വിനാ​ഗിരിയോ എണ്ണത്തുണിയോ ? അച്ചാർ കേടാകാതെ ഇരിക്കാൻ നല്ലത് ഏത് | Pickle Preservation Secrets, How Vinegar and Oil Cloth Prevent Mould and Spoilage Malayalam news - Malayalam Tv9

Pickle Recipe: വിനാ​ഗിരിയോ എണ്ണത്തുണിയോ ? അച്ചാർ കേടാകാതെ ഇരിക്കാൻ നല്ലത് ഏത്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 11:01 PM

Pickle Preservation Secrets: അച്ചാർ ഭരണിയുടെ വായ വായു കടക്കാത്ത രീതിയിൽ എണ്ണയിൽ മുക്കിയ വെള്ളത്തുണി കൊണ്ട് കെട്ടിവെക്കുന്നത് വായുസമ്പർക്കം കുറയ്ക്കുകയും പൂപ്പൽ വരുന്നത് തടയുകയും ചെയ്യും. പണ്ട് വിനാഗിരി വ്യാപകമല്ലാതിരുന്ന കാലത്ത് അച്ചാറിന് മുകളിൽ നല്ലെണ്ണ ഒഴിച്ച ശേഷം എണ്ണത്തുണി കൊണ്ട് കെട്ടിവെക്കുന്നതായിരുന്നു പ്രധാന രീതി.

1 / 5
അച്ചാർ കേടാകാതെ ദീർഘകാലം ഇരിക്കാൻ വിനാഗിരിയും എണ്ണത്തുണിയും ഒരേപോലെ പ്രധാനമാണ്. എന്നാൽ ഇവ രണ്ടിനും രണ്ട് ​ഗുണങ്ങളാണ്. അച്ചാർ കേടാകാതിരിക്കാൻ ഏറ്റവും നല്ല മാർഗ്ഗം വിനാഗിരി ചേർക്കുന്നതാണ്. വിനാഗിരിയിലെ അസിഡിറ്റി അച്ചാറിൽ ബാക്ടീരിയകൾ വളരുന്നത് തടയുന്നു.  (Image Credit Source : Pexels)

2 / 5
അച്ചാറിന് നല്ലൊരു പുളിപ്പും മണവും നൽകാൻ ഇത് സഹായിക്കും. അച്ചാർ തയ്യാറാക്കുമ്പോൾ വെള്ളത്തിന് പകരം വിനാഗിരി ഉപയോഗിക്കുന്നത് ആയുസ്സ് വർദ്ധിപ്പിക്കും. ഭരണിയിലോ കുപ്പിയിലോ സൂക്ഷിക്കുന്ന അച്ചാറിന്റെ മുകളിൽ പൂപ്പൽ വരാതിരിക്കാനാണ് എണ്ണത്തുണി ഉപയോഗിക്കുന്നത്.

3 / 5
അച്ചാർ ഭരണിയുടെ വായ വായു കടക്കാത്ത രീതിയിൽ എണ്ണയിൽ മുക്കിയ വെള്ളത്തുണി കൊണ്ട് കെട്ടിവെക്കുന്നത് വായുസമ്പർക്കം കുറയ്ക്കുകയും പൂപ്പൽ വരുന്നത് തടയുകയും ചെയ്യും. പണ്ട് വിനാഗിരി വ്യാപകമല്ലാതിരുന്ന കാലത്ത് അച്ചാറിന് മുകളിൽ നല്ലെണ്ണ ഒഴിച്ച ശേഷം എണ്ണത്തുണി കൊണ്ട് കെട്ടിവെക്കുന്നതായിരുന്നു പ്രധാന രീതി.

4 / 5
അച്ചാർ ഉണ്ടാക്കുമ്പോൾ വിനാഗിരി ചേർക്കുന്നതാണ് കേടാകാതിരിക്കാൻ ഏറ്റവും നല്ലത്. അത് സൂക്ഷിച്ചു വെക്കുമ്പോൾ കുപ്പിയുടെ മുകളിൽ എണ്ണത്തുണി ഉപയോഗിക്കുന്നത് ഇരട്ടി സുരക്ഷ നൽകും. ഇതിനെല്ലാം ഒപ്പം മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. അച്ചാർ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളിലും സ്പൂണിലും ഒട്ടും വെള്ളം ഉണ്ടാകരുത്. ഈർപ്പമാണ് അച്ചാർ വേഗത്തിൽ കേടാക്കുന്നത്.

5 / 5
അച്ചാർ ഇട്ടു കഴിഞ്ഞാൽ അതിനു മുകളിൽ ഒരു വിരൽ കനത്തിൽ നല്ലെണ്ണ തെളിഞ്ഞു നിൽക്കുന്നത് വായു കടക്കാതിരിക്കാൻ സഹായിക്കും. അച്ചാർ ഭരണികൾ ഇടയ്ക്ക് വെയിലത്ത് വെക്കുന്നത് ഫംഗസ് വരുന്നത് തടയാൻ സഹായിക്കും. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ഭരണിയോ ഗ്ലാസ് ജാറുകളോ ഉപയോഗിക്കുക.

Loading...
Unable to load recommendations.
Follow Us
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ദിവസവും വെറും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ സംഭവിക്കുന്നത് എന്താണെന്ന് അറിയാമോ?
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കരുത്; കാരണമിതാ
ഓഹരി വിപണിയിലെ നഷ്ടം ഒഴിവാക്കാം, നിക്ഷേപകന് വേണം ഈ ശീലങ്ങൾ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്