AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Stock Market: ഓഹരി വിപണിയിൽ ആദ്യമായിട്ടാണോ, തുടക്കക്കാർ ഏത് തരം ഷെയറുകളിലാണ് നിക്ഷേപിക്കേണ്ടത്?

Safe Investment Strategies for Beginner: ഓഹരി വാങ്ങുമ്പോൾ, നിങ്ങൾ ആ കമ്പനിയുടെ ഒരു ചെറിയ വിഹിതത്തിന്റെ ഉടമയായി മാറുകയാണ്. ഓഹരി വിപണിയിൽ ആദ്യമായി നിക്ഷേപം തുടങ്ങുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഏത് തരം ഓഹരികളിലാണ് പണം മുടക്കേണ്ടത് എന്നത്. തുടക്കക്കാർക്ക് എങ്ങനെ നിക്ഷേപം നടത്താമെന്ന് അറിഞ്ഞാലോ...

Nithya Vinu
Nithya Vinu | Published: 07 Sep 2026 | 06:01 PM
ഓഹരി വിപണി (Stock Market) എന്നത് കമ്പനികളുടെ ഓഹരികൾവാങ്ങാനും വൽക്കരിക്കാനും/വിൽക്കാനും കഴിയുന്ന ഒരു പൊതു വിപണിയാണ്. ഒരു കമ്പനിയുടെ ഓഹരി വാങ്ങുമ്പോൾ, നിങ്ങൾ ആ കമ്പനിയുടെ ഒരു ചെറിയ വിഹിതത്തിന്റെ ഉടമയായി മാറുകയാണ്. എന്നാൽ, ഓഹരി വിപണിയിൽ ആദ്യമായി നിക്ഷേപം തുടങ്ങുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഏത് തരം ഓഹരികളിലാണ് പണം മുടക്കേണ്ടത് എന്നത്. തുടക്കക്കാർക്ക് സുരക്ഷിതവും ലാഭകരവുമായി എങ്ങനെ നിക്ഷേപം നടത്താമെന്ന് അറിഞ്ഞാലോ... (Image Credit source: Getty Images)

1 / 5
എപ്പോഴും കുറഞ്ഞ റിസ്കിൽ  തിരികെ റിട്ടേൺ നൽകുന്ന ഓഹരികൾ വേണം തിരഞ്ഞെടുക്കാൻ. ലാർജ്-ക്യാപ് / ബ്ലൂചിപ്പ് സ്‌റ്റോക്കുകളാണ് ആദ്യത്തേത്. വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യവും ശക്തമായ സാമ്പത്തിക അടിത്തറയുമുള്ള മുൻനിര വൻകിട കമ്പനികളുടെ ഓഹരികളാണിവ. അതുകൊണ്ട് തന്നെ വിപണിയിൽ തകർച്ച ഉണ്ടായാലും ഇത്തരം കമ്പനികൾ പെട്ടെന്ന് തകരില്ല.

2 / 5
ഇൻഡെക്സ് ഫണ്ടുകളും ഇ.ടി.എഫുകളുമാണ് മറ്റൊരു ഓപ്ഷൻ. രാജ്യത്തെ മുൻനിര 50 കമ്പനികളുടെ ഗ്രൂപ്പായ നിഫ്റ്റി 50 അല്ലെങ്കിൽ 30 കമ്പനികളുടെ സെൻസെക്സ് എന്നിവയിൽ നേരിട്ട് നിക്ഷേപിക്കുന്ന രീതിയാണിത്. ഇവിടെ ഒരു ഒറ്റ കമ്പനിയിൽ പണം മുടക്കുന്നതിന് പകരം, വിപണിയിലെ മുൻനിര 50 കമ്പനികളിലായി നിങ്ങളുടെ പണം വിഭജിക്കപ്പെടും. ഇത് റിസ്ക് കുറയ്ക്കും.

3 / 5
സ്വന്തം മേഖലയിൽ എതിരാളികൾ കുറവുള്ളതോ അല്ലെങ്കിൽ വിപണിയിൽ ആധിപത്യം പുലർത്തുന്നതോ ആയതിനെയാണ് മോണോപോളി അല്ലെങ്കിൽ പ്രൊട്ടക്റ്റഡ് ബിസിനസുകളെന്ന് പറയുന്നത്. ഇവയുടെ ഉൽപ്പന്നങ്ങൾക്കോ സേവനങ്ങൾക്കോ എപ്പോഴും ആവശ്യക്കാരുണ്ടാകും. അതിനാൽ ദീർഘകാലത്തേക്ക് ഇവ സുരക്ഷിതമായ ലാഭം നൽകുന്നതായിരിക്കും.

4 / 5
ലാഭത്തിന്റെ നല്ലൊരു വിഹിതം ഓഹരി ഉടമകൾക്ക് ബോണസ് അല്ലെങ്കിൽ ഡിവിഡന്റായി പങ്കുവെക്കുന്ന കമ്പനികളിലും നിങ്ങൾക്ക്  നിക്ഷേപിക്കാവുന്നതാണ്. ഷെയർ വില ഉയർന്നില്ലെങ്കിൽ പോലും നിശ്ചിത സമയങ്ങളിൽ വരുമാനം ലഭിക്കും. (നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. )

5 / 5
Follow Us