AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ലോർഡ്‌സിലെ ‘മണിമുഴക്കം’: സച്ചിനും ഗാംഗുലിക്കും പിന്നാലെ ചരിത്രനേട്ടവുമായി യുവരാജ്

Yuvraj Singh Honored at Lord's: ലോര്‍ഡ്‌സിലെ 'മണി മുഴക്കി' എലൈറ്റ് പട്ടികയില്‍ ഇടം നേടി മുന്‍ താരം യുവരാജ് സിങ്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ലോര്‍ഡ്‌സിലെ ചരിത്രപ്രസിദ്ധമായ മണി മുഴക്കാന്‍ യുവരാജിനെ നിയോഗിച്ചത്. ഒപ്പം ഭാര്യ ഹേസലും മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹികളും ഉണ്ടായിരുന്നു.

Jayadevan AM
Jayadevan AM | Published: 21 Jul 2026 | 11:28 AM
ലോര്‍ഡ്‌സിലെ 'മണി മുഴക്കി' എലൈറ്റ് പട്ടികയില്‍ ഇടം നേടി മുന്‍ താരം യുവരാജ് സിങ്. ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ലോര്‍ഡ്‌സിലെ ചരിത്രപ്രസിദ്ധമായ മണി മുഴക്കാന്‍ യുവരാജിനെ നിയോഗിച്ചത്. ഒപ്പം ഭാര്യ ഹേസലും മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ഭാരവാഹികളും ഉണ്ടായിരുന്നു. ലോർഡ്‌സ് മൈതാനത്ത് മത്സരം തുടങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മണി മുഴക്കുന്ന പരമ്പരാഗത ചടങ്ങ് 2007-ലാണ് ആരംഭിച്ചത് (Image Credit Source: PTI).

1 / 5
അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ, കായിക ഭരണാധികാരികൾ തുടങ്ങിയവരാണ് ഈ മണി മുഴക്കാന്‍ നിയോഗിക്കപ്പെടാറുള്ളത്. സച്ചിൻ തെണ്ടുൽക്കർ, രവി ശാസ്ത്രി, സൗരവ് ഗാംഗുലി തുടങ്ങിയ മറ്റ് ഇന്ത്യൻ ഇതിഹാസങ്ങളും ഇതിനുമുമ്പ് ഈ മണി മുഴക്കിയിട്ടുണ്ട്. ലോര്‍ഡ്‌സില്‍ യുവരാജിനെ വീണ്ടും കണ്ടത് ആരാധകർക്ക് പഴയ ഓര്‍മകൾ തിരികെ നൽകി. പ്രത്യേകിച്ച്, 2002-ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനലിൽ ഇന്ത്യക്ക് ചരിത്രപരമായ വിജയം സമ്മാനിച്ച ഇന്നിംഗ്സ് ആരാധകർ ഓർത്തെടുത്തു.

2 / 5
ഇന്ത്യക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി-20 മത്സരങ്ങളും യുവരാജ് കളിച്ചിട്ടുണ്ട്. 2007-ലെ ട്വന്റി-20 ലോകകപ്പിലെയും 2011-ലെ ഏകദിന ലോകകപ്പിലെയും വിജയങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. അതേസമയം, ലോര്‍ഡ്‌സ് ഏകദിനത്തിലും ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പിച്ചു. പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

3 / 5
ബെൻ ഡക്കറ്റ് (141), ജേക്കബ് ബെഥേൽ (91), ജോ റൂട്ട് (74) എന്നിവരുടെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387/3 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഇന്ത്യ ശക്തമായി പോരാടിയെങ്കിലും 360/7 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു. സെഞ്ചുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് 110 പന്തില്‍ 138 റണ്‍സെടുത്തു.

4 / 5
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ തോറ്റു. മൂന്നാം മത്സരവും തോറ്റ് പരമ്പര കൈവിട്ടു. ടി20 പരമ്പരയും ഇന്ത്യ തോറ്റിരുന്നു.

5 / 5
Follow Us