AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Vegaland Developers IPO: കേരളത്തിൽ നിന്ന് ആദ്യം! ഓഹരി വിപണി കീഴടക്കാൻ വീഗാലാൻഡ് ഡെവലപ്പേഴ്സ്

Veegaland Developers IPO Opens: വീഗാലാൻഡ് ഡവലപ്പേഴ്‌സിന്റെ ഓഹരികളുടെ വിലനിലവാരം 130 -140 രൂപയാണ്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്കായിട്ടാകും ചെലവഴിക്കുന്നത്. അതായത് കമ്പനിയുടെ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാനും ഭൂമി വാങ്ങാനും മറ്റ് പൊതു ആവശ്യങ്ങൾക്കുമായി ഈ തുക വിനിയോഗിക്കും.

Nithya Vinu
Nithya Vinu | Published: 04 Sep 2026 | 01:43 PM
കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ വീഗാലാൻഡ് ഡെവലപ്പേഴ്‌സ് (Veegaland Developers) പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്റ്റേറ്റ് കമ്പനി എന്ന ചരിത്രപരമായ നേട്ടത്തിനരികെയാണ് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രൊമോട്ട് ചെയ്യുന്ന ഈ സ്ഥാപനം. (Image Credit source: Social Media,Getty Images)

1 / 5
വി-ഗാർഡ്, വണ്ടർലാ എന്നിവയ്ക്ക് ശേഷം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ലിസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംരംഭമാണ് വീഗാലാൻഡ് ഡെവലപ്പേഴ്‌സ്. പ്രാരംഭ ഓഹരി വിൽപ്പന സെപ്റ്റംബർ 10 -ന് ആരംഭിച്ച് സെപ്റ്റംബർ 15- ന് ഐപിഒ അവസാനിക്കും. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഈ മാസം ഒമ്പതിനാണ്. സെപ്റ്റംബർ 18 -ന് ബിഎസ്ഇ, എൻഎൻഇ തുടങ്ങിയ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്യും.

2 / 5
210 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഐപിഒ നടത്തുന്നത്. പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വികസന പ്രവർത്തനങ്ങൾക്കായിട്ടാകും ചെലവഴിക്കുന്നത്. അതായത് കമ്പനിയുടെ നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാനും ഭൂമി വാങ്ങാനും മറ്റ് പൊതു ആവശ്യങ്ങൾക്കുമായി ഈ തുക വിനിയോഗിക്കും.

3 / 5
പത്ത് രൂപ മുഖവിലയുള്ള വീഗാലാൻഡ് ഡവലപ്പേഴ്‌സിന്റെ ഓഹരികളുടെ വിലനിലവാരം 130 -140 രൂപയാണ്. കമ്പനിയുടെ വിപണി മൂല്യം 682.5 കോടി രൂപയാണ്. ആകെ 1.50 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വെയ്ക്കുന്നത്. റേറ്റിങ് ഏജൻസിയായ 'ഇക്ര'യുടെ 2025 ഡിസംബറിലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ ഏറ്റവും വേഗത്തിൽ വിൽക്കപ്പെടുന്ന റിയൽ എസ്‌റ്റേറ്റ് ഡവലപ്പറാണ് വീഗാലാൻഡ്.

4 / 5
കൊച്ചി ആസ്ഥാനമായി 2012-ൽ തുടങ്ങിയ വീഗാലാൻഡ് ഡിവലപ്പേഴ്‌സ് ഇതിനോടകം 10 പ്രോജക്ടുകൾ കൃത്യസമയത്ത് പൂർത്തിയാക്കി കൈമാറിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിലവിൽ 12 പ്രോജക്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രകൃതി സൗഹാർദപരമായ നിർമാണ രീതിയിലൂടെ ജലത്തിന്റെയും ഊർജത്തിന്റെയും സംരക്ഷണവും സാധ്യമാക്കുന്ന ബയോഫിലിക്ക് ലിവിങ് എന്ന ആശയമാണ് വീഗാലാൻഡിന്റേത്.

5 / 5
Follow Us