AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Royal Enfield Classic 650: വില 4.26 ലക്ഷം, റോയൽ എൻഫീൽഡ് ക്ലാസ്സിക് 650 ആനിവേഴ്സറി എഡിഷൻ എത്തി

Royal Enfield Classic 650 Anniversary Edition: വീണ്ടും സ്പെഷ്യൽ എഡിഷൻ മോഡലുമായി വിപണിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡ് തങ്ങളുടെ ക്ലാസിക് 650 (Classic 650) 125-ാം വാർഷിക എഡിഷനായ ഹൈപ്പർഷിഫ്റ്റ് (Hypershift) എന്ന മോഡലിനെ അവതരിപ്പിച്ചിരിക്കുകാണ്. ഈ മോഡലിന്റെ പ്രത്യേകതകളെ കുറിച്ചും വില ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും അറിയാം.

Amal KV
Amal KV | Updated On: 16 Oct 2026 | 11:30 PM
ഹൈപ്പർഷിഫ്റ്റ് മോഡലിന്  4,25,589 രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. ലോകത്തിന്റെ  ഓരോ പ്രാധന ഇടങ്ങളിൽ 125 യൂണിറ്റുകൾ മാത്രമാണ് ഈ മോഡൽ ലഭ്യമാക്കുക. അതുകൊണ്ടു തന്നെ ബ്രാൻഡിന്റെ ചരിത്രത്തിലെ തന്നെ ഒരു അപൂർവ്വ എഡിഷനാണ് ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എന്ന് വിശേഷിപ്പിക്കാം

1 / 5
ഒക്ടോബർ 16-ന് മുതൽ ഒക്ടോബർ 28 വരെ മാത്രമാണ് ഈ വാഹനം സ്വന്തമാക്കുന്നതിനുള്ള രജ്സ്ട്രേഷൻ അവസരം.  നവംബറോടെ പുതിയ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2 / 5
പ്രകാശം പതിക്കുന്ന ഭാ​ഗങ്ങൾക്ക് അനുസരിച്ച് ചുവപ്പ്, പച്ച, സ്വർണ്ണ നിറങ്ങളിലേക്ക് സ്വയം നിറം മാറുന്ന ഹൈപ്പർഷിഫ്റ്റ് ഫിനിഷാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആകർഷണം.  1901-ൽ പുറത്തിറങ്ങിയ റോയൽ എൻഫീൽഡിന്റെ ആദ്യകാല മോട്ടോർ സൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പുതിയ മോഡലിന്റെ രൂപകൽപ്പന.

3 / 5
ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, മഡ്ഗാർഡുകൾ, ഹെഡ്‌ലാമ്പ് കവർ എന്നിവിടങ്ങളിൽ ഡാർക്ക് നിറങ്ങളുടെയും സ്വർണ്ണ നിറത്തിന്റെയും കോംബിനേഷനാണ് വരുന്നത്.  കറുത്ത നിറമാണ് എൻജിൻ ഭാ​ഗത്തിന് നൽകിയിരിക്കുന്നത്. ഈ കളർ തീം പ്ലേസ്മെന്റ് വാഹനത്തിന് പ്രത്യേക ഭം​ഗി നൽകുന്നണ്ട്.

4 / 5
നിലവിലെ ക്ലാസ്സിക് 650 ൽ നിന്ന് ഈ സ്പെഷ്യൽ എഡിഷന് മെക്കാനിക്കൽ വശങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. 647.95cc, ഫ്യൂവൽ-ഇഞ്ചക്റ്റഡ്, SOHC ട്വിൻ-സിലിണ്ടർ എൻജിനാണ് ക്ലാസിക് 650-ൽ കമ്പനി കൊടുത്തിട്ടുള്ളത്. ഈ കരുത്തുറ്റ എൻജിൻ 7,250 rpm-ൽ 47 PS കരുത്തും 5,650 rpm-ൽ 52.3 Nm ടോർക്കും നൽകും.  സിക്സ്-സ്പീഡ് ഗിയർബോക്സാണ് കൊടുത്തിരിക്കുന്നത്.

5 / 5
Follow Us