Rahu Transit: 18 വർഷത്തിനുശേഷം രാഹുവും മകരം രാശിയിലേക്ക്! ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്നായി മാറും
Rahu Transit Lucky Zodiac Signs:രാഹുവിന്റെ സ്ഥാനം മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. മാത്രമല്ല മറ്റു ഗ്രഹങ്ങളെപ്പോലെ നേർരേഖയിൽ സഞ്ചരിക്കുന്നതിന് പകരം അത് പിന്നിലേക്ക് സഞ്ചരിക്കുവാനായിട്ട് ആരംഭിക്കും. രാഹു ഇപ്പോൾ കുംഭം രാശിയിലാണ് ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് രാഹു മകരം രാശിയിൽ പ്രവേശിക്കും.....
ജ്യോതിഷത്തിൽ രാഹുവിനെ ഒരു നിഴൽ ഗ്രഹമായാണ് കണക്കാക്കുന്നത്.രാഹുവിന്റെ സ്ഥാനം മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. മാത്രമല്ല മറ്റു ഗ്രഹങ്ങളെപ്പോലെ നേർരേഖയിൽ സഞ്ചരിക്കുന്നതിന് പകരം അത് പിന്നിലേക്ക് സഞ്ചരിക്കുവാനായിട്ട് ആരംഭിക്കും. രാഹു ഇപ്പോൾ കുംഭം രാശിയിലാണ് ഈ സാഹചര്യത്തിൽ ഡിസംബർ അഞ്ചിന് രാഹു മകരം രാശിയിൽ പ്രവേശിക്കും.
മകരത്തിന്റെ അധിപൻ ശനിയാണ്. ഇതിനുശേഷം ഏകദേശം 18 വർഷങ്ങൾക്ക് ശേഷം രാഹു മകരം രാശിയിലേക്ക് പ്രവേശിക്കും. ഈ രാഹു സംക്രമണത്തിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടുമെങ്കിലും ഈ മൂന്ന് രാശിയിൽ ഉള്ളവർക്ക് സാമ്പത്തിക വളർച്ച ജോലി പുരോഗതി മുതലായവ അനുഭവപ്പെടും. 18 വർഷത്തിനുശേഷം രാഹു മകരം രാശിയിലേക്ക് മാറുന്നത് മൂലം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം ഉണ്ടാകുമെന്ന് നോക്കാം.
ALSO READ:തുലാം രാശിയിൽ ത്രിഗ്രഹിയോഗം! ഈ മൂന്നു രാശിക്കാരുടെ കീശ നിറയും
മേടം
ഈ വർഷത്തെ രാഹു സംക്രമണം മേടം രാശിക്കാർക്ക് തൊഴിൽപരമായും സാമ്പത്തികമായും വളരെ നല്ലതായിരിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനമാറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത കാണുന്നു. നിങ്ങൾ വളരെ കാലമായി ജോലി മാറുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ രാഹു സംക്രമണം, നല്ല ജോലി അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അവരുടെ ബിസിനസ് വികസിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും. എന്നിരുന്നാലും വലിയ നിക്ഷേപങ്ങളോ ബിസിനസ് ഇടപാടുകളോ നടത്തുന്നതിനു മുമ്പ് ശ്രദ്ധപൂർവ്വം ആലോചിച്ചു തീരുമാനമെടുക്കണം. തിടുക്കത്തിലുള്ള തീരുമാനങ്ങൾ നിങ്ങളെ നഷ്ടത്തിലേക്ക് നയിച്ചേക്കാം. ശരിയായ ആസൂത്രണം ചെയ്യുകയും ഉത്സാഹത്തോടെ എന്ത് ചെയ്യുകയും ചെയ്താൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.
ഇടവം
2026 ലെ രാഹു സംക്രമണം ഇടവം രാശിക്കാർക്ക് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താനുള്ള അവസരങ്ങൾ നൽകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള അവസരങ്ങളും ലഭിക്കും. വളരെ കാലമായി മുടങ്ങി കിടന്ന ജോലി വിജയകരമായി പൂർത്തീകരിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ബിസിനസ്സുകാർക്ക് അവരുടെ ബിസിനസിൽ സാമ്പത്തിക കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ചെലവുകളും സമ്പാദ്യവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. ജോലി മാറുന്നതിനു സംയുക്ത സംരംഭത്തിൽ ഏർപ്പെടുന്നതിനും മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് 2026ലെ രാഹു സംക്രമണം ഭാഗ്യത്തിന്റെ വാതിൽ തുറക്കുന്നു. നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് അപ്രത്യക്ഷമായ ലാഭം ലഭിച്ചേക്കാം. സംയുക്ത ബിസിനസ് നടത്തുന്നവർക്ക് നല്ല പുരോഗതി കാണാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങളോ ജോലിസംബന്ധമായ പ്രധാന അവസരങ്ങളും ലഭിച്ചേക്കാം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതും ഭാവിയിലേക്ക് സമ്പാദിക്കുന്നതും ഗുണം ചെയ്യും. പ്രധാനമായും ക്ഷമയോടെയും ശരിയായ ആസൂത്രയും എടുക്കുന്ന തീരുമാനങ്ങൾ നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടുവരും.
ENGLISH SUMMARY
After approximately 18 years, Rahu will enter the sign of Capricorn (Makaram Rashi). While the impact of this transit will be felt across all zodiac signs, individuals belonging to these three signs will experience benefits such as financial growth and career advancement.