Valentine’s Day 2026: പ്രണയം വിരിയുന്ന 7 നാളുകൾ: വാലൻ്റൈൻ വീക്ക് എങ്ങനെ ആഘോഷിക്കാം
Valentine’s Day 2026 Celebration: നാളെ മുതൽ ഇനിയുള്ള ഏഴ് നാളുകൾ പ്രണയിതാക്കളുടെ ദിവസമാണ്. 'റോസ് ഡേ' മുതൽ തുടങ്ങുന്ന പ്രണയത്തിന്റെ ആ ഏഴു നാളുകൾ വെറും ദിവസങ്ങളല്ല, മറിച്ച് പ്രിയപ്പെട്ടവർക്കായി നമ്മുടെ മനസ്സ് തുറക്കാനുള്ള അവസരങ്ങളാണ്.

ഫെബ്രുവരിയുടെ കുളിരുള്ള രാവുകളിൽ വീണ്ടും ഒരു പ്രണയകാലം കൂടി വിരുന്നെത്തുകയാണ്. നാളെ മുതൽ ഇനിയുള്ള ഏഴ് നാളുകൾ പ്രണയിതാക്കളുടെ ദിവസമാണ്. 'റോസ് ഡേ' മുതൽ തുടങ്ങുന്ന പ്രണയത്തിന്റെ ആ ഏഴു നാളുകൾ വെറും ദിവസങ്ങളല്ല, മറിച്ച് പ്രിയപ്പെട്ടവർക്കായി നമ്മുടെ മനസ്സ് തുറക്കാനുള്ള അവസരങ്ങളാണ്. ഈ വാലന്റൈൻ വീക്ക് എങ്ങനെ കൂടുതൽ മനോഹരമാക്കാം? ഓരോ ദിവസവും എങ്ങനെ ആഘോഷിക്കാമെന്ന് നോക്കാം. (Image Credits: Getty Images)

ഫെബ്രുവരി 7 റോസ് ഡേ: ഈ ദിവസം പൊതുവെ പ്രണയിതാക്കൾ പരസ്പരം ചുവന്ന റോസപ്പൂവ് നൽകുന്നതാണ് പതിവ്. എന്നാൽ ഇത്തവണ നിങ്ങളുടെ പങ്കാളിയുടെ പ്രിയപ്പെട്ട നിറത്തിലുള്ള പൂക്കൾ നൽകി അവരെ സന്തോഷിപ്പിക്കാൻ നോക്കൂ. ഒപ്പം സ്നേഹത്തോടെയുള്ള ലളിതമായ ഒരു കുറിപ്പും അതൊടൊപ്പം വെക്കാൻ മറക്കരുത്.

ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ: മനസ്സിലുള്ളത് തുറന്നു പറയാൻ പറ്റിയ ദിവസമാണ്. ഇനിയും നിങ്ങളുടെ പ്രണയം തുറന്നുപറഞ്ഞിട്ടില്ലെങ്കിൽ അത് ഫെബ്രുവരി എട്ടിന് പറഞ്ഞിരിക്കണം. ഒന്നിച്ചുണ്ടായിരുന്ന പ്രിയപ്പെട്ട നിമിഷങ്ങൾ കോർത്തിണക്കിയ ഒരു ചെറിയ വീഡിയോ പങ്കുവെച്ചുകൊണ്ടോ, സമ്മാനങ്ങൾ നൽകിയോ പ്രൊപ്പോസ് ചെയ്യാം.

ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ: വെറുതെ ഒരു ചോക്ലേറ്റ് വാങ്ങി നൽകുന്നതിന് പകരം, അവർക്ക് ഇഷ്ടപ്പെട്ട ഫ്ലേവറുകൾ ചേർത്ത് ഓർഡർ ചെയ്ത ഹോം മെയ്ഡ് ചോക്ലേറ്റുകളോ ഡെസേർട്ടോ നൽകാം. പ്രിയപ്പെട്ടവർക്ക് മധുരം പങ്കുവയ്ക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല. ഭംഗിയുള്ള ബോക്സുകളിൽ ഒരു കുറിപ്പോട് കൂടി സമ്മാനിക്കാം.

ഫെബ്രുവരി 10 ടെഡി ഡേ: വാലൻ്റൈൻസ് വാരത്തിലെ നാലാമത്തെ ദിവസമായിട്ടാണ് ടെഡി ഡേ ആഘോഷിക്കുന്നത്. പ്രിയപ്പെട്ടവർക്ക് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും അടയാളമായി ടെഡി ബെയറുകൾ സമ്മാനിക്കുന്ന ദിവസമാണിത്. നിങ്ങളുടെ പ്രണയിതാവിന് ഇഷ്ടമുള്ള എന്തും നൽകാം.

ഫെബ്രുവരി 11 പ്രോമിസ് ഡേ: പാലിക്കാൻ കഴിയുന്ന ചെറിയ ഉറപ്പുകൾ പോലും നിങ്ങളുടെ പ്രണയിതാവിനെ സന്തോഷിപ്പിച്ചേക്കാം. "നിന്റെ സങ്കടങ്ങളിൽ ഞാൻ എന്നും കൂടെയുണ്ടാകും" എന്ന ഒരു വാക്ക് ഒരുപക്ഷേ വിലപിടിപ്പുള്ള പല സമ്മാനങ്ങളേക്കാളും മൂല്യമുള്ളതായേക്കാം.

ഫെബ്രുവരി 12 ഹഗ് ഡേ: പങ്കാളിക്ക് സുരക്ഷിതത്വവും സമാധാനവും നൽകുന്ന ഒരു കെട്ടിപ്പിടുത്തം അതാണ് ആറാം ദിവസമായ ഹഗ് ഡേ കൊണ്ട് അർത്ഥമാക്കുന്നത്. വാക്കുകൾക്ക് പറയാൻ കഴിയാത്തത് ആ നിമിഷം കൈമാറും.

ഫെബ്രുവരി 13 കിസ് ഡേ: വാലൻ്റൈൻസ് ആഴ്ചയിലെ ഏഴാമത്തെ ദിനം, കിസ് ഡേ അഥവാ ചുംബന ദിനം. നെറ്റിയിൽ നൽകുന്ന ഒരു ചുംബനം ഒരായിരം വാഗ്ദാനങ്ങൾക്ക് തുല്യമാണ്. അത് നിങ്ങൾക്ക് പങ്കാളിയോടുള്ള ബഹുമാനത്തെയും കരുതലിനെയുമാണ് സൂചിപ്പിക്കുന്നത്. അത് നിങ്ങളുടെ ബന്ധത്തിന്റെ തീവ്രത വർദ്ധിപ്പിക്കും.

ഫെബ്രുവരി 14 വാലൻ്റൈൻസ് ഡേ: വാലൻ്റൈൻ വീക്കിൻ്റെ അവസാന ദിവസമാണ് ഫെബ്രുവരി 14 ആയ വാലൻ്റൈൻസ് ഡേ. ഫോണും സോഷ്യൽ മീഡിയയും മാറ്റിവെച്ച് ഒരു പകൽ മുഴുവൻ പങ്കാളിക്കായി മാറ്റിവെക്കുക. ഒന്നിച്ച് ഒരു യാത്ര പോകുകയോ, അവർക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യാം.