ഇനി കെമിക്കൽഡൈ വാങ്ങേണ്ട, മുടി കണ്മഷി പോലെ കറുപ്പിക്കാൻ വഴി വീട്ടിലുണ്ട് | Natural hair care products at home, use tea powder for hair dying, know how it works Malayalam news - Malayalam Tv9

Hair care tips: ഇനി കെമിക്കൽഡൈ വാങ്ങേണ്ട, മുടി കണ്മഷി പോലെ കറുപ്പിക്കാൻ വഴി വീട്ടിലുണ്ട്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 09:07 PM

Natural hair care products at home: തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന ഘടകം മുടിക്ക് സ്വാഭാവികമായ ഇരുണ്ട നിറം നൽകാൻ സഹായിക്കുന്നു. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും ഈ പ്രകൃതിദത്ത കൂട്ട് ഏറെ ഫലപ്രദമാണ്. ചെറുചൂടുള്ള വെളിച്ചെണ്ണയിൽ അല്പം തേയിലപ്പൊടി ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടി വളർച്ചയെ ഉത്തേജിപ്പിക്കും.

1 / 5
നര വന്നാല്‍ പിന്നെ ആര്‍ക്കും സമാധാനമില്ല. മുടി കറുപ്പിക്കാന്‍ പല തരത്തിലുള്ള വഴികള്‍ തേടുമ്പോള്‍ നമ്മള്‍ മറന്നു പോകുന്ന ചില നാട്ടറിവുകള്‍ ഉണ്ട്. അടുക്കളയിലെ സാധാരണമായ ഒരു ചേരുവ ഉപയോഗിച്ച് മുടിയുടെ നര മാറ്റാനും മുടി സമൃദ്ധമായി വളരാനും സാധിക്കുമെന്ന് പുതിയ കണ്ടെത്തലുകൾ. പലർക്കും ഹെന്നയുടെ കൂടെ ചേർക്കുന്ന ചേരുവ എന്ന നിലയിലാണ് തേയില അറിയുക, പക്ഷെ ഇതിനു മുടിയ്ക്ക് നിറം നൽകുന്നതിൽ വലിയ പങ്കാണ് ഉള്ളത്. (Image Credit Source : Pexels)

2 / 5
തേയിലയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന ഘടകം മുടിക്ക് സ്വാഭാവികമായ ഇരുണ്ട നിറം നൽകാൻ സഹായിക്കുന്നു. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ തിളക്കം വർദ്ധിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും ഈ പ്രകൃതിദത്ത കൂട്ട് ഏറെ ഫലപ്രദമാണ്. രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ടേബിൾസ്പൂൺ തേയിലപ്പൊടി ചേർത്ത് നന്നായി തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം മുടി കഴുകാൻ ഉപയോഗിക്കുന്നത് മുടിയുടെ കറുപ്പ് നിറം നിലനിർത്താൻ സഹായിക്കും.

3 / 5
ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി അരച്ചതിലേക്ക് തേയിലപ്പൊടിയോ കടുപ്പത്തിലുള്ള തേയില വെള്ളമോ ചേർത്ത് യോജിപ്പിക്കുക. ഇത് തലമുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. തുല്യ അളവിൽ തൈര്, തേൻ, തേയിലപ്പൊടി എന്നിവ ചേർത്ത് മിശ്രിതമാക്കി തലയിൽ പുരട്ടുന്നത് മുടിക്ക് പോഷണം നൽകും. ചെറുചൂടുള്ള വെളിച്ചെണ്ണയിൽ അല്പം തേയിലപ്പൊടി ചേർത്ത് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടി വളർച്ചയെ ഉത്തേജിപ്പിക്കും.

4 / 5
തേയിലയ്ക്കും മൈലാഞ്ചി പൊടിയ്ക്കും പുറമേ നിലയമരിയും മുടിയ്ക്ക് കറുത്ത നിറം നൽകുന്നതാണ്. നീലയമരി പൊടി ഉപയോഗിക്കുന്നതിന് 15-20 മിനിറ്റ് മുമ്പ് മാത്രം വെള്ളത്തിൽ കലർത്തുക. കൂടുതൽ സമയം വെച്ചാൽ ഇതിന്റെ ഡൈ ഗുണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.അകാല നര തടയുന്നതിനൊപ്പം മുടിക്ക് നല്ല തിളക്കവും ആരോഗ്യവും നൽകാൻ ഇത് സഹായിക്കുന്നു.

5 / 5
മികച്ച ഫലം ലഭിക്കാൻ ആദ്യം മൈലാഞ്ചി മുടിയിൽ പുരട്ടി കഴുകിക്കളയുക. അതിനുശേഷം നീലയമരി പൊടി വെള്ളത്തിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കി മുടിയിൽ പുരട്ടുക. മൈലാഞ്ചി നൽകുന്ന ചെമ്പ് നിറത്തെ കടും കറുപ്പായി മാറ്റാൻ നീലയമരി സഹായിക്കും. നീലയമരിയും മൈലാഞ്ചിയും ചേർത്ത് ഉപയോഗിക്കുന്നതിനെ നാച്ചുറൽ ഹെയർ കളറിംഗ് എന്നാണ് വിളിക്കുന്നത്.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്