AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ഏകദിനത്തില്‍ ഉള്‍പ്പെടാത്തവരുടെ ഇലവന്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍

India's Perfect Dropped XI For New Zealand ODI Series: ഒഴിവാക്കപ്പെട്ട താരങ്ങളുടെ സാങ്കല്‍പിക പ്ലേയിങ് ഇലവനും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞെടുക്കുന്നുണ്ട്. അത്തരത്തിലൊരു സാങ്കല്‍പിക പ്ലേയിങ് ഇലവന്‍ നോക്കാം

Jayadevan AM
Jayadevan AM | Published: 05 Jan 2026 | 12:19 PM
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങള്‍ തഴയപ്പെട്ടതിലെ നിരാശയിലാണ് ആരാധകര്‍. ഒഴിവാക്കപ്പെട്ട താരങ്ങളുടെ സാങ്കല്‍പിക പ്ലേയിങ് ഇലവനും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞെടുക്കുന്നുണ്ട്. അത്തരത്തിലൊരു സാങ്കല്‍പിക പ്ലേയിങ് ഇലവന്‍ നോക്കാം (Image Credits: PTI)

1 / 5
മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം ക്യാപ്റ്റനായി കളിച്ചിട്ടുള്ള സഞ്ജുവിനെ സാങ്കല്‍പിക പ്ലേയിങ് ഇലവനിലെ ക്യാപ്റ്റനായി ആരാധകര്‍ തിരഞ്ഞെടുക്കുന്നു. 2023 ഡിസംബറിലാണ് സഞ്ജു അവസാനം ഏകദിനത്തില്‍ കളിച്ചത് (Image Credits: PTI)

2 / 5
റുതുരാജ് ഗെയ്ക്‌വാദിനെയാണ് ആരാധകര്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം സെഞ്ചുറി നേടിയിരുന്നു. പരിക്കില്‍ നിന്നു മുക്തരായ ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്തിയതോടെ റുതുരാജ് പുറത്തായി (Image Credits: PTI)

3 / 5
ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലാണ് പ്ലേയിങ് ഇലവനിലെ മറ്റൊരു താരം. ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാം. അഭിഷേക് ശര്‍മയാണ് പ്ലേയിങ് ഇലവനിലെ മറ്റൊരു താരം (Image Credits: PTI)

4 / 5
തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയും സാങ്കല്‍പിക പ്ലേയിങ് ഇലവനില്‍ ആരാധകര്‍ ഉള്‍പ്പെടുത്തുന്നു. അക്‌സര്‍ പട്ടേലും ശാര്‍ദ്ദുല്‍ താക്കൂറുമാണ് ഓള്‍ റൗണ്ടര്‍മാര്‍ (Image Credits: PTI)

5 / 5