Diwali 2026: ഈ വർഷത്തെ ദീപാവലി എന്നാണ്? കൃത്യമായ തീയ്യതി, വിളക്ക് കൊളുത്തേണ്ട നിയമങ്ങൾ, ശുഭകരമായ സമയം

Diwali 2026 Date and Rituals:അജ്ഞതയാകുന്ന ഇരുളിന് അകറ്റി അറിവിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതിന്റെ പ്രതീകമായിട്ടാണ് ഈ ദിവസത്തെ കൊണ്ടാടുന്നത് ദീപങ്ങളുടെ ആവലി അഥവാ നീര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അർത്ഥം. എല്ലാ മാസത്തിലെ അതായത് കാർത്തിക മാസത്തിലെ കറുത്തവാവ് നാളിലാണ് ദീപാവലി ആഘോഷിക്കുന്നത്.സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുനർജീവനത്തിന്റെയും ആഘോഷം കൂടിയാണ് ഇത്. അത്തരത്തിൽ ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നത്.........

Diwali 2026: ഈ വർഷത്തെ ദീപാവലി എന്നാണ്? കൃത്യമായ തീയ്യതി, വിളക്ക് കൊളുത്തേണ്ട നിയമങ്ങൾ, ശുഭകരമായ സമയം

Diwali 2026

Published: 

25 Oct 2026 | 12:11 PM

പ്രകാശങ്ങളുടെ ഉത്സവമാണ് ദീപാവലി ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ടതും വ്യാപകമായി ആഘോഷിക്കപ്പെടുന്നതുമായ ഒരു ഉത്സവം. അജ്ഞതയാകുന്ന ഇരുളിന് അകറ്റി അറിവിന്റെയും നന്മയുടെയും വെളിച്ചം പരത്തുന്നതിന്റെ പ്രതീകമായിട്ടാണ് ഈ ദിവസത്തെ കൊണ്ടാടുന്നത് ദീപങ്ങളുടെ ആവലി അഥവാ നീര എന്നാണ് ദീപാവലി എന്ന വാക്കിന്റെ അർത്ഥം. എല്ലാ മാസത്തിലെ അതായത് കാർത്തിക മാസത്തിലെ കറുത്തവാവ് നാളിലാണ് ദീപാവലി ആഘോഷിക്കുന്നത് ദീപങ്ങൾ തെളിയിച്ചും പരസ്പരം മധുരം പങ്കുവെച്ചും പടക്കങ്ങൾ പൊട്ടിച്ചും ആണ് ആളുകൾ ഈ മനോഹരമായ ഉത്സവം ആഘോഷമാക്കുന്നത്.

ദീപാവലി ഒരു മതപരമായ ഉത്സവം മാത്രമല്ല കുടുംബ ഐക്യത്തിന്റെയും പരസ്പര സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുനർജീവനത്തിന്റെയും ആഘോഷം കൂടിയാണ് ഇത്. അത്തരത്തിൽ ഈ വർഷത്തെ ദീപാവലി ആഘോഷിക്കുന്നത് നവംബർ 8 ഞായറാഴ്ചയാണ്.

ALSO READ:വ്യാഴം സംക്രമിക്കുന്നു! കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് എങ്ങനെ ബാധിക്കും?

നിരവധി ഐതിഹ്യങ്ങൾ ആണുള്ളത്…

ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ ആണുള്ളത്. അതിൽ പ്രധാനപ്പെട്ടത് രാവണനെ വധിച്ച് 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും അയോധ്യയിൽ തിരിച്ചെത്തിയ ദിവസമാണ് ദീപാവലി എന്നുള്ളതാണ്. അയോധ്യയിലെ ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട രാമന്റെ വരവിൽ സന്തോഷിച്ച് നഗരത്തിൽ ഉടനീളം ദീപം തെളിയിച്ച് അവരെ സ്വീകരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാൽ കേരളത്തിൽ ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം നരകാസുര വധവുമായി ബന്ധപ്പെട്ടതാണ്. ഭൂമിദേവിയുടെ മകനായ നരകാസുരൻ എന്ന അസുരൻ ദേവന്മാരെയും ജനങ്ങളെയും അതിക്രൂരമായി ഉപദ്രവിച്ചിരുന്നു. തുടർന്ന് സത്യഭാമയുടെ സഹായത്തോടെ ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ വധിച്ചുവെന്നും ഈ തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് ദീപാവലിയായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.കൂടാതെ പാലാഴി മഥനവുമായി ബന്ധപ്പെട്ടും ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ മഹാലക്ഷ്മിയെയാണ് ഈ വേളയിൽ ആരാധിക്കുന്നത്. ലക്ഷ്മി ദേവിയെ ആരാധിക്കേണ്ട ശുഭമുഹൂർത്തവും സമയവും നോക്കാം…

2026 നവംബർ 8 ഞായറാഴ്ച ലക്ഷ്മി പൂജ

ലക്ഷ്മി പൂജ മുഹൂർത്തം – 06:27 PM മുതൽ 08:27 PM വരെ

ദൈർഘ്യം – 02 മണിക്കൂർ 00 മിനിറ്റ്

പ്രദോഷകാലം – 06:02 PM മുതൽ 08:34 PM വരെ

വൃഷഭകാലം – 06:27 PM മുതൽ 08:27 PM വരെ

അമാവാസി തിഥി ആരംഭിക്കുന്നു – 2026 നവംബർ 08-ന് 11:27 AM

അമാവാസി തിഥി അവസാനിക്കുന്നു – 2026 നവംബർ 09-ന് 12:31 PM

ENGLISH SUMMARY

Diwali is not merely a religious festival; it is also a celebration of family unity, shared joy, love, friendship, and renewal. This year, Diwali will be celebrated on Sunday, November 8th.Diwali is celebrated on the new moon day of the month of Kartika.

Loading...
Unable to load recommendations.
Follow Us
Related Stories
വ്യാഴം സംക്രമിക്കുന്നു! കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് എങ്ങനെ ബാധിക്കും?
Horoscope Malayalam: സന്തോഷം തരുന്ന കാര്യങ്ങൾ സംഭവിക്കും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Chanakya Niti: എത്ര വലിയ കൂട്ടായാലും വേണ്ട, ഇക്കാര്യങ്ങൾ ഒരിക്കലും ആരോടും പറയരുത്!
Horoscope Today: ഈ നാളുകാർ ആരോ​ഗ്യം നോക്കണം, പണം കടം കൊടുക്കരുത്; ഇന്നത്തെ നക്ഷത്രഫലം
വ്യാഴത്തിന്റെ രാശിയും നക്ഷത്രവും ഒരേ ദിവസം സംക്രമിക്കുന്നു! ഈ മൂന്ന് രാശികൾക്ക് ഭാഗ്യത്തിന്റെ നാളുകൾ തുടങ്ങുന്നു
Vastu Tips:പാൽ തിളച്ചു തൂവുന്ന ദിശ പറയും നിങ്ങളുടെ ഭാഗ്യം! ഗൃഹപ്രവേശത്തിന് പാല് തിളപ്പിക്കുന്നതിന് പിന്നിലെ ആചാരവും വിശ്വാസങ്ങളും
മുട്ട ശരിക്കും കഴിക്കേണ്ടത് ഇങ്ങനെ! പോഷകങ്ങൾ ഉറപ്പായും ലഭിക്കും
റെഡ്മി 17c 5G വാങ്ങാൻ ആമസോണിൽ ഡിസ്കൗണ്ട്
ടെസ്ലയുടെ പറക്കും കാർ ഇന്ത്യയിലേക്കും, ഇപ്പോൾ ബുക്ക് ചെയ്യാം
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി