AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Shukraditya Yog 2026: ശുക്രാദിത്യ യോഗത്താൽ ഈ മൂന്ന് രാശിക്കാർ തൊടുന്നതെല്ലാം ഇനി പൊന്നാകും

Shukraditya Yog 2026 Lucky zodiacs:പലപ്പോഴും ഇത് മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് പല യോഗങ്ങളും സൃഷ്ടിക്കുകയും അത്തരത്തിൽ ചില സ്വാധീനങ്ങൾ ചെലുത്തുകയും ചെയ്യുന്നു. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. ഒക്ടോബർ 17 സൂര്യൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിച്ചു. ആ സമയത്ത് ശുക്രൻ തുലാം രാശിയായിരുന്നു...........

Shukraditya Yog 2026: ശുക്രാദിത്യ യോഗത്താൽ ഈ മൂന്ന് രാശിക്കാർ തൊടുന്നതെല്ലാം ഇനി പൊന്നാകും
Shukraditya YogaImage Credit source: Tv9 Network
Ashli C
Ashli C | Published: 22 Oct 2026 | 07:25 PM

ജ്യോതിഷം അനുസരിച്ച് നവഗ്രഹങ്ങളിൽ ഓരോന്നും ഒരു നിശ്ചിത ഇടവേളയിൽ അവയുടെ സ്ഥാനം മാറ്റുകയും മനുഷ്യ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. പലപ്പോഴും ഇത് മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് പല യോഗങ്ങളും സൃഷ്ടിക്കുകയും അത്തരത്തിൽ ചില സ്വാധീനങ്ങൾ ചെലുത്തുകയും ചെയ്യുന്നു. സൂര്യനെ ഗ്രഹങ്ങളുടെ രാജാവായാണ് കണക്കാക്കുന്നത്. ഒക്ടോബർ 17 സൂര്യൻ കന്നിരാശിയിൽ നിന്നും തുലാം രാശിയിലേക്ക് പ്രവേശിച്ചു. ആ സമയത്ത് ശുക്രൻ തുലാം രാശിയായിരുന്നു. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ശുക്രാദിത്യ സൃഷ്ടിച്ചു.

ഈ യോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുന്നുണ്ടെങ്കിലും മൂന്നു രാശിയിലുള്ളവർക്ക് ഈ യോഗം മൂലം തൊഴിലിൽ പുരോഗതി, സാമ്പത്തികമായ വളർച്ച പ്രണയാർദ്രമായ ജീവിതം എന്നിവ അനുഭവപ്പെടും. അത്തരത്തിൽ തുലാം രാശിയിൽ നിന്നും രൂപംകൊണ്ട ശുക്രാദിത്യ യോഗം മൂലം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുന്നത് എന്ന് നോക്കാം.

ALSO READ:ഇവർക്ക് നഷ്ടപ്പെട്ട മനസ്സമാധാനം തിരികെ ലഭിക്കും; ചൊവ്വ ചിങ്ങം രാശിയിലേക്ക്

മേടം

മേടം രാശിയുടെ ഏഴാം ഭാവത്തിലാണ് ശുക്രാദിത്യ യോഗം രൂപപ്പെട്ടിരിക്കുന്നത് ഇത് മൂലം മേടം രാശികാർക്ക് ജോലിയിൽ നല്ല വിജയം ഉണ്ടാകും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രണയ ജീവിതം വളരെ സന്തോഷകരമായിരിക്കും. നിങ്ങൾ ഏതെങ്കിലും നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെങ്കിൽ അവയിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിച്ചേക്കാം. കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും.

തുലാം

തുലാം രാശിയുടെ ഒന്നാം ഭാവത്തിൽ സൂര്യനും ശുക്രനും കൂടിച്ചേരുന്നത് ശുക്രാദിത്യയോ​ഗം സൃഷ്ടിച്ചിരിക്കുന്നത്. ഇത് ഈ രാശിക്കാരുടെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിപ്പിക്കും സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതിക്കുള്ള സാധ്യത കാണുന്നു. വളരെ കാലമായി പൂർത്തിയാകാത്ത ജോലി വിജയകരമായി പൂർത്തിയാക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കും നിയമപരമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും അവിവാഹിതർക്ക് നല്ല വരനെ ലഭിക്കും മൊത്തത്തിൽ ജീവിതത്തിൽ നല്ല മാറ്റം കാണാൻ സാധിക്കും.

ധനു

ധനു രാശിയുടെ പതിനൊന്നാം ഭാവത്തിൽ സൂര്യനും ശുക്രനും കൂടിച്ചേരുന്നത് ശുക്രാദിത്യ യോഗത്തിന് കാരണമായിട്ടുണ്ട്. ഇതുമൂലം ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും .ബിസിനസ്സിൽ പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. ജോലിയിൽ നിങ്ങളുടെ സ്ഥാനം മെച്ചപ്പെടും. തൊഴിൽ പുരോഗതിക്കും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത കാണുന്നു. ഈ കാലയളവിൽ ജോലി മാറാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പുതിയ അവസരങ്ങൾ വന്നുചേരും. ബിസിനസ്സിൽ പുതിയതായി എന്തെങ്കിലും ശ്രമിച്ചാൽ അതിൽ നല്ല വിജയം കാണാൻ സാധിക്കും.

ENGLISH SUMMARY

According to astrology, each of the nine planets (*Navagrahas*) changes its position at specific intervals, thereby exerting an influence on human life. Often, these movements—in combination with other planets—form various planetary configurations (*yogas*), which in turn create specific effects. The Sun is considered the king of the planets. On October 17, the Sun transitioned from the sign of Virgo (*Kanni Rashi*) into the sign of Libra (*Thulam Rashi*).

Follow Us