AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Venus Rise: സാമ്പത്തിക പ്രശ്നം അകലും, ദാമ്പത്യം മനോഹരമാകും; ഒക്ടോബർ അവസാനം ശുക്രൻ ഉദിക്കുന്നു!

Venus Rise in October 31:ഈ സാഹചര്യത്തിൽ ഒക്ടോബർ 29ന് ശുക്രൻ തുലാം രാശിയിൽ ഉദിക്കും. ശുക്രൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് ഈ അസ്തമയ ഘട്ടത്തിൽ ദുർബലമായി സഞ്ചരിക്കുന്നു. ശുക്രൻ ഉദിക്കുമ്പോൾ ശുക്രൻ്റെ സ്ഥാനം കാരണം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് അത് ഗുണകരം എന്ന് നോക്കാം.......

Venus Rise: സാമ്പത്തിക പ്രശ്നം അകലും, ദാമ്പത്യം മനോഹരമാകും; ഒക്ടോബർ അവസാനം ശുക്രൻ ഉദിക്കുന്നു!
Venus RiseImage Credit source: Tv9 Network
Ashli C
Ashli C | Published: 23 Oct 2026 | 04:28 PM

ജ്യോതിഷത്തിൽ ശുക്രനെ സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത്, സമൃദ്ധി എന്നിവയുടെ കാരണമായാണ് കണക്കാക്കുന്നത്. ശുക്രനാണ് ഇടവം, തുലാം എന്നിവയുടെ അധിപൻ. അത്തരത്തിൽ ശുക്രൻ മാസത്തിലൊരിക്കൽ സ്ഥാനം മാറാൻ സാധിക്കും. ശുക്രന്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രകടമാകും.

അത്തരത്തിൽ ശുക്രൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. അത് ഈ അസ്തമയ ഘട്ടത്തിൽ ദുർബലമായി സഞ്ചരിക്കുന്നു. ഈ സാഹചര്യത്തിൽ ഒക്ടോബർ 29ന് ശുക്രൻ തുലാം രാശിയിൽ ഉദിക്കും. ശുക്രൻ ഉദിക്കുമ്പോൾ ശുക്രൻ്റെ സ്ഥാനം കാരണം സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് അത് ഗുണകരം എന്ന് നോക്കാം.

ALSO READ:ഒൿടോബർ 24 മുതൽ സ്വന്തം നാവിനെ ഈ രാശികൾ ഭയക്കണം! ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു

തുലാം

തുലാം രാശിയുടെ ഒന്നാം ഭാവത്തിൽ ശുക്രൻ ഉദിക്കും ഇത് മൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം.നിങ്ങളുടെ പ്രകടനത്തെ ഉയർന്ന അധികാരികൾ അഭിനന്ദിക്കും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. അപ്രതീക്ഷിതമായ നല്ല ലാഭം നൽകും. പ്രത്യേകിച്ചും നിങ്ങൾ ഇതുവരെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആ പ്രശ്നങ്ങൾ അവസാനിക്കാനുള്ള സാധ്യത കാണുന്നു.

കർക്കിടകം

കർക്കിടകത്തിന്റെ നാലാം ഭാവത്തിലാണ് ശുക്രൻ ഉദിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് വരുമാനം വർധിക്കാനുള്ള പുതിയ അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് ദീർഘകാല കഠിനാധ്വാനത്തിന്റെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യത സാധ്യത കാണുന്നു. എന്നിരുന്നാലും ഈ കാലയളവിൽ ചെലവുകൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് കൂടുതൽ നിക്ഷേപങ്ങൾ നടത്തി നിങ്ങൾ ശ്രദ്ധാപൂർവ്വം ചിന്തിക്കുക.

കന്നി

കന്നി രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രൻ ഉദിക്കുന്നത്. തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങൾ നൽകും. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. കൂടാതെ ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യതയും തുറന്നുവരും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായ നല്ല ലാഭം ലഭിക്കും. ചിന്തിച്ചുകൊണ്ടുള്ള സാമ്പത്തിക നിക്ഷേപങ്ങൾ ഭാവിയിൽ നല്ല ഫലങ്ങൾ നൽകും.

ENGLISH SUMMARY

In astrology, Venus is considered the significator of beauty, luxury, love, wealth, and prosperity. Venus is the ruling planet of Taurus and Libra. It typically changes its position once a month. Whenever Venus shifts its position, its influence becomes evident in the lives of individuals belonging to all zodiac signs.

Follow Us