നേപ്പാളിനോട് ജയിച്ചത് മുക്കിയും മൂളിയും, ഇറ്റലിയും വിറപ്പിച്ചു; ഇംഗ്ലണ്ടിന് എന്തുപറ്റി? | T20 World Cup 2026: England team enters Super 8 but suffers from performance deficiencies Malayalam news - Malayalam Tv9

T20 World Cup 2026: നേപ്പാളിനോട് ജയിച്ചത് മുക്കിയും മൂളിയും, ഇറ്റലിയും വിറപ്പിച്ചു; ഇംഗ്ലണ്ടിന് എന്തുപറ്റി?

Published: 

16 Feb 2026 | 09:09 PM

England Enter Super 8: സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചെങ്കിലും പ്രകടനത്തിലെ പോരായ്മകള്‍ ഇംഗ്ലണ്ട് ടീമിനെ അലട്ടുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഇറ്റലിയെ 24 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലെത്തിയത്.

1 / 5
ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചെങ്കിലും പ്രകടനത്തിലെ പോരായ്മകള്‍ ഇംഗ്ലണ്ട് ടീമിനെ അലട്ടുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഇറ്റലിയെ 24 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടിലെത്തിയത്. എന്നാല്‍ താരതമ്യേന ദുര്‍ബലരായ ഇറ്റലി ഇംഗ്ലണ്ടിനെ വിറപ്പിച്ചാണ് കീഴടങ്ങിയത് (Image Credits: PTI).

2 / 5
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 202 റണ്‍സ് നേടി. 22 പന്തില്‍ 53 റണ്‍സ് നേടിയ വില്‍ ജാക്ക്‌സായിരുന്നു ടോപ് സ്‌കോറര്‍. എന്നാല്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ നിര്‍ഭയം നേരിട്ട ഇറ്റലി 178 റണ്‍സ് നേടി (Image Credits: PTI).

3 / 5
25 പന്തില്‍ 60 റണ്‍സ് നേടിയ ബെന്‍ മനേന്റി, 34 പന്തില്‍ 43 റണ്‍സ് നേടിയ ജസ്റ്റിന്‍ മോസ്‌ക, 23 പന്തില്‍ 45 റണ്‍സ് നേടിയ ഗ്രാന്റ് സ്റ്റുവര്‍ട്ട് എന്നിവര്‍ തിളങ്ങി. ഇംഗ്ലണ്ടിനായി ജാമി ഒവര്‍ട്ടണും, സാം കറനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി (Image Credits: PTI).

4 / 5
കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പോലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് സാധിക്കുന്നില്ല. ബാറ്റര്‍മാരില്‍ ഫിള്‍ സാള്‍ട്ടിനും, ജോസ് ബട്ട്‌ലര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകുന്നില്ല. ഇംഗ്ലണ്ടിനെ അലട്ടുന്നതും ഈ പ്രശ്‌നങ്ങളാണ് (Image Credits: PTI).

5 / 5
നേപ്പാളിനെതിരെ നടന്ന മത്സരത്തില്‍ വെറും നാല് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ആ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ്. നേപ്പാളിന്റെ പോരാട്ടം ആറു വിക്കറ്റിന് 180 എന്ന നിലയില്‍ അവസാനിച്ചു (Image Credits: PTI).

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്