AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kalabhavan Mani: കലാഭവന്‍ മണിയുടെ മകള്‍ ഇന്ന് ആരാണെന്നറിയാമോ?

Kalabhavan Mani Daughter Sreelakshmi Life: തന്റെ ഏറ്റവും വലിയ ഭാഗ്യ ഭാര്യ നിമ്മിയും മകളുമാണെന്ന് പലതവണ പറഞ്ഞിട്ടുളളയാളാണ് കലാഭവന്‍ മണി. മകള്‍ നന്നായി പാട്ടു പാടുമെന്നും, ഭാര്യ നന്നായി ഭക്ഷണം പാകം ചെയ്യുമെന്നുമെല്ലാം പഴയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു. വളരെ സന്തോഷകരമായി പോയിരുന്ന കുടുംബത്തിലേക്കാണ് മരണം വില്ലനായെത്തിയത്.

Shiji M K
Shiji M K | Updated On: 02 Apr 2026 | 01:00 PM
മരിക്കുവോളം കലാഭവന്‍ മണിയെന്ന അതുല്യപ്രതിഭയെ മലയാളി മറക്കില്ല. നാടന്‍ പാട്ടിന്റെ മായാലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയര്‍ത്തിയ മണി കുന്നോളം പാട്ടുകള്‍ അവശേഷിപ്പിച്ചതാണ് വിണ്ണിലേക്ക് യാത്രയായത്. മറ്റാര്‍ക്കും നികത്താന്‍ സാധിക്കാത്ത രീതിയിലുള്ള സ്വാധീനം ഇന്നും അദ്ദേഹത്തിനുണ്ട്. പാട്ടുകളിലൂടെ മാത്രമല്ല, സിനിമയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തില്‍ മണി കുടില്‍കെട്ടി. (Image Credits: Social Media)

1 / 5
കലാഭവന്‍ മണി മരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. അദ്ദേഹത്തിന്റെ മരണശേഷം മാധ്യമങ്ങളില്‍ നിന്നെല്ലാം അകന്ന് ജീവിക്കുകയാണ് ഭാര്യയും മകളും. എന്നാല്‍ അവരെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങള്‍ മലയാളിക്കില്ല. കലാഭവന്‍ മണിയുടെ ഭാര്യയും മകളും എന്ത് ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നുവെന്നെല്ലാം അവര്‍ അറിയുന്നത്, അദ്ദേഹത്തിന്റെ സഹോദരനായ രാമകൃഷ്ണനില്‍ നിന്നാണ്.

2 / 5
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് ലഭിച്ച പ്രത്യേക ജൂറി അവാര്‍ഡ് വാങ്ങാന്‍, മണി പോയ സമയത്തായിരുന്നു മകളുടെ ജനനം. അങ്ങനെയാണ് മകള്‍ക്ക് ശ്രീലക്ഷ്മി എന്ന പേര് അദ്ദേഹം ഇട്ടതെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. എന്നാല്‍ അവളിന്ന് ഒരു കൊച്ചുകുട്ടിയല്ല.

3 / 5
മണിയുടെ ആഗ്രഹം പോലെ ശ്രീലക്ഷ്മി പഠിച്ച് ഡോക്ടറായി. നാട്ടില്‍ തന്നെ ജോലി ചെയ്യാനുള്ള തയാറെടുപ്പിലാണ് താരപുത്രി ഇപ്പോള്‍. കലാഭവന്‍ മണിയുടെ സ്വത്തുവകകളും ബിസിനസും നോക്കി നടത്തുകയാണ് അദ്ദേഹത്തിന്റെ ഭാര്യ. മണിയുടെ വീടും വാഹനവുമെല്ലാം കാണാനെത്തുന്നവര്‍ക്ക് മുന്നില്‍, അവര്‍ ഒരിക്കലും നീരസം പ്രകടിപ്പിച്ചിട്ടുമില്ല.

4 / 5
തന്റെ ഏറ്റവും വലിയ ഭാഗ്യ ഭാര്യ നിമ്മിയും മകളുമാണെന്ന് പലതവണ പറഞ്ഞിട്ടുളളയാളാണ് കലാഭവന്‍ മണി. മകള്‍ നന്നായി പാട്ടു പാടുമെന്നും, ഭാര്യ നന്നായി ഭക്ഷണം പാകം ചെയ്യുമെന്നുമെല്ലാം പഴയ അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിരുന്നു. വളരെ സന്തോഷകരമായി പോയിരുന്ന കുടുംബത്തിലേക്കാണ് മരണം വില്ലനായെത്തിയത്.

5 / 5
Follow Us