥിരമായ നടത്തം അനിവാര്യമാണ്. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ വേഗതയിൽ നടക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിന്നു.

4 / 5
രാവിലെയുള്ള നടത്തം മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുമ്പോൾ, വൈകുന്നേരത്തെ നടത്തം സമ്മർദ്ദം കുറച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇതിൽ ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒരു ഉത്തരമില്ല. രാവിലെയോ വൈകുന്നേരമോ ആകട്ടെ, ദിവസവും മുടങ്ങാതെ നടക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളുടെ സമയവും സൗകര്യവും അനുസരിച്ച് അനുയോജ്യമായ സമയം തിരഞ്ഞെടുത്ത് വ്യായാമം ഒരു ശീലമാക്കുക.

5 / 5
Follow Us