AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rohit Sharma: അറിയാലോ, ഹിറ്റ്മാനാണ് ! ഓപ്പണര്‍മാര്‍ കൊതിക്കുന്ന ആ റെക്കോഡ് ഇനി രോഹിതിന് സ്വന്തം

Rohit Sharma Record: വമ്പന്‍ റെക്കോഡ് സൃഷ്ടിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി

Jayadevan AM
Jayadevan AM | Published: 12 Jan 2026 | 05:15 PM
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വമ്പന്‍ റെക്കോഡ് സൃഷ്ടിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയിലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത് (Image Credits: PTI)

1 / 5
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രോഹിത് 29 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഈ മത്സരത്തിന് മുമ്പ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഓപ്പണിങ് ബാറ്ററെന്ന നേട്ടം ക്രിസ് ഗെയിലിന്റെ പേരിലായിരുന്നു. ആറാം ഓവറില്‍ തന്റെ ആദ്യ സിക്‌സടിച്ച് രോഹിത് ക്രിസ് ഗെയിലിന്റെ റെക്കോഡിന് ഒപ്പമെത്തി  (Image Credits: PTI)

2 / 5
തൊട്ടടുത്ത ഓവറിലും രോഹിത് സിക്‌സ് പായിച്ചു. ഇതോടെ ഗെയിലിന്റെ റെക്കോഡ് പഴങ്കഥയാക്കി. മത്സരത്തില്‍ ആകെ രണ്ട് സിക്‌സുകളാണ് താരം നേടിയത്  (Image Credits: PTI)

3 / 5
ഈ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു നാഴികക്കലും രോഹിത് പിന്നിട്ടു. രാജ്യാന്തര ക്രിക്കറ്റില്‍ 650 സിക്‌സുകളാണ് രോഹിത് പൂര്‍ത്തിയാക്കിയത്. ഇതാദ്യമായാണ് ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത്  (Image Credits: PTI)

4 / 5
8.4 ഓവറിലാണ് രോഹിത് പുറത്തായത്. കൈല്‍ ജാമിസണ്‍ എറിഞ്ഞ പന്തില്‍ താരം മൈക്കല്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. മൂന്ന് ഫോറും രോഹിത് നേടി  (Image Credits: PTI)

5 / 5