AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു നയിക്കും? 30 അംഗ പട്ടികയില്‍ ഗില്ലും, സൂര്യയുമില്ല

BCCI Asian Games Longlist : ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള സാധ്യതാ പട്ടിക തിരഞ്ഞെടുത്ത് ബിസിസിഐ. ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ സഞ്ജു സാംസണുമുണ്ട്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരാണ് 30 അംഗ പട്ടികയിലെ പ്രധാനികള്‍. ഇവരില്‍ ആരെങ്കിലും ക്യാപ്റ്റനായേക്കാം.

Jayadevan AM
Jayadevan AM | Updated On: 30 May 2026 | 08:34 PM
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള 30 അംഗ സാധ്യതാ പട്ടിക തിരഞ്ഞെടുത്ത് ബിസിസിഐ. ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരാണ് 30 അംഗ പട്ടികയിലെ പ്രധാനികള്‍. ഇവരില്‍ ആരെങ്കിലും ക്യാപ്റ്റനായേക്കാം (Image Credit Source: PTI).

1 / 5
ബിസിസിഐ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സമർപ്പിച്ച 30 അംഗ സാധ്യതാ പട്ടികയിൽ ഇന്ത്യയുടെ നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും, ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും ഉള്‍പ്പെട്ടിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പരയും ഏഷ്യന്‍ ഗെയിംസും ഒരേ സമയത്ത് വരുന്നതിനാൽ രണ്ട് വ്യത്യസ്ത ടി20 ടീമുകളെ തിരഞ്ഞെടുക്കേണ്ടി വരും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടെ എട്ട് വൈറ്റ് ബോൾ മത്സരങ്ങളാണ് ഉള്ളത്. ഏകദിനങ്ങളിൽ ഗിൽ ടീമിനെ നയിക്കുന്നതിനാലാണ്‌ അദ്ദേഹത്തെ ഏഷ്യൻ ഗെയിംസിനുള്ള ടീമിലേക്ക് പരിഗണിക്കാതിരുന്നത്.

2 / 5
2028 ഒളിമ്പിക് ഗെയിംസും അടുത്ത ടി20 ലോകകപ്പും കണക്കിലെടുക്കുമ്പോൾ സൂര്യകുമാർ യാദവ് ഇനി ബിസിസിഐയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമല്ലെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിനുള്ള സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഇല്ലാത്തത് ഇക്കാരണത്താലാണ്. ചില താരങ്ങള്‍ ഏകദിന, ടി20 ടീമുകളില്‍ ഒരുപോലെ ഭാഗമാണ്. ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടക്കുന്നതിനാൽ രണ്ട് ടീമുകളെ തിരഞ്ഞെടുക്കുന്നതിനായി വലിയൊരു സാധ്യതാ പട്ടിക തിരഞ്ഞെടുക്കാന്‍ സെലക്ടർമാർ നിർബന്ധിതരാവുകയായിരുന്നു.

3 / 5
30 അംഗ സ്‌ക്വാഡില്‍ 15-കാരന്‍ വൈഭവ് സൂര്യവംശിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുമ്രയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹർഷിത് റാണ ആ സമയത്തേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുകൊണ്ട്‌ പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം അദ്ദേഹത്തെയും ഈ സാധ്യതാ പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്.

4 / 5
സ്പിന്നർമാരിൽ കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷ് ദുബെ എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. ഇവരിലെ നാല് പേരിൽ രണ്ട് പേരെ മാത്രമേ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. ബാക്കി രണ്ട് പേർ വിൻഡീസ് പരമ്പര കളിക്കും. റുതുരാജ് ഗെയ്ക്‌വാദും 30 അംഗ പട്ടികയിലുണ്ട്. കഴിഞ്ഞ തവണ ഏഷ്യന്‍ ഗെയിംസില്‍ റുതുരാജായിരുന്നു ക്യാപ്റ്റന്‍. യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് , ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, തിലക് വർമ്മ, ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, വരുൺ ചക്രവർത്തി, അനുകുൽ റോയ്, ആയുഷ് ബഡോണി, ഹർഷ് ദുബെ, ധ്രുവ് ജുറെൽ, ഖലീൽ അഹമ്മദ്, റുതുരാജ് ഗെയ്‌ക്‌വാദ്, രവി ബിഷ്‌നോയ്, ഷഹബാസ് അഹമ്മദ്, ശിവം ദുബെ, വിപ്രജ് നിഗം ​​, ഹർഷിത് റാണ, യാഷ് താക്കൂർ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് പട്ടികയിലുള്ളത്.

5 / 5
Follow Us