AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: എത്ര വലിയ കൂട്ടായാലും വേണ്ട, ഇക്കാര്യങ്ങൾ ഒരിക്കലും ആരോടും പറയരുത്!

Chanakya Niti about Secrets: ഒരു മനുഷ്യന്റെ വിവിധ മേഖലകളിൽ വിജയം നേടാൾ സഹായിക്കുന്ന വഴികളെ കുറിച്ച് ചാണക്യനീതിയിൽ പറയുന്നുണ്ട്. അതിൽ രഹസ്യങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ചില കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്കും നഷ്ടങ്ങൾക്കും കാരണമാകുമെന്നാണ് ചാണക്യൻ പഠിപ്പിക്കുന്നത്. അതിനാൽ, ജീവിതത്തിൽ എപ്പോഴും രഹസ്യമായി സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ....

Chanakya Niti: എത്ര വലിയ കൂട്ടായാലും വേണ്ട, ഇക്കാര്യങ്ങൾ ഒരിക്കലും ആരോടും പറയരുത്!
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Nithya Vinu
Nithya Vinu | Updated On: 24 Oct 2026 | 11:29 AM

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്നും മഹാനായ ചാണക്യന്റെ തത്വങ്ങളും ഉപദേശങ്ങളും പിന്തുടരുന്നവർ നിരവധിയാണ്. അത്രത്തോളം വ്യക്തമായിട്ടാണ് ജീവിതത്തെ കുറിച്ചും വിജയങ്ങളെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളത്. ഒരു മനുഷ്യന്റെ വിവിധ മേഖലകളിൽ വിജയം നേടാൾ സഹായിക്കുന്ന വഴികളെ കുറിച്ച് ചാണക്യനീതിയിൽ പറയുന്നുണ്ട്. അതിൽ രഹസ്യങ്ങളെ കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ചില കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ഭാവിയിൽ വലിയ പ്രശ്നങ്ങൾക്കും നഷ്ടങ്ങൾക്കും കാരണമാകുമെന്നാണ് ചാണക്യൻ പഠിപ്പിക്കുന്നത്. അതിനാൽ, ജീവിതത്തിൽ എപ്പോഴും രഹസ്യമായി സൂക്ഷിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ….

സാമ്പത്തിക സ്ഥിതിയും വരുമാനവും

നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വരുമാനവും മറ്റൊരാളോട് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ചാണക്യൻ പറയുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മറ്റൊരാൾ അറിഞ്ഞാൽ ചിലർ അത് നിങ്ങളുടെ ദൗർബല്യമായി കാണുകയോ അല്ലെങ്കിൽ പലവിധത്തിൽ നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയോ ചെയ്തേക്കാം. അതിനാൽ, പണത്തിന്റെ കാര്യത്തിൽ എപ്പോഴും മിതത്വവും രഹസ്യസ്വഭാവവും പാലിക്കുന്നതാണ് ബുദ്ധിയെന്ന് ചാണക്യ നീതി പഠിപ്പിക്കുന്നു.

സ്വന്തം ദൗർബല്യങ്ങൾ

നിങ്ങളുടെ ദൗർബല്യങ്ങളെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ബോധമുണ്ടായിരിക്കണം. അതിനെ മറികടക്കാനും ശ്രമിക്കണം. എന്നാൽ ഒരിക്കലും നിങ്ങളുടെ ബലഹീനതകൾ എന്തൊക്കെയാണെന്ന് എത്ര അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ ആയാലും തുറന്നുപറയരുത്. ഭാവിയിൽ നിങ്ങളുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ, ആളുകൾ നിങ്ങളുടെ ഈ ദൗർബല്യങ്ങൾ നിങ്ങൾക്ക് എതിരായി ഉപയോഗിച്ചേക്കാം.

ALSO READ: കൈ നിറയെ പണം വന്നിട്ടും പോക്കറ്റ് കാലിയാകാൻ കാരണം ഇതാണ്!

കുടുംബ പ്രശ്നങ്ങൾ

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തർക്കങ്ങളോ കുടുംബപരമായ മറ്റ് സ്വകാര്യപ്രശ്നങ്ങളോ ഒരിക്കലും പുറത്തുള്ളവരോട് പറയരുത്. ഇത്തരം കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് അവർ പിന്നീട് നിങ്ങളെ പരിഹസിക്കാനും കുടുംബബന്ധങ്ങളിൽ കൂടുതൽ അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂവെന്ന് ചാണക്യൻ പറയുന്നു.

സങ്കടങ്ങൾ

ജീവിതത്തിൽ നിങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള അപമാനങ്ങളോ മോശം അനുഭവങ്ങളോ മറ്റുള്ളവരുടെ മുന്നിൽ വിളിച്ചുപറയാതിരിക്കുക. സമൂഹം ഒരിക്കലും നിങ്ങളുടെ സങ്കടത്തിൽ ആത്മാർത്ഥമായി സഹതാപം കാണിക്കില്ല, മറിച്ച് അത് മറ്റുള്ളവർക്ക് ഗോസിപ്പ് പറയാനുള്ള ഒരു വിഷയം മാത്രമായി മാറിയേക്കാം.

ഭാവി പദ്ധതികൾ

നിങ്ങൾ വലിയൊരു കാര്യമോ ബിസിനസ്സോ തുടങ്ങാൻ പദ്ധയിടുമ്പോൾ, അത് പൂർത്തിയാകുന്നതുവരെ ആരോടും പറയരുതെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു. മുൻകൂട്ടി വിവരം അറിഞ്ഞാൽ മറ്റുള്ളവർ അതിൽ അസൂയ മൂലം തടസ്സങ്ങൾ സൃഷ്ടിക്കാനോ നിങ്ങളുടെ പദ്ധതികൾ പരാജയപ്പെടുത്താനോ സാധ്യതയുണ്ട്.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ലh.)

English Summary:

According to Chanakya Niti, certain personal matters should be kept secret to protect one’s dignity, relationships, and future success. The teachings of Chanakya advise people to be cautious about sharing sensitive information, as others may misuse it for their own benefit.

Follow Us