Supplyco: വോട്ടിട്ടില്ലേ, ഇനി സപ്ലൈകോയിലേക്ക് വിട്ടോ…. ഒരു രൂപയ്ക്ക് വാങ്ങിച്ചിട്ട് വരാം
Supplyco Offers 1kg Puttu Podi for Just Rs 1: നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് വൻ ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്. വിരലിൽ മഷിയടയാളം പരിശോധിക്കുന്നതാണ്. വിഷു സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് വൻ ഓഫറുമായി സപ്ലൈകോ. കേരളീയരുടെ പ്രധാന ഭക്ഷണമായി പുട്ടിന് വേണ്ടിയുള്ള മാവ് ഇനി കുറഞ്ഞ വിലയിൽ നിങ്ങൾക്ക് വാങ്ങിക്കാം. അതും വെറും ഒരു രൂപയ്ക്ക്. (Image Credit Source : Supply Co Facebook, Getty Images)

സപ്ലൈകോ വഴി ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്നാണ് അധികൃതർ അറിയിച്ചത്. പുട്ടുപൊടി വാങ്ങിക്കാൻ ഏപ്രിൽ 10, 11 തീയതികളിൽ സപ്ലൈകോ വില്പനശാലകൾ സന്ദർശിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിച്ച് വോട്ട് ചെയ്യൂ, പുട്ടടിക്കൂ എന്ന ടാഗ്ലൈനോടെയാണ് പ്രചരണം. വിരലിൽ മഷിയടയാളം പരിശോധിക്കുന്നതാണ്.

സപ്ലൈകോയിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന, തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുന്നതെന്നും സപ്ലൈകോ അറിയിച്ചിട്ടുണ്ട്.

അതേസമയം വിഷു സ്പെഷ്യൽ കിറ്റും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 1250 രൂപയുടെ 16 സാധനങ്ങൾ 1001 രൂപയ്ക്ക് വാങ്ങാവുന്നതാണ്. ഏപ്രിൽ 14 വരെ വിഷു ഫെയറും സംഘടിപ്പിച്ചിട്ടുണ്ട്.