AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Orange Ginger Shot: തടി കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഓറഞ്ച് ഇഞ്ചി ഷോട്ട്; എപ്പോൾ എങ്ങനെ കുടിക്കാം

Orange Ginger Shot Benefits: വെറും വയറ്റിൽ ആദ്യം തന്നെ കുടിക്കുന്നത് ഒരു ആരോ​ഗ്യകരമായ ജ്യൂസാണെങ്കിൽ, ഒരുപക്ഷേ അതിൻ്റെ ​ഗുണം ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ലഭിച്ചേക്കാം. അത്തരത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഓറഞ്ച് ഇഞ്ചി ഷോട്ട്. ഓറഞ്ച്, ഇഞ്ചി, കാരറ്റ് എന്നീ മൂന്ന് ചേരുവകൾ കൊണ്ടാണ് ഓറഞ്ച് ഇഞ്ചി ഷോട്ട് തയ്യാറാക്കുന്നത്.

Neethu Vijayan
Neethu Vijayan | Published: 26 Mar 2026 | 08:17 AM
ആരോഗ്യകരമായ ഒരു ജീവിതം ആ​ഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. പഴയ രീതികളും പ്രകൃതിദത്ത മാർ​ഗങ്ങളുമാണ് ഇന്ന് പലരും ആരോ​ഗ്യം സംരക്ഷിക്കാനായി ആശ്രയിക്കുന്നത്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന പല ജ്യൂസുകളും നമ്മൾ ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാൽ പലതും എങ്ങനെ തയ്യാറാക്കണമെന്നോ എപ്പോൾ കുടിക്കണമെന്നോ നമുക്ക് ധാരണയുണ്ടാകില്ല. (Image Credits: Getty Images)

1 / 5
വെറും വയറ്റിൽ ആദ്യം തന്നെ കുടിക്കുന്നത് ഒരു ആരോ​ഗ്യകരമായ ജ്യൂസാണെങ്കിൽ, ഒരുപക്ഷേ അതിൻ്റെ ​ഗുണം ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ലഭിച്ചേക്കാം. അത്തരത്തിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഓറഞ്ച് ഇഞ്ചി ഷോട്ട്. ഓറഞ്ച്, ഇഞ്ചി, കാരറ്റ് എന്നീ മൂന്ന് ചേരുവകൾ കൊണ്ടാണ് ഓറഞ്ച് ഇഞ്ചി ഷോട്ട് തയ്യാറാക്കുന്നത്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ബീറ്റാ കരോട്ടിൻ കാരറ്റിൽ അടങ്ങിയിട്ടുണ്ട്.

2 / 5
അതുപോലെ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്.  ദഹനത്തെ സഹായിക്കുന്ന ജിഞ്ചറോളാണ് ഇഞ്ചിയിലെ പ്രധാന ഘടകം. കൂടാതെ ഇഞ്ചിയിൽ ആന്റിഓക്‌സിഡന്റ്, ആന്റി-ട്യൂമർ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ ആ​ഗ്രഹിക്കുന്ന എല്ലാ ​ഗുണങ്ങളും ഈ ഒരൊറ്റ ഷോട്ടിൽ നിന്ന് ലഭിക്കുന്നതാണ്. ഇതെങ്ങൻെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.

3 / 5
രണ്ട് ഇടത്തരം കാരറ്റ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ഓറഞ്ചും 1 ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും മുറിക്കുക. ഈ ചേരുവകളെല്ലാം ഒരു ജ്യൂസറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.  ജ്യൂസ് അരിച്ചെടുത്ത് 3-4 ചെറിയ ചെറിയ കുപ്പികളിലാക്കാം. ശേഷം എല്ലാ ദിവസവും രാവിലെ ഇവ നിങ്ങൾക്ക് കുടിക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് ഫ്രിഡ്ജിൽ സുരക്ഷിതമായി ഇവ സൂക്ഷിക്കാനാകും.

4 / 5
ശരീരഭാരം കുറയ്ക്കാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും ഈ ഷോട്ട് വളരെ നല്ലതാണ്. വയർ വീർക്കുന്നതും ദഹനക്കേടും മാറ്റാൻ ഇഞ്ചി മികച്ചതാണ്. എന്നാൽ നിങ്ങൾ ഏതെങ്കിലും അസുഖത്തിന് മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, ഒരു ഡോക്ടറിൻ്റെ നിർദ്ദേശപ്രകാരം മാത്രം, ഇത്തരം മാറ്റങ്ങൾ ഭക്ഷണക്രമത്തിൽ വരുത്താവു.

5 / 5
Follow Us