Mercury Retrograde: ഒൿടോബർ 24 മുതൽ സ്വന്തം നാവിനെ ഈ രാശികൾ ഭയക്കണം! ബുധൻ പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു
Mercury Retrograde on october 24:മിഥുനം, കന്നി എന്നിവയുടെ അധിപനായ ബുധൻ ചന്ദ്രന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ രാശിചിഹ്നവും സ്ഥാനവും മാറ്റാൻ കഴിയും. ബുധൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 24 ബുധൻ തുലാം രാശിയിൽ നിന്ന് പിന്നോക്കാവസ്ഥയിൽ യാത്ര ആരംഭിക്കും.ബുധന്റെ ഈ പിന്മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. പ്രത്യേകിച്ച് ചില രാശിക്കാർക്ക് ജോലിയിൽ കാലതാമസം, സാമ്പത്തിക പ്രശ്നങ്ങൾ,......

Mercury Retrograde
ജ്യോതിഷത്തിൽ ബുധൻ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ ഘടകമാണ് ഈ ബുധൻ. മിഥുനം, കന്നി എന്നിവയുടെ അധിപനായ ബുധൻ ചന്ദ്രന് ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ രാശിചിഹ്നവും സ്ഥാനവും മാറ്റാൻ കഴിയും. ബുധൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 24 ബുധൻ തുലാം രാശിയിൽ നിന്ന് പിന്നോക്കാവസ്ഥയിൽ യാത്ര ആരംഭിക്കും.
ബുധന്റെ ഈ പിന്മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. പ്രത്യേകിച്ച് ചില രാശിക്കാർക്ക് ജോലിയിൽ കാലതാമസം, സാമ്പത്തിക പ്രശ്നങ്ങൾ, ബന്ധങ്ങളിൽ തെറ്റിദ്ധാരണകൾ എന്നിവ നേരിടേണ്ടതായി വന്നേക്കാം. കൂടാതെ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുകയും സംസാരം നിയന്ത്രിക്കുകയും വേണം. ബുധന്റെ പിന്മാറ്റം കാരണം ഏതൊക്കെ രാശിക്കാർ ശ്രദ്ധിക്കണം എന്ന് നോക്കാം.
ALSO READ:ശുക്രാദിത്യ യോഗത്താൽ ഈ മൂന്ന് രാശിക്കാർ തൊടുന്നതെല്ലാം ഇനി പൊന്നാകും
മിഥുനം
മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിൽ ബുധൻ പിന്നോക്കാവസ്ഥയിൽ ആയിരിക്കും. അതിനാൽ ഈ രാശിക്കാർ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റം മൂലം നിരവധി പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ദമ്പതികൾ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം.
കന്നി
കന്നി രാശിയുടെ രണ്ടാം ഭാവത്തിൽ ബുധൻ പിന്നോക്കാവസ്ഥയിൽ ആയിരിക്കും അതിനാൽ ഈ രാശിക്കാർ സാമ്പത്തികവും തൊഴിൽപരവുമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. തിടുക്കത്തിൽ നിക്ഷേപങ്ങൾ നടത്തുന്നതോ വായ്പയ്ക്ക് പണം നൽകുന്നതും ഒഴിവാക്കണം. ജോലി ചെയ്യുന്നവർ ഓഫീസിൽ പതിവിലും കൂടുതൽ ആയിരിക്കണം. കുടുംബത്തിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കണം.
തുലാം
തുലാം രാശിക്കാരുടെ ഒന്നാം പാദത്തിൽ ബുധൻ സഞ്ചരിക്കുന്നു ഇതുമൂലം ഈ രാശിക്കാർക്ക് ഇവരുടെ ഇണയുമായോ ബിസിനസ് പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിയിലോ ബിസിനസിലോ ഏതെങ്കിലും കരാറിൽ ഏർപ്പെടുന്നതിന് മുമ്പ് അതിന്റെ നിബന്ധനകൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യണം. പഴയ പ്രശ്നങ്ങൾ വീണ്ടും ഉയർന്നു വരാൻ സാധ്യത. എന്നിരുന്നാലും അത് വഷളാകുന്നില്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കുക.
മകരം
മകരം രാശിയുടെ പത്താം ഭാവത്തിൽ ബുദ്ധൻ പിന്നോക്കാവസ്ഥയിൽ ആയിരിക്കും അതിനാൽ ഈ രാശിക്കാർക്ക് ജോലിസ്ഥലത്തെ പ്രത്യേക ശ്രദ്ധ ചെലുത്തണം ജോലിയിൽ കാലതാമസം ഉണ്ടായേക്കാം ഉയർന്ന അധികാരികളുമായി സംസാരിക്കുമ്പോൾ വ്യക്തമായി നടത്തണം ജോലി മാറ്റത്തിന് പദ്ധതിയിടുന്നുണ്ടെങ്കിൽ പുതിയ ബിസിനസ് കരാറിൽ ഏർപ്പെടുന്ന ആഗ്രഹിക്കുന്നുണ്ടെങ്കിലും തീരുമാനമെടുക്കുന്നത് എല്ലാ വശങ്ങളും പരിഗണിക്കാനായി നിർദ്ദേശിക്കുന്നു.
മീനം
ബുധൻ മീനം രാശിയുടെ എട്ടാം ഭാവത്തിൽ സഞ്ചരിക്കുന്നു അതിനാൽ ഈ രാശിക്കാർ പണം ഇടപാടുകൾ നിക്ഷേപങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. പൂർണമായ വിവരങ്ങൾ ഇല്ലാതെ ഒരു സാമ്പത്തിക ഇടപാടും നടത്തരുത്. ബന്ധങ്ങളിൽ പോലും ഒരു ചെറിയ തെറ്റിദ്ധാരണ ഗുരുതരമായി ഒന്നായി മാറാതിരിക്കാൻ വ്യക്തമായി സംസാരിക്കേണ്ടത് പ്രധാനമാണ്. ഈ കാലയളവിൽ ചിന്താപൂർവ്വം തീരുമാനങ്ങൾ എടുക്കുക. അനാവശ്യമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ENGLISH SUMMARY
In astrology, Mercury is considered the ‘prince’ among the planets. It governs intellect, speech, learning, and business. As the ruler of Gemini and Virgo, Mercury—second only to the Moon—is capable of changing its zodiac sign and position within a relatively short period. Currently, Mercury is transiting through the sign of Libra. In this context, on October 24, Mercury will begin a retrograde motion while in Libra.