AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ram Charan: ഷൂട്ടിംഗിനിടെ രാം ചരണിന് പരിക്ക്; കണ്ണിന് മുകളിലായി നാല് തുന്നൽ

Ram Charan Injured on Peddi Movie Sets: ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം 'പെഡ്ഡി' ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കണ്ണിന് പരിക്കേറ്റു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ആരാധകർ വലിയ ആശങ്കയിലായിരുന്നു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക.

Nithya Vinu
Nithya Vinu | Updated On: 25 Mar 2026 | 02:56 PM
ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്‌സ്- ഡ്രാമ ചിത്രം 'പെഡ്ഡി' ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കണ്ണിന് മുകളിലാണ് നാല് തുന്നലുണ്ടെന്നാണ് വിവരം.

1 / 5
ആക്ഷൻ സീനിന്റെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്.  പരിക്ക് ഗുരുതരമല്ലെന്നും താരം ഷൂട്ടിങ്ങിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

2 / 5
ചൊവ്വാഴ്ചയാണ് അപകടം സംഭവിച്ചത്. താരത്തിന്റെ കണ്ണിന് പരിക്കേറ്റു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചതോടെ ആരാധകർ വലിയ ആശങ്കയിലായിരുന്നു.

3 / 5
എന്നാൽ, രാം ചരണിന്റെ കണ്ണിനല്ല പരിക്കേറ്റതെന്നും കണ്ണിന് തൊട്ടുമുകളിലായി ചെറിയൊരു മുറിവുണ്ടായതാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം താരം ഉടൻ തന്നെ സെറ്റിലേക്ക് തിരിച്ചെത്തി ചിത്രീകരണം തുടർന്നു.

4 / 5
ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. ശിവരാജ്കുമാർ, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. (Image Credit: Instagram)

5 / 5
Follow Us