AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Prathichaya Movie: നടന്മാര്‍ രാഷ്ട്രീയം വ്യക്തമാക്കാത്തതിന് കാരണമുണ്ട്; തുറന്നുപറഞ്ഞ് ഷറഫുദീന്‍

Sharafudheen Opens Up on Politics: Why Actors Stay Silent: സിനിമയുടെ പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും രാഷ്ട്രീയ നിലപാട് പറയാനുള്ള സിനിമയല്ല പ്രതിഛായ. എല്ലാ രാഷ്ട്രീയക്കാര്‍ക്കും കുടുംബമുണ്ട്, അതാണ് സിനിമ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. നാലുപേരും തമ്മിലുള്ള സൗഹൃദം കൂടി ഒപ്പിയെടുത്തായിരുന്നു അഭിമുഖം മുന്നോട്ടുപോയിരുന്നത്.

Shiji M K
Shiji M K | Published: 24 Mar 2026 | 09:38 PM
നിവിന്‍ പോളി, ബാലചന്ദ്ര മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് പ്രതിഛായ. രാഷ്ട്രീയമാണ് സിനിമയുടെ ഇതിവൃത്തം. എന്നാല്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ കൂടി പ്രതിഛായ മുന്നോട്ടുവെക്കുന്നുണ്ട്. ഫാമിലി ഡ്രാമ എന്ന പേരിലാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. (Image Credits: Instagram)

1 / 5
എന്നാല്‍ ബി ഉണ്ണികൃഷ്ണന്‍ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനായി എടുത്ത സിനിമയല്ല പ്രതിഛായ എന്ന് പറയുകയാണ് സിനിമയിലെ പ്രധാന താരങ്ങളായ നിവിന്‍ പോളിയും ഷറഫുദീനും. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

2 / 5
സിനിമയുടെ പശ്ചാത്തലം രാഷ്ട്രീയമാണെങ്കിലും രാഷ്ട്രീയ നിലപാട് പറയാനുള്ള സിനിമയല്ല പ്രതിഛായ. എല്ലാ രാഷ്ട്രീയക്കാര്‍ക്കും കുടുംബമുണ്ട്, അതാണ് സിനിമ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. നാലുപേരും തമ്മിലുള്ള സൗഹൃദം കൂടി ഒപ്പിയെടുത്തായിരുന്നു അഭിമുഖം മുന്നോട്ടുപോയിരുന്നത്.

3 / 5
നടന്മാര്‍ക്ക് രാഷ്ട്രീയം തുറന്നുപറയാന്‍ പേടിയാണോ എന്നും ധ്യാന്‍ ശ്രീനിവാസന്‍ അഭിമുഖത്തിനിടെ ചോദിച്ചു. നമ്മള്‍ സിനിമയില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. നമ്മളെ എല്ലാവരും ഇഷ്ടപ്പെടുക, നമ്മുടെ സിനിമകളിലൂടെ പ്രത്യേക വിഭാഗത്തില്‍ നിര്‍ത്താതിരിക്കുക എന്നൊക്കെ പറയുന്നത്, നമ്മള്‍ കൂടി അറിഞ്ഞുവെച്ച് ചെയ്യേണ്ട കാര്യമാണെന്നായിരുന്നു ഷറഫുദീന്റെ പ്രതികരണം.

4 / 5
അതുകൊണ്ട് സിനിമാക്കാര്‍ രാഷ്ട്രീയം തുറന്നുപറയാത്തതില്‍ തെറ്റൊന്നുമില്ലെന്ന് ഷറഫുദീന്‍ പറയുമ്പോള്‍, ഏതെങ്കിലും പാര്‍ട്ടിയോട് ഒരു ചായ്‌വ് കാണിച്ചാല്‍ മറ്റ് പാര്‍ട്ടികള്‍ ആ നടനെ വെറുക്കുമെന്ന് അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിക്കുന്നത് നമ്മളില്‍ നിരാശ സമ്മാനിക്കുന്നുവെന്നും അതിന്റെ ആവശ്യമില്ലെന്നും ഷറഫുദീന്‍ പറഞ്ഞു.

5 / 5
Follow Us