AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

GCC Railway Project: ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഉടൻ സത്യമാകും, ​ഗുണങ്ങൾ ഏറെ

Saudi Arabia's GCC railway project : പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും.

Aswathy Balachandran
Aswathy Balachandran | Published: 10 Feb 2026 | 08:26 PM
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ റെയിൽവേ പദ്ധതി 2030-ഓടെ പൂർത്തിയാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ നടന്ന ഗതാഗത-റോഡ് ഫോറത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരം പങ്കുവെച്ചത്.

1 / 5
ആറ് ഗൾഫ് രാഷ്ട്രങ്ങളെയും ഒരൊറ്റ റെയിൽ ശൃംഖലയ്ക്ക് കീഴിൽ കൊണ്ടുവരുന്നതോടെ മേഖലയുടെ സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഗൾഫ് രാജ്യങ്ങളിലെ റെയിൽ ശൃംഖലകൾ തമ്മിൽ പൂർണ്ണമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ നിർമ്മാണത്തിൽ വിവിധ രാജ്യങ്ങൾ ഇതിനോടകം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്.

2 / 5
വിമാനയാത്രയ്ക്കും റോഡ് ഗതാഗതത്തിനും പുറമെ സുരക്ഷിതവും വേഗതയേറിയതുമായ റെയിൽവേ കൂടി വരുന്നതോടെ ഗൾഫ് തലസ്ഥാനങ്ങൾക്കിടയിലുള്ള യാത്ര കൂടുതൽ സുഗമമാകും. ചരക്ക് നീക്കം എളുപ്പമാകുന്നതോടെ പ്രാദേശിക വ്യാപാരം ശക്തിപ്പെടുകയും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം വർദ്ധിക്കുകയും ചെയ്യും.

3 / 5
അടിസ്ഥാന സൗകര്യ വികസനത്തിന് ജിസിസി രാജ്യങ്ങൾ നൽകുന്ന മുൻഗണനയുടെ തെളിവാണ് ഈ പദ്ധതിയെന്ന് ജാസിം അൽ ബുദൈവി പറഞ്ഞു. ഈ സംയോജിത ഗതാഗത സംവിധാനം രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമാണെന്നും മേഖലയിലെ ദീർഘകാല വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4 / 5
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഗൾഫ് രാജ്യങ്ങൾക്കിടയിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും.

5 / 5
Follow Us