AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen tips: മാതളനാരങ്ങ കഴിച്ച ശേഷം തൊലി കളയല്ലേ… ഉണക്കി സൂക്ഷിച്ചാൽ മഴക്കാല രോഗങ്ങളെ പമ്പ കടത്താം

Smart Ways to Reuse Pomegranate Peels : മഴക്കാല രോഗങ്ങളായ തൊണ്ടവേദന, ചുമ എന്നിവ അകറ്റാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും മാതളനാരങ്ങ തൊലി മികച്ചൊരു മരുന്നാണ്. മഴക്കാലത്തുണ്ടാകുന്ന തൊണ്ടവേദനയും ചുമയും മാറ്റാൻ ഈ ചായ ഉത്തമമാണ്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ മാതളനാരങ്ങ തൊലി ഉണക്കിപ്പൊടിച്ചത് ചേർക്കുക. 5-10 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് അല്പം തേനും നാരങ്ങാനീരും ചേർത്ത് ചൂടോടെ കുടിക്കാം.

Aswathy Balachandran
Aswathy Balachandran | Updated On: 02 Jun 2026 | 08:38 PM
മാതളനാരങ്ങയുടെ ഉൾഭാഗം പോലെ തന്നെ അതിന്റെ തൊലിയും ഒട്ടനവധി ഔഷധഗുണങ്ങളാൽ സമ്പന്നമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി നമ്മൾ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന മാതളനാരങ്ങയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി സൂക്ഷിച്ചാൽ ചർമ്മസംരക്ഷണത്തിനും, രോഗപ്രതിരോധശേഷി കൂട്ടാനും, വിവിധ തരം രുചികരമായ വിഭവങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കാം. (Image Credit source: Getty Images)

1 / 5
മഴക്കാല രോഗങ്ങളായ തൊണ്ടവേദന, ചുമ എന്നിവ അകറ്റാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശം നീക്കാനും മാതളനാരങ്ങ തൊലി മികച്ചൊരു മരുന്നാണ്.  മഴക്കാലത്തുണ്ടാകുന്ന തൊണ്ടവേദനയും ചുമയും മാറ്റാൻ ഈ ചായ ഉത്തമമാണ്. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂൺ മാതളനാരങ്ങ തൊലി ഉണക്കിപ്പൊടിച്ചത് ചേർക്കുക. 5-10 മിനിറ്റ് നന്നായി തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് അല്പം തേനും നാരങ്ങാനീരും ചേർത്ത് ചൂടോടെ കുടിക്കാം.

2 / 5
ഉണക്കിയ തൊലി കഷണങ്ങൾ വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് അതിന്റെ സത്ത് എടുക്കുക. ഈ വെള്ളത്തിലേക്ക് തക്കാളി ഉടച്ചതും പുളിവെള്ളവും രസപ്പൊടിയും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ നെയ്യിൽ താളിച്ച് ചേർക്കാം. രാവിലെ കഴിക്കുന്ന ബ്രേക്ക്ഫാസ്റ്റ് സ്മൂത്തികളുടെ ഗുണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

3 / 5
സാധാരണ തയ്യാറാക്കുന്ന ഫ്രൂട്ട് സ്മൂത്തികൾ (പഴം അല്ലെങ്കിൽ ബെറികൾ ചേർത്ത്) ബ്ലെൻഡ് ചെയ്യുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മാതളനാരങ്ങ തൊലി പൊടിച്ചത് കൂടി ചേർക്കുക. ഇത് ശരീരത്തിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകൾ പ്രധാനം ചെയ്യും. കർണാടകയിലെ തീരദേശങ്ങളിൽ ഏറെ പ്രചാരമുള്ള ഒരു വിഭവമാണിത്. ഉണക്കിയ തൊലി അല്പം നെയ്യിൽ വറുത്തെടുക്കുക. ഇത് ചിരകിയ തേങ്ങ, ജീരകം, കുരുമുളക് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കണം. ഈ അരപ്പ് മോരിൽ (അല്ലെങ്കിൽ തൈരിൽ) കലക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് കടുക് താളിച്ച് ഉപയോഗിക്കാം.

4 / 5
വെള്ളത്തിൽ കുതിർത്ത മാതളനാരങ്ങ തൊലി വറ്റൽമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയ്‌ക്കൊപ്പം ചേർത്ത് അരച്ച് ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്താൽ നല്ല പുളിപ്പുള്ള ചമ്മന്തി റെഡിയാകും. പച്ചക്കറികളോ പയർവർഗ്ഗങ്ങളോ വേവിച്ച് സൂപ്പ് തയ്യാറാക്കുമ്പോൾ അതിലേക്ക് ഒന്നോ രണ്ടോ ചെറിയ കഷണം ഉണക്കിയ തൊലി കൂടി ഇടുക. സൂപ്പ് വെന്തു കഴിയുമ്പോൾ ഈ തൊലി കഷണങ്ങൾ എടുത്തു മാറ്റാം. ഒരു വലിയ കുപ്പി വെള്ളത്തിൽ ഒന്നോ രണ്ടോ ഉണക്കിയ മാതളനാരങ്ങ തൊലി കഷണങ്ങളും, പുതിനയിലയും, നാരങ്ങ സ്ലൈസുകളും ഇട്ട് രാത്രി മുഴുവൻ വെക്കുക. അടുത്ത ദിവസം ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും.

5 / 5
Follow Us