AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sleep terrors: കുഞ്ഞുങ്ങൾ രാത്രി ഞെട്ടി എഴുന്നേറ്റ് ഭീകരമായി നിലവിളിക്കാറുണ്ടോ? സ്ലീപ്പ് ടെററിനെപ്പറ്റി കേട്ടിട്ടുണ്ടോ?

Sleep terrors in kids: സാധാരണയായി 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. പ്രായമാകുന്നതോടെ ഭൂരിഭാഗം കുട്ടികളിലും ഇത് തനിയെ മാറുന്നതാണ്.

Aswathy Balachandran
Aswathy Balachandran | Published: 21 Feb 2026 | 08:15 AM
അർദ്ധരാത്രിയിൽ പെട്ടെന്ന് കുട്ടി ഉറക്കത്തിൽ എഴുന്നേറ്റ് ഇരിക്കുക, പേടിച്ച് വിറച്ച് നിലവിളിക്കുക, കണ്ണുകൾ തുറന്നിരിക്കുമെങ്കിലും നിങ്ങളെ തിരിച്ചറിയാതിരിക്കുക തുടങ്ങിയ സംഭവങ്ങൾ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ പരിഭ്രാന്തിയുണ്ടാക്കുന്നതാണ്. എന്നാൽ ഇത് കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന 'സ്ലീപ്പ് ടെറർ അഥവാ 'നൈറ്റ് ടെറർ' എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ പറയുന്നു.

1 / 5
സ്ലീപ്പ് ടെറർ സംഭവിക്കുന്നത് ഉറക്കത്തിന്റെ ആദ്യ പകുതിയിലുള്ള ഗാഢനിദ്രയിൽ ആണ്. ഉറക്കത്തിൽ പെട്ടെന്ന് എഴുന്നേറ്റ് ഇരിക്കുകയോ നിലവിളിക്കുകയോ ചെയ്യുക, അമിതമായി വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, ശ്വാസം വേഗത്തിലാവുക, മാതാപിതാക്കൾ അടുത്തുണ്ടെങ്കിലും അവരെ തിരിച്ചറിയാനോ അവർ പറയുന്നത് കേൾക്കാനോ കഴിയാതിരിക്കുക എന്നിവയാണ് പ്രധാന ലക്ഷണം.

2 / 5
പിറ്റേന്ന് രാവിലെ ഉണരുമ്പോൾ രാത്രി നടന്ന കാര്യങ്ങളെക്കുറിച്ച് കുട്ടിക്ക് യാതൊരു ഓർമ്മയും ഉണ്ടായിരിക്കില്ല. കുട്ടികൾ ഈ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അവർക്ക് വേദനയോ മാനസികാഘാതമോ സംഭവിക്കുന്നില്ലെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

3 / 5
ഇത്തരം സമയങ്ങളിൽ മാതാപിതാക്കൾ കുട്ടിയെ വിളിച്ചുണർത്തരുത്. ഇത് അവരെ കൂടുതൽ പ്രകോപിതരാക്കാൻ മാത്രമേ സഹായിക്കൂ. കുട്ടി എഴുന്നേറ്റ് നടക്കുകയോ കൈകാലുകൾ അടിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിക്കേൽക്കാതെ ശ്രദ്ധിക്കുക. ഇതൊരു താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും കുട്ടി ഉടൻ തന്നെ സാധാരണ ഉറക്കത്തിലേക്ക് മടങ്ങുമെന്നും മനസ്സിലാക്കണം.

4 / 5
ഉറക്കക്കുറവോ അമിതമായ ക്ഷീണമോ ആണ് പലപ്പോഴും സ്ലീപ്പ് ടെററിന് കാരണമാകുന്നത്. കൃത്യമായ ഉറക്കസമയം പാലിക്കുന്നത് വഴി ഇത് കുറയ്ക്കാം. രാത്രി ഒരേ സമയത്താണ് കുട്ടിക്ക് സ്ലീപ്പ് ടെറർ ഉണ്ടാകുന്നതെങ്കിൽ, ആ സമയത്തിന് 15-30 മിനിറ്റ് മുമ്പ് കുട്ടിയെ ഒന്ന് തട്ടി ഉണർത്തുന്നത് ഉറക്കത്തിന്റെ ക്രമം മാറാനും സ്ലീപ്പ് ടെറർ ഒഴിവാക്കാനും സഹായിക്കുമെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. സാധാരണയായി 3 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇത് കണ്ടുവരുന്നത്. പ്രായമാകുന്നതോടെ ഭൂരിഭാഗം കുട്ടികളിലും ഇത് തനിയെ മാറുന്നതാണ്.

5 / 5
Follow Us