AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

കേന്ദ്ര സര്‍ക്കാര്‍ നല്‍കും സൗജന്യ ട്രിപ്പ്; യാത്രാ പദ്ധതിയെ കുറിച്ചറിയാം

Free Travel With Yuva Sangam: Eligibility, Application and Trip Details: ഇന്ത്യയുടെ വൈവിധ്യം നേരിട്ട് കണ്ടറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് യുവ സംഗമം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വികസനം, സാങ്കേതികവിദ്യ എന്നിവ അടുത്തറിയാന്‍ ഇതുവഴി അവസരമൊരുക്കുന്നു.

Shiji M K
Shiji M K | Published: 06 Sep 2026 | 10:14 AM
യാത്രകള്‍ പോകാനിഷ്ടമല്ലേ നിങ്ങള്‍ക്ക്? ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്. ലോകത്തിന്റെ ഓരോ കോണിലും കണ്ണിനും മനസിനും കുളിര്‍മയേകുന്ന ഒട്ടേറെ കാര്യങ്ങള്‍ കാണാനും അനുഭവിക്കാനുമുണ്ട്. എന്നാല്‍ ഈ യാത്രകള്‍ നടത്തുന്നതിന് എല്ലാവര്‍ക്കും മുന്നില്‍ വെല്ലുവിളിയാകുന്നത് പണമാണ്. വലിയ സംഖ്യ തന്നെ ഇത്തരം യാത്രകള്‍ക്കായി ചെലവഴിക്കേണ്ടതായി വരും. എന്നാല്‍ ഒട്ടും പണച്ചെലവില്ലാതെ ഇന്ത്യ മൊത്തം കണ്ടുവന്നാലോ? (Image Credit Source: Getty Images)

1 / 5
ഇന്ത്യയുടെ വൈവിധ്യം നേരിട്ട് കണ്ടറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് യുവ സംഗമം. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെയും പ്രദേശങ്ങളിലെയും യുവാക്കള്‍ക്ക് രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, വികസനം, സാങ്കേതികവിദ്യ എന്നിവ അടുത്തറിയാന്‍ ഇതുവഴി അവസരമൊരുക്കുന്നു.

2 / 5
വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമാണ് യുവ സംഗമം. തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ക്കാണ് ഇതിലേക്ക് അവസരം ലഭിക്കുക. 18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ള ആളുകള്‍ക്കാണ് പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ NSS, NYKS വോളണ്ടിയര്‍മാരും യുവ പ്രൊഫഷണലുകളും ഉള്‍പ്പെടെയുള്ളവര്‍ക്കും അവസരമുണ്ട്.

3 / 5
അഞ്ച് ദിവസം മുതല്‍ ഏഴ് ദിവസം വരെ നീളുന്നതാണ് ഈ യാത്രകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങള്‍, പ്രാദേശിക കേന്ദ്രങ്ങള്‍-സമൂഹങ്ങള്‍, വികസന പദ്ധതികള്‍ തുടങ്ങിയവയെല്ലാം യാത്രയുടെ ഭാഗമായി കാണാനാകും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും അവസരമുണ്ട്.

4 / 5
യുവ സംഗമം ഒരു സാധാരണ വിനോദസഞ്ചാര പാക്കേജല്ല. സര്‍ക്കാര്‍ പിന്തുണയോടെ വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റം ലക്ഷ്യമിട്ടാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളുടെ ക്രമീകരണം ബന്ധപ്പെട്ട ഘട്ടത്തിലും സംഘാടകരുടെയും നോഡല്‍ സ്ഥാപനങ്ങളുടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും. അതിനാല്‍ ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ഔദ്യോഗിക അറിയിപ്പ് പരിശോധിച്ച ശേഷമാണ് ചെലവുകളെക്കുറിച്ച് ഉറപ്പാക്കേണ്ടത്.

5 / 5
Follow Us