AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Movies Release  2026: നിവിൻ പോളി, പൃഥ്വിരാജ്, ദുൽഖർ… ഒപ്പം മോഹൻലാലും മകളും! ഓണത്തിന് റിലീസ് പൂരം…

Onam Release Malayalam Movies 2026: ഇത്തവണത്തെ ഓണം കളറാക്കാൻ അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി മികച്ച സിനിമകളാണ്. നിവിൻ പോളി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, വിസ്മയ മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളാണ് ഓണത്തിന് തീയറ്ററുകളിൽ എത്താൻ തയ്യാറെടുക്കുന്നത്. ആ സിനിമകളെ കുറിച്ചും എന്നൊക്കെയാണ് റിലീസ് എന്നും നോക്കാം.

Amal KV
Amal KV | Updated On: 21 Jul 2026 | 05:53 PM

ഓണം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ വേളയാണ്. അത് സദ്യയും  ഓണക്കോടിയും  ഒത്തുചേരലും മത്സരങ്ങളും മാത്രമല്ല, ഒരു സിനിമ കൂടി ആയാലെ മലയാളിയെ സംബന്ധിച്ചിടത്തോളം ഓണം പൂർണ്ണതയിലെത്തൂ. അതുകൊണ്ടുതന്നെ ഓണം വേളയിൽ സിനിമകൾ പുറത്തിറക്കാൻ അണിയറ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത്തവണത്തെ ഓണത്തിനും ഒരുപിടി മികച്ച സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. അവ ഏതൊക്കെയെന്ന് നോക്കാം. ( Image Credits to Social Media and Getty Images)

1 / 5
സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തുടക്കം. ഹിറ്റ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഓണത്തിന് മുന്നോടിയായി ഓഗസ്റ്റ് 7 നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

2 / 5
പൃഥ്വിരാജിനെ നായകനാക്കി  മാസ്‌ സിനിമകളുടെ സംവിധായകൻ വൈശാഖ് ഒരുക്കുന്ന സിനിമയാണ് ഖലീഫ. ജിനു എബ്രഹാം തിരക്കഥ ഒരുക്കുന്ന സിനിമയിൽ മോഹൻലാലും ടോവിനോ തോമസും  പ്രധാന വേഷങ്ങളിൽ എത്തുന്നു എന്നതും  പ്രത്യേകതയാണ്. ഓഗസ്റ്റ് 20നാണ് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഒരു മാസ്സ് എന്റർടൈനറായി ഒരുക്കുന്ന ഖലീഫയിലെ   അസലായവളെ എന്ന് തുടങ്ങുന്ന പാട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മാളവിക ശർമയാണ് സിനിമയിലെ നായിക.

3 / 5
മലയാളികളുടെ പ്രിയ താരങ്ങളായ നിവിൻ പോളിയും മമിത ബൈജുവും  ആദ്യമായി ഒരുമിക്കുന്ന സിനിമയാണ്  ബത്ലഹേം കുടുംബയൂണിറ്റ്. ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഒരു ഫീൽ ഗുഡ് കോമഡി റൊമാൻസ് ആയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസ് ആയി പ്ലാൻ ചെയ്തിരിക്കുന്ന സിനിമ  ഓഗസ്റ്റ് 21നാണ്  തീയറ്ററുകളിൽ എത്തുക. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

4 / 5
മലയാളത്തിന്റെ സൂപ്പർതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മാസ് ആക്ഷൻ സിനിമയാണ്  ഐ ആം ഗെയിം. ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് ദുൽഖർ ഈ സിനിമയിൽ കൈകാര്യം ചെയ്യുന്നത്.  നഹാസ് ഹിദായത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകനും ഇസ്മായിൽ അബൂബക്കറും സജീർ ബാബയും ചേർന്നാണ് ഐ ആം ഗെയിമിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത വിശ്വനാഥനാണ് സിനിമയിലെ നായിക. ഓഗസ്റ്റ് 20നാണ് സിനിമ റിലീസ് ചെയ്യുന്നത്.

5 / 5

Follow Us