തകര്‍ത്തടിച്ച് ഷറഫു; ടി20 ലോകകപ്പില്‍ മലയാളി താരത്തിന് അര്‍ധ സെഞ്ചുറി | T20 World Cup 2026: UAE's Malayali player Alishan Sharafu scores half-century against New Zealand Malayalam news - Malayalam Tv9

T20 World Cup 2026: തകര്‍ത്തടിച്ച് ഷറഫു; ടി20 ലോകകപ്പില്‍ മലയാളി താരത്തിന് അര്‍ധ സെഞ്ചുറി

Published: 

10 Feb 2026 | 07:30 PM

Alishan Sharafu becomes first Malayali to score fifty in T20 World Cup: ടി20 ലോകകപ്പില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയായി അലിഷന്‍ ഷറഫു. ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് ഷറഫു അര്‍ധ സെഞ്ചുറി നേടിയത്. 47 പന്തില്‍ 55 റണ്‍സെടുത്തു.

1 / 5
ടി20 ലോകകപ്പില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ മലയാളിയായി യുഎഇയുടെ അലിഷന്‍ ഷറഫു. ഇന്ന് ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തിലാണ് ഷറഫു അര്‍ധ സെഞ്ചുറി നേടിയത്. താരം 47 പന്തില്‍ 55 റണ്‍സെടുത്തു (Image Credits: PTI).

2 / 5
അഞ്ച് ഫോറും, രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷറഫുവിന്റെ പ്രകടനം. മിച്ചല്‍ സാന്റ്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കിയാണ് ഷറഫു പുറത്തായത്. ഷറഫുവിന് പുറമെ യുഎഇയുടെ ക്യാപ്റ്റന്‍ മുഹമ്മദ് വസീമും അര്‍ധ സെഞ്ചുറി നേടി (Image Credits: PTI).

3 / 5
45 പന്തില്‍ 66 റണ്‍സ് നേടിയ വസീം പുറത്താകാതെ നിന്നു. ഷറഫുവിന്റെയും വസീമിന്റെയും ബാറ്റിങ് മികവില്‍ യുഎഇ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി (Image Credits: PTI).

4 / 5
എന്നാല്‍ ഷറഫുവും വസീമും തിളങ്ങിയിട്ടും യുഎഇയ്ക്ക് ജയിക്കാനായില്ല. 10 വിക്കറ്റിന് കീവിസ് ജയിച്ചു. ഓപ്പണര്‍മാരായ ടിം സെയിഫെര്‍ട്ടും (42 പന്തില്‍ 89), ഫിന്‍ അലനും (50 പന്തില്‍ 84) പുറത്താകാതെ നിന്നു (Image Credits: PTI).

5 / 5
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണ് ഷറഫുവിന്റെ സ്വദേശം. 2022 ലെ ടി20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ മുൻ യുഎഇ ക്യാപ്റ്റൻ സി പി റിസ്‌വാൻ പുറത്താകാതെ നേടിയ 43 റൺസായിരുന്നു ടൂർണമെന്റിന്റെ ചരിത്രത്തിലെ ഒരു മലയാളിയുടെ മുമ്പത്തെ ഏറ്റവും ഉയർന്ന സ്‌കോർ. റിസ്‌വാന്റെ റെക്കോഡാണ് ഷറഫു തിരുത്തിയത് (Image Credits: PTI).

ഇനി മീൻ അച്ചാർ കേടാകില്ല, കുറുക്കുവഴി ഇതാ
അച്ചാർ എത്ര അളവിൽ കഴിക്കാം?
കാബേജിലെ പുഴുക്കളെ തുരത്താനുള്ള എളുപ്പ വഴികള്‍
മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നത് നല്ലതാണോ?
ആരോഗ്യമേഖലയ്ക്ക് പൊന്‍തൂവല്‍; കൊച്ചിൻ കാൻസർ സെന്റർ നാടിന് സമർപ്പിച്ചു
ഇതൊക്കെയാണ് കഴിവ്; രാജീവ് ചന്ദ്രശേഖറിന് യുവ കലാകാരന്റെ സമ്മാനം
ആനയെ വിരട്ടാൻ നോക്കിയാൽ പിന്നെ
ഡല്‍ഹിയിലെ ആശുപത്രിയില്‍ തെരുവുനായ? അമ്പരപ്പിക്കുന്ന കാഴ്ച