AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iftar Diet: ഈന്തപ്പഴം കഴിച്ച് നോമ്പ് തുറക്കുന്നത് എന്തുകൊണ്ട്? ഈ പാരമ്പര്യത്തിൻ്റെ പൊരുളറിയാം

Iftar Fasting Break With Dates: റമദാൻ കാലത്ത് ഇഫ്താർ തീൻമേശകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈന്തപ്പഴം. വിശ്വാസത്തിനപ്പുറം ഇതിന് പിന്നിൽ വലിയ ആരോ​ഗ്യ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. നീണ്ട നേരത്തെ ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിച്ചുകൊണ്ടാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്.

Neethu Vijayan
Neethu Vijayan | Published: 20 Feb 2026 | 07:02 PM
പുണ്യ റമദാൻ മാസത്തിൽ, ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികൾ വ‍ൃതാനുഷ്ടാനത്തിൻ്റെയും ഉപവസിത്തിൻ്റെയും സമയത്തിലൂടെയാണ് കടന്നുപോകുന്നത്. റമദാൻ കാലത്ത് ഇഫ്താർ തീൻമേശകളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈന്തപ്പഴം. വിശ്വാസത്തിനപ്പുറം ഇതിന് പിന്നിൽ വലിയ ആരോ​ഗ്യ രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. നീണ്ട നേരത്തെ ഉപവാസത്തിന് ശേഷം ഈന്തപ്പഴം കഴിച്ചുകൊണ്ടാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്. ഇതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 5
നോമ്പ് തുറക്കാൻ ഈന്തപ്പഴം കഴിക്കുന്ന പാരമ്പര്യം 1,400 വർഷത്തിലേറെ പഴക്കമുള്ളതാണ്. മുഹമ്മദ് നബി പരമ്പരാഗതമായി മൂന്ന് ഈന്തപ്പഴവും ഒരു സിപ്പ് വെള്ളവും കഴിച്ചുകൊണ്ടാണ് നോമ്പ് തുറന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈ വഴി പിന്തുടർന്നാണ് ഇന്നും മുസ്ലീം മത വിശ്വാസികൾ ഈന്തപ്പഴം കഴിച്ചുകൊണ്ട് നോമ്പ് തുറക്കുന്നത്.

2 / 5
ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനത്തിന് ശേഷം ശരീരത്തിലെ ഗ്ലൂക്കോസ് നില വളരെ കുറഞ്ഞ നിലയിലായിരിക്കും കാണപ്പെടുക. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരകളായ ഫ്രക്റ്റോസും ഗ്ലൂക്കോസും രക്തത്തിലേക്ക് നേരിട്ട് കലരുകയും ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും ചെയ്യുന്നു. നിങ്ങളിലെ ക്ഷീണം മാറ്റാൻ ഇതിലും നല്ലൊരു വഴി വേറെയില്ല എന്നതാണ് സത്യം.

3 / 5
നീണ്ട നേരത്തെ ഉപവാസത്തിന് ശേഷം വെറും വയറ്റിലേക്ക് പെട്ടെന്ന് കട്ടിയുള്ള ആഹാരം ചെല്ലുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഈന്തപ്പഴം നാരുകളാൽ സമ്പന്നമായതിനാൽ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുകയും ആമാശയത്തെ ഭക്ഷണത്തിനായി തയ്യാറെടുപ്പിക്കുന്നു. നോമ്പിന് ശേഷം ഉണ്ടാകാനിടയുള്ള അസിഡിറ്റിയും മലബന്ധവും ഒഴിവാക്കാൻ ഈന്തപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കും.

4 / 5
നോമ്പ് തുറക്കുന്ന സമയത്ത് വല്ലാതെ വിശപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ഒന്നോ രണ്ടോ ഈന്തപ്പഴം കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാനും പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു. ഇത് ഇഫ്താർ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ നല്ലതാണ്. ശരീരത്തിലെ പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനത്തിന് ആവശ്യമായ പൊട്ടാസ്യവും മഗ്നീഷ്യവും  ഈന്തപ്പഴത്തിൽ ധാരാളമുണ്ട്. നോമ്പ് സമയത്ത് നഷ്ടപ്പെടുന്ന ലവണങ്ങളെ വീണ്ടെടുക്കാൻ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

5 / 5