AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

വ്യാഴം സംക്രമിക്കുന്നു! കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് എങ്ങനെ ബാധിക്കും?

ഈ വ്യാഴം ഒരു വർഷം ഒരു രാശിയിൽ സഞ്ചരിക്കും നിലവിൽ വ്യാഴം കർക്കിടക രാശിയിലാണ് സഞ്ചരിക്കുന്നത് ഈ സാഹചര്യത്തിൽ ഇത് ഒക്ടോബർ 31ന് കർക്കിടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ അസാധാരണമായ സംക്രമണം എല്ലാ രാശി ചിഹ്നങ്ങളിലും ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും......

വ്യാഴം സംക്രമിക്കുന്നു! കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് എങ്ങനെ ബാധിക്കും?
Jupiter Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 25 Oct 2026 | 10:42 AM

ജ്യോതിഷത്തിൽ വ്യാഴത്തെ ദേവന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. ഈ വ്യാഴം ഒരു വർഷം ഒരു രാശിയിൽ സഞ്ചരിക്കും നിലവിൽ വ്യാഴം കർക്കിടക രാശിയിലാണ് സഞ്ചരിക്കുന്നത് ഈ സാഹചര്യത്തിൽ ഇത് ഒക്ടോബർ 31ന് കർക്കിടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ അസാധാരണമായ സംക്രമണം എല്ലാ രാശി ചിഹ്നങ്ങളിലും ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും. ഈ സാഹചര്യത്തിൽ വ്യാഴത്തിന്റെ സംക്രമണം കർക്കിടകം, ചിങ്ങം, കന്നി എന്നീ രാശിക്കാരെ ഏത് രീതിയിൽ ബാധിക്കും എന്നാണ് ഇവിടെ പറയുന്നത്.

കർക്കിടകം

കർക്കിടക രാശിക്കാർക്ക് ചന്ദ്രൻ അവരുടെ ജന്മരാശിയിലൂടെ സഞ്ചരിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങൾക്ക് കാരണമാകും. വ്യാഴം അവരുടെ ഗ്രഹത്തിൽ പ്രവേശിക്കുന്നതോടെ ഇവരുടെ പല മൂല്യങ്ങളും വർദ്ധിക്കും. ചിലവുകൾ കുറയും. വരുമാനം വർദ്ധിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാന അന്തരീക്ഷം ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്കും വിവാഹിതരായവർക്കും നല്ല ഫലങ്ങളും സന്തോഷകരമായ കാര്യങ്ങളും സംഭവിക്കും. നിങ്ങൾ ഈ ഒരു കാലയളവിൽ എടുക്കുന്ന ഏത് ശ്രമങ്ങളും വിജയിക്കും. ബിസിനസിനായുള്ള വിദേശയാത്രകൾ ലാഭം കൊണ്ടുവരും.

ALSO READ:വ്യാഴത്തിന്റെ രാശിയും നക്ഷത്രവും ഒരേ ദിവസം സംക്രമിക്കുന്നു! ഈ മൂന്ന് രാശികൾക്ക് ഭാഗ്യത്തിന്റെ നാളുകൾ തുടങ്ങുന്നു

നിങ്ങൾ ഇതുവരെ അനുഭവിച്ചുകൊണ്ടിരുന്ന പല പ്രശ്നങ്ങളും ഈ ഒരു കാലയളവിൽ അപ്രത്യക്ഷമാകും. രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും കടബാധ്യതകൾ കുറയും. വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷിക്കുന്നവർക്കും ഇത് നല്ല സമയം. സ്ഥാനക്കയറ്റവും മറ്റും ലഭിക്കാനുള്ള സാധ്യത കാണുന്നു. ചിലർക്ക് ദീർഘകാലമായി നീണ്ടുനിൽക്കുന്ന കോടതി കേസുകളിൽ നിന്നും പരിഹാരം ലഭിക്കും.

ചിങ്ങം

സൂര്യൻ ഭരിക്കുന്ന ചിങ്ങം രാശിയിൽ ജനിച്ചവർക്ക് വ്യാഴത്തിന്റെ ഈ സ്വാധീനം നല്ല അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരും. പുതിയ ശ്രമങ്ങൾ വിജയിക്കും. നിങ്ങൾ തുടരുന്ന കാര്യങ്ങളെല്ലാം തന്നെ വിജയം കൊണ്ടുവരും. എല്ലാ കാര്യങ്ങളിലും ഒരു അനുകൂലമായ സാഹചര്യം തുറന്ന് വരും. ചില ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും പൊതുവേ ഒരു സമാധാന അന്തരീക്ഷം ഉണ്ടാവും. ജോലിഭാരം കാരണം നിങ്ങൾക്ക് ശരിയായി സമയത്ത് ഭക്ഷണം കഴിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. ശരിയായി ഉറങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകാം.

അതിനാൽ ഭക്ഷണത്തെക്കുറിച്ചും ഉറക്കത്തെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കേണ്ടത് പ്രധാനമാണ്. വ്യാഴത്തിന്റെ ദൃഷ്ടി നിങ്ങളുടെ 5, 7, 9 എന്നീ ഭാഗങ്ങളിലാണ് പതിക്കുന്നത്. ജീവിതത്തിൽ ഉയർന്ന സ്ഥാനങ്ങൾ ലഭിക്കും. പുതിയ ശ്രമങ്ങൾ വിജയിക്കും. കുട്ടികൾ ഇല്ലാത്തവർക്ക് ഭാഗ്യം ഉണ്ടാകും. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന സമയം വരുന്നു. കുടുംബത്തിൽ ശുഭകരമായ സംഭവങ്ങൾ ഉണ്ടാകും .വ്യാഴം ഈ രാശിയുടെ ഏഴാം ഭാവത്തെയാണ് കൂടുതലായി സ്വാധീനിക്കുന്നത്. ഇത് വിവാഹത്തിനുള്ള ഭാഗ്യം കൊണ്ടുവരും വിവാഹത്തിലെ തടസ്സങ്ങൾ നീങ്ങും. ഈ സമയത്ത് ക്ഷേത്രദർശനം നടത്തുന്നത് മന:ശാന്തി നൽകും.

കന്നി

ബുധൻ ഭരിക്കുന്ന കന്നിരാശിക്കാർക്ക് വ്യാഴത്തിന്റെ സ്വാധീനം നല്ല മാറ്റങ്ങൾ കൊണ്ടുവരും. എന്നിരുന്നാലും ജോലിസ്ഥലത്ത് ഭാരം വർദ്ധിക്കും. ഇത് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുവാൻ സാധ്യത. അതേസമയം നിങ്ങൾക്ക് വീടോ, ഭൂമിയോ വാങ്ങാനുള്ള അവസരം ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ ബാങ്ക് വായ്പകൾ തീർക്കും. മുടങ്ങിക്കിടന്ന ബിസിനസുകൾ ലാഭം കൊണ്ടുവരും. ജോലിസ്ഥലത്ത് സ്ഥാനകയറ്റവും ശമ്പള വർധനവും ലഭിക്കും. ശത്രുക്കൾ നിങ്ങളെ ശല്യപ്പെടുത്തും. ഇതുവരെ ശത്രുക്കളായിരുന്ന ആളുകൾ നിങ്ങളുടെ സുഹൃത്തുക്കൾ ആയി മാറാൻ സാധ്യത. എട്ടാം ഭാവത്തിലെ ഗുരുവിന്റെ സാന്നിധ്യം മൂലം ഭാര്യ ഭർതൃ ബന്ധം കൂടുതൽ സന്തോഷകരമായിരിക്കും. സംയുക്ത ബിസിനസ് വളരുകയും ബിസിനസ് വികസിക്കുകയും ചെയ്യും. വിദേശയാത്രയും ഉണ്ടാകും നന്നായി സംവദിക്കാനും കൂടുതൽ കാര്യങ്ങൾ നേടാനുമുള്ള അവസരങ്ങൾ തുറന്നുവരും. വ്യാഴാഴ്ച ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് നല്ലതായിരിക്കും.

ENGLISH SUMMARY

In astrology, Jupiter is considered the preceptor (guru) of the gods. Jupiter spends one year in each zodiac sign; it is currently transiting through Karkidaka (Cancer). In this context, on October 31st, it will move from Karkidaka into Chingam (Leo). This significant transit of Jupiter will, in some way, be felt by all the zodiac signs.

Follow Us