AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍

Ravichandran Ashwin fumes over Yashasvi Jaiswal's exclusion from India's ODI: ഏകദിന സ്ക്വാഡിൽ ജെയ്‌സ്വാൾ ഇല്ലാത്തതിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് മുന്‍താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ആര്‍ അശ്വിന്‍ വിമര്‍ശനം ഉന്നയിച്ചത്.

Jayadevan AM
Jayadevan AM | Published: 17 Oct 2026 | 06:08 PM
ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് യശസ്വി ജെയ്‌സ്വാളിനെ ഒഴിവാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് സ്‌ക്വാഡുകളെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെ ശുഭ്മാന്‍ ഗില്ലും, അവസാന രണ്ട് മത്സരങ്ങളില്‍ ശ്രേയസ് അയ്യരും നയിക്കും. ഇതില്‍ രണ്ട് സ്‌ക്വാഡിലും ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിട്ടില്ല (Image Credit Source: PTI).

1 / 5
ഈ രണ്ട് സ്‌ക്വാഡിലുള്ള താരങ്ങളാണ് അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണനയിലുള്ളത്. ഇതോടെ ജയ്‌സ്വാള്‍ 2027-ലെ ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത മങ്ങുകയാണ്. ഏകദിന സ്ക്വാഡിൽ ജെയ്‌സ്വാൾ ഇല്ലാത്തതിന്റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് മുന്‍താരം ആര്‍ അശ്വിന്‍ രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ വിമര്‍ശനം ഉന്നയിച്ചത്.

2 / 5
ശുഭ്മാൻ ഗില്ലിന് അവസാന രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ, അവസാന 2 ഏകദിനങ്ങളിലെങ്കിലും അവർ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. ശുഭ്മാൻ ഗിൽ അവസാന രണ്ട് ഏകദിനങ്ങൾ കളിക്കുന്നില്ലെങ്കിൽ, ആ സ്ഥാനത്തേക്ക് യശസ്വി ജെയ്‌സ്വാൾ തീർച്ചയായും വരണം. ഇത് വളരെ നിർഭാഗ്യകരമാണ്. കാരണം ഇതെല്ലാം ജയ്‌സ്വാളിന്റെ ആത്മവിശ്വാസം തകര്‍ത്തേക്കാമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

3 / 5
ജയ്‌സ്വാളിന് മത്സരപരിചയം ലഭിക്കുന്നില്ല. ജെയ്‌സ്വാളിന് അവസരങ്ങൾ നൽകണം എന്ന കാഴ്ചപ്പാടിൽ മാത്രമായിട്ടല്ല. താന്‍ സംസാരിക്കുന്നത്‌. അവന്റെ ആത്മവിശ്വാസം പൂർണ്ണമായും തകരുകയാണ്.  രണ്ടോ മൂന്നോ വർഷം മുമ്പ് അവൻ ബാറ്റ് ചെയ്തിരുന്ന പോലെയല്ല  ഇപ്പോൾ ബാറ്റ് ചെയ്യുന്നതെന്നും അശ്വിന്‍ തുറന്നടിച്ചു.

4 / 5
അവന് അവസരം നൽകേണ്ടത് ടീം മാനേജ്‌മെന്റിന്റെയും സെലക്ടർമാരുടെയും ജോലിയാണ്. എന്നാൽ അവന് ആ അവസരങ്ങളൊന്നും ലഭിക്കുന്നില്ല. അത് അവനിലേക്ക് എത്തിയിട്ടില്ല. ഇത് തീര്‍ച്ചയായും അനീതിയാണെന്നും അശ്വിന്‍ വിമര്‍ശിച്ചു.

5 / 5
Follow Us