AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Clay pot cooking: ഇനി മൺചട്ടിയിലൊന്നു പാചകം ചെയ്തു നോക്കൂ… രുചി മാത്രമല്ല ​ഭക്ഷണം സവിശേഷമാകും, കാരണമിതാ

Surprising Health Benefits of Cooking in Clay Pots: മൺപാത്രങ്ങളിൽ ഭക്ഷണം പതുക്കെയാണ് വേവുന്നത്. അതിനാൽ ഈർപ്പം പുറത്തുപോകാതെ നിലനിൽക്കുന്നതുകൊണ്ട് അധികം എണ്ണ ഉപയോഗിക്കാതെ തന്നെ രുചിയോടെ ഭക്ഷണം തയ്യാറാക്കാം. കളിമണ്ണിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ വായുവും താപവും കൃത്യമായി സഞ്ചരിക്കുന്നു. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ നശിച്ചുപോകാതെ സംരക്ഷിക്കാൻ സഹായിക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 23 Mar 2026 | 06:03 PM
ആധുനിക അടുക്കളകളിൽ നോൺ-സ്റ്റിക് പാത്രങ്ങളും പ്രഷർ കുക്കറുകളും സ്ഥാനം പിടിച്ചെങ്കിലും, മൺചട്ടിയിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും ഇന്നും വേറിട്ടുനിൽക്കുന്നു. മൺപാത്രങ്ങളിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1 / 5
മൺപാത്രങ്ങളിൽ പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ രുചി കൂടാനുള്ള പ്രധാന കാരണങ്ങൾ പലതുണ്ട്. മണ്ണ് പ്രകൃതിദത്തമായി ക്ഷാരസ്വഭാവമുള്ളതാണ് . ഭക്ഷണത്തിലെ അസിഡിറ്റിയുമായി ഇത് പ്രതിപ്രവർത്തിച്ച് പിഎച്ച് നില കൃത്യമായി നിലനിർത്തുന്നു. ഇത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.

2 / 5
മൺപാത്രങ്ങളിൽ ഭക്ഷണം പതുക്കെയാണ് വേവുന്നത്. അതിനാൽ ഈർപ്പം പുറത്തുപോകാതെ നിലനിൽക്കുന്നതുകൊണ്ട് അധികം എണ്ണ ഉപയോഗിക്കാതെ തന്നെ രുചിയോടെ ഭക്ഷണം തയ്യാറാക്കാം. കളിമണ്ണിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ വായുവും താപവും കൃത്യമായി സഞ്ചരിക്കുന്നു. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ നശിച്ചുപോകാതെ സംരക്ഷിക്കാൻ സഹായിക്കുന്നു.

3 / 5
കളിമണ്ണിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, സൾഫർ തുടങ്ങിയ ധാതുക്കൾ പാചകത്തിലൂടെ ഭക്ഷണത്തിലേക്ക് പകരുന്നത് ഗുണകരമാണ്. പുതിയ മൺചട്ടി നേരിട്ട് അടുപ്പത്ത് വെച്ചാൽ അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. പുതിയ ചട്ടി 12 മുതൽ 24 മണിക്കൂർ വരെ പച്ചവെള്ളത്തിൽ മുക്കിവയ്ക്കുക.

4 / 5
വെള്ളത്തിൽ നിന്നെടുത്ത ശേഷം ചട്ടിയിൽ കഞ്ഞിവെള്ളം ഒഴിച്ച് 2-3 ദിവസം വെക്കുക. ഇത് ചട്ടിയിലെ സുഷിരങ്ങൾ അടയ്ക്കാനും ഉറപ്പ് വർദ്ധിപ്പിക്കാനും സഹായിക്കും. കഞ്ഞിവെള്ളം കളഞ്ഞ ശേഷം ചട്ടി നന്നായി ഉണക്കി ഉള്ളിലും പുറത്തും അല്പം വെളിച്ചെണ്ണ പുരട്ടി വെയിലത്ത് വെച്ച് ഉണക്കുക. ആദ്യമായി ചട്ടി അടുപ്പത്ത് വെക്കുമ്പോൾ കുറഞ്ഞ തീയിൽ മാത്രം ഉപയോഗിക്കുക. ഉള്ളിയിട്ട് വഴറ്റുന്നത് ചട്ടിയിലെ മൺചുവ മാറാൻ സഹായിക്കും.

5 / 5
Follow Us